‘പതിനാറാം വയസ്സിൽ ട്രെയിനിൽ കണ്ടുമുട്ടി !! കഥയും കവിതകളും അവരെ ഒരുമിപ്പിച്ചു’ ! നടൻ സന്തോഷ് ജോഗിയുടെ ഹൃദയ സ്പർശിയായ പ്രണയകഥ !!
മലയാളികൾക്ക് ഏറെ പരിചിതനായ നടനാണ് സന്തോഷ്, ആദ്യ ചിത്രം മമ്മൂട്ടി നായകനായ രാജമാണിക്യം ആണ്, വില്ലൻ വേഷങ്ങളാണ് സന്തോഷ് അധികവും ചെയ്തിരുന്നത്, മലയാളത്തിൽ അദ്ദേഹം 23 സിനിമകൾ ചെയ്തിരുന്നു, അലിഭായ്, ബിഗ് ബി, ചോട്ടാ മുംബൈ, മായാവി, ജൂലായ് 4, മുല്ല, പോക്കിരിരാജ, ക്രിസ്ത്യൻ ബ്രദേഴ്‌സ് ആണ് അവസാനമായി ചെയ്തിരുന്നത്..
അതിൽ മോഹനലാൽ സൂപ്പർ ഹിറ്റ് ചിത്രം കീർത്തിചക്ര ആണ് നമ്മൾ ഇപ്പോഴും സന്തോഷ് എന്ന നടനെ ഓർത്തിരിക്കുന്നത്, അതിൽ വളരെ കുറച്ച് സീനുകൾ മാത്രമേ അദ്ദേഹത്തെ കാണിക്കുന്നുള്ളു യെങ്കിലും അത് ഒരുപാട് ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു, അദ്ദേഹം ഒരു നടൻ എന്നതിലുപരി ഒരു മറ്റൊരുപാട് കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ ആയിരുന്നു…
സന്തോഷ് ഒരു ഹിന്ദുസ്ഥാനി ഗസൽ ഗായകൻ, നർത്തകൻ, ചിത്രകാരൻ, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ വളരെ കഴിവുള്ള ഒരു പ്രതിഭ ആയിരുന്നു, എന്നാൽ ഇപ്പോഴും അറിയപ്പെടാത്ത ചില കാരങ്ങളാൽ ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചുകൊണ്ട് തന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ 2010 ഏപ്രിൽ 13-ന് ആത്മഹത്യ ചെയ്തു എന്ന വാർത്തയാണ് പുറത്തു വന്നത്, ഇപ്പോഴും സന്തോഷിനു എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല…
സന്തോഷിന്റെ വിയോഗം ഏറ്റവും കൂടുതൽ തളർത്തിയത് അദ്ദേഹത്തിന്റെ ഭാര്യ ജിജിയെ ആയിരുന്നു, അദ്ദേഹം മരണപെടുമ്പോൾ ജിജിക്ക് പ്രായം വെറും 25. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, എഴുതുകയും ഒരുപാട് പുസ്തകങ്ങൾ വായിക്കുകയും, നന്നായി പഠിക്കുകയും, ഇനിയും ഒരുപാട് പഠിക്കാൻ ആഗ്രഹിക്കുകയും ചെയ്ത് തന്റേതായ ഒരു കാവ്യ ലോകം സൃഷ്ടിച്ച് അതിൽ പറന്ന് നടന്ന ഒരു കൗമാരക്കാരി, തനറെ പതിനാറാം വയസ്സിൽ ഒരു യാത്രക്കിടയിലാണ് അവർ സന്തോഷിനെ കണ്ടുമുട്ടിയത്. അതും ഒരു ആത്മഹത്യശ്രമത്തിനുശേഷം ഞരമ്പുകൾ മുറിച്ച് ചാക്ക് തുന്നിക്കെട്ടിയപോലുള്ള കൈകളുമായായിരുന്ന സന്തോഷിൽ അവർക്ക് ഏറെ കൗതുകം തോന്നിയിരുന്നു..
