
‘താരങ്ങള്‍ക്കെന്താ കൊവിഡ് നിയമങ്ങള്‍ ബാധകമല്ലേ, ഫൈനില്ലേ ! അമ്മ താരസംഘടനയുടെ ഓണാഘോഷ ചിത്രങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനം !
ലോകമെങ്ങും ഇപ്പോഴും കോവിഡ് എന്ന മഹാമാരിയുടെ പിടിയിൽ നിന്നും ഇതുവരെ മോചിതരായിട്ടില്ല, നമ്മുടെ സുരക്ഷത നമ്മൾ ഉറപ്പ് വരുത്തുന്നതുപോലെയിരിക്കും നമ്മുടെ നമ്മയുടെ സമ്മോഹത്തിന്റെ സുരക്ഷയും, ഇപ്പോൾ കർശനമായി പാലിക്കേണ്ട കോവിഡ് നിയമങ്ങൾ സാധാരക്കാരായ എല്ലാ ആൾക്കാരും അത് പാലിക്കുന്നുണ്ട്. ഇല്ലെങ്കിൽ പിഴ അടക്കേണ്ട അവസ്ഥയും നില നിലനിൽക്കുന്നു. ഇത്തരം സാധാരക്കാരനായ ജനങ്ങൾ അവരുടെ ജീവിത മാർഗത്തിനു വേണ്ടി നെട്ടോട്ട മോടുന്നതിനിടയിൽ ചിലപ്പോൾ ഒന്ന് കൂട്ടം കൂടി നിന്നതിനോ അല്ലെങ്കിൽ ആ മാസ്ക് ഒന്ന് മാറിപോയാലായോ അപ്പോഴേ നമ്മൾ 500 ആയിരവും, പതിനായിരവും പിഴ അടക്കേണ്ടി വരുന്നു.
ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം അമ്മ താര സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് നടത്തിയിരുന്നു. ഒപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാൻ യെത്തുന്നപോലെയാണ് താരങ്ങൾ എത്തിയിരുന്നത്. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു. കൊച്ചിയിൽ വെച്ചാണ് മീറ്റിംഗ് നടന്നത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുകയാണ് ഒപ്പം ഈ ചിത്രങ്ങൾക്ക് കടുത്ത വിമർശനമാണ് ഉയരുന്നത്. അമ്മയുടെ ഓണാഘോഷചിത്രങ്ങള്‍ എന്ന പേരില്‍ പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും വാര്‍ത്തയായതിന് പിന്നാലെയാണ് സൂപ്പർ താരങ്ങൾക്ക് ഉൾപ്പടെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമര്‍ശനവുമെത്തിയത്. മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് പോലും ധരിക്കാതെ അമ്മ ഭാരവാഹികള്‍ നടത്തിയ പരിപാടി നിരുത്തരവാദിത്തപരമാണെന്ന വിമര്‍ശനമുയര്‍ന്നു.

കൂടാതെ നടി പൊന്നമ്മ ബാബു മാസ്ക് പോലും ധരിക്കാതെ കാറില്‍ വന്നിറങ്ങുമ്പോള്‍ ദൂരെ റോഡിന് മറുവശത്തായി നില്‍ക്കുന്ന പൊലീസുകാരന്റെ ചിത്രവും ഏറെ ശ്രദ്ധനേടിയിരുന്നു. ഇവർക്കെന്താ കൊമ്പ് ഉണ്ടോ, സാധാരണക്കാരൻ മാസ്ക്കു വെക്കാതെയും കൂട്ടം കൂടിയാലും കേസ് എടുക്കുന്ന പോലീസ് ഇതെന്താ കണ്ടില്ല എന്ന് നടിക്കുന്നത്, ഇവർക്കെതിരെ നടപടി എടുക്കണം സിനിമ നടികൾ ആണെന്ന് വെച്ചു കൊറോണ പ്രോട്ടോകോൾ മാറ്റിവെക്കണോ എന്നും തുടങ്ങുന്ന നിരവധി വിമര്ശനങ്ങളാണ് താരങ്ങൾ ഏറ്റു വാങ്ങുന്നത്. സാമൂഹ്യ അകലവും, മാസ്കും, കൊവിഡ് പ്രോട്ടോക്കോളും പെർഫക്ട് ഓക്കെ… കുടുംബം പോറ്റാൻ തെരുവിൽ ഇറങ്ങുന്നവർക്ക് സമ്മാനമായി പെറ്റിയും, പിഴയും. എന്ന് തുടങ്ങുന്ന ഒരു കുറിപ്പുമായി കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും രംഗത്ത് വന്നിട്ടുണ്ട്.
താരസംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ് മോഹന്‍ലാല്‍, ജനറല്‍ സെക്രട്ടറി സിദ്ദിഖ്, ടിനി ടോം, ടൊവീനോ തോമസ്, ആസിഫ് അലി, മനോജ് കെ ജയന്‍, നമിത പ്രമോദ്, അനുശ്രീ, മാളവിക, കൃഷ്ണ പ്രഭ, രചന നാരായണന്‍കുട്ടി, പൊന്നമ്മ ബാബു, ബാബുരാജ്, അജു വര്‍ഗീസ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാവരും ചേര്‍ന്നെടുത്ത ഗ്രൂപ്പ് ഫോട്ടോ അമ്മയുടെ ഫേസ്ബുക് പേജിലും ഷെയര്‍ ചെയ്തു. മൊബൈല്‍ വ്യാപാരികളായ ഫോണ്‍ ഫോറിനൊപ്പം ചേര്‍ന്ന് നൂറ് കുട്ടികള്‍ക്ക് ടാബ് വിതരണം ചെയ്യുന്ന ചടങ്ങും അമ്മ ആസ്ഥാനത്ത് നടന്നിരുന്നു. എറണാകുളം എംപി ഹൈബി ഈഡനും പരിപാടിയില്‍ പങ്കെടുക്കുകയുണ്ടായി.
Leave a Reply