‘മോഹൻലാലും മമ്മൂട്ടിയും യുവ തലമുറക്ക് വഴിമാറി കൊടുക്കണം എന്ന് പറഞ്ഞ പൃഥ്വിരാജ് ഇപ്പോൾ അവരെ വെച്ച് പണം ഉണ്ടാക്കുന്നു’ ! പൃഥ്വിക്ക് വീണ്ടും വിമർശനങ്ങൾ !
മലയാള സിനിമയുടെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയനായ താരമാണ് നടൻ പൃഥ്വിരാജ്. നടൻ സുകുമാരന്റെ ഇളയ മകൻ ഒരു സിനിമ നടൻ ആയത് ഒട്ടും അതിശയിക്കാനില്ല, സിനിമ പാരമ്പര്യമുള്ളവർ അത് പിന്തുടരുന്നു. പക്ഷെ വെറുമൊരു നടൻ എന്ന നിലയിൽ മാത്രം ഒതുങ്ങി പോകാതെ തനറെതായ സ്ഥാനം സിനിമയിൽ നേടിയെടുത്ത ആളുകൂടിയാണ് പൃഥ്വി. കാരണം അദ്ദേഹം ഇന്ന് ഒരു നിർമ്മാതാവും, ഡിസ്ട്രിബൂട്ടറും, സംവിധയകനുമാണ്. മലയാളം കണ്ട ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം നേടിയ ചിത്രം പൃഥ്വി എന്ന യുവ സംവിധയകന് സ്വന്തമാണ്. മോഹന്ലന്ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.
ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ആകും അടുത്ത പൃഥ്വിയുടെ ചിത്രം എന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ അതിന് മുന്നേ വീണ്ടും മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന ചിത്രമാണ് താരം അടുത്തതായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. ഇതും കൂടാതെ കഴിഞ്ഞ ദിവസം മ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സോഷ്യല്‍മീഡിയ പേജ് വഴി ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. താരം പറഞ്ഞതുപോലെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഒടുവില്‍ പൃഥ്വിരാജ് ചിത്രത്തെ കുറിച്ചുള്ള പുത്തൻ പ്രഖ്യാപനവുമായി സൂപ്പർ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ സമൂഹ മാധ്യമങ്ങൾ വഴി എത്തിയിരിക്കുകയുമാണ്.
പൃഥ്വിരാജിന്റെ പുതിയ ചിത്രം കാപ്പയുടെ മോഷന്‍ പോസ്റ്ററാണ് ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവെച്ചെരിക്കുന്നത്. മഞ്ജു വാരിയരും പൃഥ്വിരാജുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ ആസിഫ് അലിയും, അന്ന ബെന്നും ചിത്രത്തിൽ മറ്റു പ്രധാന താരങ്ങളാണ്. ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം തിരുവനന്തപുരത്തെ അദൃശ്യ അധോലോകത്തെ കുറിച്ചാണ് സിനിമ പറയുന്നത്. പക്ഷെ പൃഥ്വിക്ക് എതിരെ ആരാധകർ രംഗത്ത് എത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ല, താരത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും പലപ്പോഴായി പലരെയും ചൊടുപ്പിച്ചിട്ടുണ്ട്.
പണ്ട് പൃഥ്വി പറഞ്ഞിരുന്നു മോഹൻലാൽ മമ്മൂട്ടി പോലുള്ള സൂപ്പർ താരങ്ങൾ യുവ തലമുറയ്ക്ക് വേണ്ടി വഴി മാറിക്കൊടുക്കണം എന്ന്, ഇപ്പോൾ താരത്തിന്റെ പുതിയ പോസ്റ്റിനു ആ കമറ്റുമായി ബന്ധപ്പെട്ടാണ് കൂടുതൽ പേരും രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. സൂപ്പർതാരങ്ങൾ വഴി മാറി കൊടുക്കണം എന്നൊക്കെ പറഞ്ഞ സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കില്ലെന്ന്, അവര് വഴി മാറി കൊടുക്കണം എന്നൊക്കെ ഇതിനു മുമ്പ് പറഞ്ഞിട്ട് ഇപ്പോൾ അവരെ വെച്ച് സിനിമ ചെയ്ത് കാഷ് ഉണ്ടാക്കുകയാണ് അല്ലേ, എന്നും തുടങ്ങി നിരവധി കമന്റുകളാണ് എത്തുന്നത്. അവരെ ഒതുക്കാൻ ഒരുപാട് നോക്കി അതൊന്നും നടക്കില്ല എന്ന് മനസിലായി എന്നും ചിലർ പറയുന്നു…
Leave a Reply