ആ സമയത്ത് നന്നയി പാടുകയും, ഒരുപാട് വായിക്കുകയും ചെയ്‌തിരുന്ന സന്തോഷ്, പുസ്തകളും കവിതകളും അവരെ കൂടുതൽ അടുപ്പിച്ചു, ആ അടുപ്പം വളരെ പെട്ടന്ന് പ്രണയമായി മാറി, ആ പ്രണയം ഒടുവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വെച്ച് 2001 ൽ ആയിരുന്നു ഇവരുടെ വിവാഹം, ജിജി സന്തോഷിന് എന്നും ഒരു താങ്ങും തണലും വലിയൊരു സപ്പോർട്ടുമായിരുന്നു, സന്തോഷിന്റെ കഷ്ടപ്പാടിലും ബുദ്ധിമുട്ടിലും ഒരു പരാതിയും ഇല്ലാതെ എന്നും കൂടെ ഉണ്ടായിരുന്നു… വീട്ടുകാര്യങ്ങളോ ജീവിതത്തിലെ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ സന്തോഷിനെ അറിയിക്കാതെ എല്ലാം വളരെ ഭംഗിയായി നോക്കികാണൻ ജിജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു,
സന്തോഷിന്റെ എല്ലാ ആഗ്രഹങ്ങൾക്കും സ്വപനങ്ങൾക്കും എന്നും കൈത്താങ്ങി ജിജി നിന്നിരുന്ന. തന്റെ വീടിന്റെ ആധാരം പോലും നൽകി കൊണ്ട് സന്തോഷിന് എന്നും തുണയായിരുന്നു. ഷോർട് ഫിലിമിനു വേണ്ടിയാണ് സന്തോഷ് വീടിന്റെ പ്രമാണം പണയം വച്ച് ലോൺ എടുത്തത്, എന്നാൽ ആ സ്വപ്നം നടക്കാതെ പോകുകയും, കൂടി വന്ന കടബാദ്യതതകളിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ല എന്ന് തോന്നിയത് കൊണ്ടാകണം സന്തോഷ് ജോഗി മരണം എന്ന സത്യത്തിൽ അഭയം പ്രാപിച്ചത് എന്നൊരു തോന്നലും കുടുംബത്തിന് ഉണ്ടയായിരുന്നു…
എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടെ ഒറ്റപെട്ടത് ജിജിയും രണ്ടു കൊച്ച് പൺമക്കളും, സന്തോഷിന്റെ മാതാപിതാക്കളും ആയിരുന്നു, എന്നാൽ മരണ ശേഷം കൂടി വന്ന കട ബാധ്യതകളിൽ ജിജി ഒറ്റക്ക് നേരിട്ടു, ബാങ്കിൽ നിന്നുള്ള ജപ്തിനോട്ടീസ് വന്നതോടെ വീട് വിൽക്കുകയും ബാങ്കിലെ കടം വീട്ടുകയും ചെയ്തിരുന്നു. തുടർന്ന് മക്കളുമൊത്ത് ജിജി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു.
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌തു കൊണ്ട് ജീവിതം ഒരു കരക്കടുപ്പിച്ചിരിക്കുകയാണ് ഇപ്പോൾ ജിജി. സാപ്പിയൻ ലിറ്ററേച്ചർ’ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും നടത്തിപ്പുകാരി ഇന്ന് ജിജിയാണ്. ജിജിയെ സംബന്ധിച്ചിടത്തോളം കൗൺസിലിങ് സെന്ററും പബ്ലിക്കേഷനും ഒരു ഉപജീവനത്തിന്റെ വരുമാന മാർഗം കൂടി ഭാഗമാണ്. എഴുത്തുകാരി, പ്രസാധക, ഗായിക, നടി, ഡബിങ് ആർട്ടിസ്റ്റ്, കൗൺസലർ, ട്രെയിനർ, മോട്ടിവേറ്റർ എന്നി മേഖലയിൽ എല്ലാം തന്നെ ജിജി തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്…..
Leave a Reply