‘ആ കാരണം കൊണ്ട് ഷാജി കൈലാസ് സെറ്റിൽ നിന്നും പിണങ്ങി പോകുകയായിരുന്നു’ അവസാനം അദ്ദേഹം മാപ്പ് പറയേണ്ടി വന്നു !!
മാട്ടുപ്പെട്ടി മച്ചാൻ, മായാമോഹിനി, സ്നേഹിതൻ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ജോസ് തോമ്സ് ഇപ്പോൾ തന്റെ പഴയ സിനിമ ഓർമകൾ പറയുകയാണ്. 1985 ൽ പുറത്തിറങ്ങിയ ‘വാ കുരുവി വരൂ കുരുവി’ എന്ന ചിത്രം പിന്നീട് ചിത്രത്തിന്റെ പേര് നായകൻ എന്നാക്കുകയിരുന്നു, ബാലു കിരിയത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിൽ സഹ സംവിധായകനായി ജോസ് തോമസും ഉണ്ടായിരുന്നു.
അന്ന് ആ ചിത്രത്തിൽ തന്നെ കൂടാതെ ഷാജി കൈലാസ് കൂടി ചിത്രത്തിന്റെ സഹ സംവിധായകനായി ഉണ്ടായിരുന്നു, മോഹൻലാലുമായി താൻ ആദ്യമായി പ്രവർത്തിക്കുന്ന ചിത്രം കൂടി ആയിരുന്നു നായകൻ. അങ്ങനെ ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഒരു ദിവസം ബാലു സാറിന്റെ അഭാവത്തിൽ ഷൂട്ടിങ് ഞങ്ങളോട് ചെയ്യാൻ ആവശ്യപ്പെട്ടു.
ശെരിക്കും ഞങ്ങൾ ഒരുപാട് എക്സൈറ്റഡ് ആയി കാരണം ആദ്യമായി സംവിധാനം ചെയ്യുക എന്നാൽ, ആ സമയത്ത് ഞങ്ങൾ രണ്ടുപേരും വലിയ ത്രില്ലിയായിരുന്നു, ഇന്നായിരുനെങ്കിൽ അതിലെ അഭിനേതാക്കൾ പറയും ഞങ്ങൾ ചെയ്യണ്ട എന്ന് പക്ഷെ അന്ന് മോഹൻലാൽ അത് പറഞ്ഞില്ല, അങ്ങനെ ഞാനും ഷാജിയും കൂടി പ്ലാൻ ചെയ്ത് അന്നത്തെ ഷൂട്ടിന് തയ്യാറായി. പക്ഷെ അന്നൊരു സംഭവം ഉണ്ടായി..
ചിത്രത്തിലെ ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഷാജി സത്താറിന്റെ ഷർട്ടിൽ ചെളി വാരി തേച്ചു, ഒരു ഫൈറ്റ് സീൻ കഴിഞ്ഞ് വരുന്ന രംഗമല്ലേ അപ്പോൾ ആ സീനിന് ഒരു എഫക്ട് കിട്ടാനാണ് ഷാജി അത് ചെയ്തത്, പക്ഷെ അപ്രതീക്ഷിതമായി സത്താർ ആ നിമിഷം ഷാജിയുടെ കരണത്ത് അടിച്ചു, ഏല്ലാവരും ഒരുപോലെ ഞെട്ടി, ഒരു നിമിഷത്തേക്ക് ആ സെറ്റ് മുഴുവൻ നിശബ്ദമായി. ഷാജി അപ്പോൾ തന്നെ പിണങ്ങി സെറ്റിൽ നിന്നും പോകുകയും ചെയ്തു.
ഷൂട്ടിങ് നിർത്തിവെക്കണമെന്നും സത്താർ ഷാജിയോട് മാപ്പ് പറയണമെന്നും ഞാനും പറഞ്ഞു.ഒടുവിൽ എല്ലാവരും സത്താറിനെ കുറ്റപ്പെടുത്തി സംസാരിച്ചു, അങ്ങനെ ഒടുവിൽ അദ്ദേഹം ഷാജിയോട് മാപ്പ് പറഞ്ഞു. അങ്ങനെ മാപ്പ് പറയാൻ കാരണക്കാരനായത് സാക്ഷാൽ മോഹൻലാൽ തന്നെ. അദ്ദേഹമാണ് അന്ന് സത്താറിനോട് സംസാരിച്ചത്, നിങ്ങൾ ചെയ്‌തത് തീരെ ശരിയായില്ല എന്നും, കാരണം എന്ത് തന്നെ ആയാലും തെറ്റ് എന്നും തെറ്റ് തന്നെയാണെന്നും ഷാജിയോട് മാപ്പ് പറയണം എന്നും മോഹനലാൽ സത്താറിനോട് ആവിശ്യപെടുകയിരുന്നു എന്നും ജോസ് തോമസ് പറയുന്നു..
ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ആക്ഷൻ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഇന്നും മലയാള സിനിമയിലെ മുൻ നിര ചിത്രങ്ങളാണ്, വീണ്ടും ഈ കൂട്ടുകെട്ടിലുള്ള അത്തരം മനോഹര ശ്രിഷ്ട്ടികൾക്ക് വേണ്ടി കാത്തിരിക്കുകയാണ് മലയാളികൾ. ഇപ്പോൾ അദ്ദേഹം പൃഥ്വിരാജിനെ നായകനാക്കി കടുവ എന്ന ചിത്രത്തിന്റെ തിരക്കിലാണ്..
Leave a Reply