ഇന്നത്തെ ഒരു യുവ നടനുപോലും ആ ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ആണ് അതിന്റെ ആഴം മനസ്സിലാവുക ! കുറിപ്പ് വൈറൽ !

മലയാള സിനിമയുടെ അഭിമാനം, തലമുറകളുടെ ആവേശം, കലാം കഴിയുംതോറും വീര്യം ഏറുന്ന വീഞ്ഞുപോലെയാണ് മലയാളികൾക്ക് മോഹൻലാൽ. ഇന്ന് ലോകസിനിമ അറിയുകയും ആരാധിക്കുകയും ചെയ്യുന്ന നടൻ എന്ന നിലയിലും ഉയരങ്ങൾ കീഴടക്കുന്ന തിരക്കിലാണ് മോഹൻലാൽ. അദ്ദേഹം ഇന്ന് ഒരു സംവിധായകൻ കൂടിയാണ്, ‘ബറോസ്’ എന്ന ചിത്രം ഒരു ഇന്റർനാഷണൽ ലെവലിൽ ആണ് ഒരുക്കിയിരിക്കുന്നത് എന്നും മലയാളത്തിൽ നിന്നും ആ നിലവാരത്തിലുള്ള കൂടുതൽ ചിത്രങ്ങൾ ഉണ്ടാകണം എന്നും അതാണ് ഇനി തന്റെ ലഷ്യം എന്നും അടുത്തിടെ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ അഭിനയത്തെ പാടി പുകഴ്ത്താത്ത സംവിധായകൻ മലയാളത്തിൽ കുറവാണ്, ബോൺ ആക്ടർ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്, സിനിമ ലോകത്ത്  വില്ലനായി തുടക്കം കുറിച്ച മോഹൻലാൽ പകരംവെക്കാനില്ലാതെ അനേകം കഥാപാത്രങ്ങളെ നമുക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കൈവിരലുകൾ പോലും അഭിനയിക്കുന്നത് അതിശയത്തോടെ ഒരു കാലഘട്ടത്തിൽ നോക്കി നിന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. പ്രായഭേദമന്യേ അദ്ദേഹത്തെ അന്ധമായി ആരാധിക്കുന്ന ആരാധകർ മോഹൻലാൽ എന്ന നടന്റെ ഓരോ ചെറിയ നേട്ടങ്ങൾ പോലും വളരെ വലിയ ആഘോഷമാക്കി മാറ്റാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ കോട്ടക്കല്‍ ടൗണ്‍ യൂണിറ്റ് എന്ന ഗ്രൂപ്പില്‍ അദ്ദേഹത്തെ കുറിച്ച് വന്ന കുറിപ്പാണ് വൈറലാവുന്നത്. മോഹന്‍ലാലിന്റെ തുടക്കകാലം മുതലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ചിത്രവും ആ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, കുറിപ്പ് തുടങ്ങുന്നത് തന്നെ, ‘ഇതുപോലെ തന്റെ മുഖം കൊണ്ടു ഇത്ര മാത്രം വ്യത്യസ്ത ഭാവങ്ങള്‍’ എന്ന് പറഞ്ഞുകൊണ്ടാണ്..

അദ്ദേഹത്തെ ചെറുപ്പകാലത്തും, ഇപ്പോഴും ഈ അൻപതാം വയസിനു ശേഷവും ഈ മനുഷ്യന്‍ നടത്തുന്നു എന്നത് ഒരു അത്ഭുദം തന്നെയാണ്. ഈ മനുഷ്യനൊക്കെ അദ്ദേഹത്തിന്റെ യങ് ചോക്ലേറ്റ് ബോയ് സമയത്തു ചെയ്ത ആ ചമ്മലോ, നാണമോ, അനുരാഗമോ, വില്ലത്തരമോ, വിരഹമോ ഒക്കെ ഇക്കാലത്തെ മുൻ നിര യുവതാരങ്ങളായ പ്രിഥ്വിയോ ഫഹദോ ഇന്ദ്രജിതോ എന്തിനു മറ്റു യൂത്തന്മാര്‍ പോലും അവരുടെ ഈ ഗോള്‍ഡന്‍ ടൈമില്‍ പോലും ആ ലെവലില്‍ ചെയ്യാന്‍ പറ്റിയിട്ടില്ല എന്നോര്‍ക്കുമ്പോള്‍ ആണ് മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ ആഴം മനസ്സിലാവുക. അറബിയും ഒട്ടകത്തിലെ മാധവന്‍ നായരുടെ അവസാന ഭാഗത്തിലെ രംഗം മാത്രം മതി, 50 കടന്ന ഈ പ്രായത്തില്‍ പോലും ഇങ്ങേര്‍ക്ക് ചമ്മലോക്കെ നിഷ്പ്രയാസം സാധിച്ചെടുക്കും എന്നു മനസിലാക്കാന്‍.

അതുപോലെ എന്തെങ്കിലും ഒന്ന് ഇന്നത്തെ ഈ യൂത്തന്മാരിൽ ഒന്ന് കാണിച്ചുതരാമോ, പൊതുവെ ഈ ന്യൂജന്‍ നായകന്മാരെ പറ്റി കേള്‍ക്കാറുള്ള ഒരു പരാതിയും ഇതുതന്നെയാണ്. പലപ്പോഴും ഒരേ മുഖഭാവം, ആറ്റിറ്റിയൂഡ് ഒക്കെ പല സിനിമകളിലും ആവര്‍ത്തിക്കപ്പെടുന്നു. അപ്പോഴാണ് ഒരേ ഹെയര്‍സ്‌റ്റൈല്‍ വച്ചു പോലും മോഹന്‍ലാല്‍ എന്ന നടന്‍ ചെയ്ത വ്യത്യസ്തതയുടെ ആഴം മനസ്സിലാവുന്നത്. കഥാപാത്ര ആവര്‍ത്തനം പലപ്പോഴും തോന്നാറില്ല. തോന്നിക്കാറില്ല. അദ്ദേഹം കപില്‍ ദേവിനെ പോലെ ആണ്. ഒരു പെര്‍ഫെക്ട് ഓള്‍റൗണ്ടര്‍. അതാണ് സത്യം. ഈ നിമിഷംവരെയും ചവിട്ടി നില്‍ക്കുന്ന തട്ടകത്തിൽ ഒരു പകരക്കാരനെപോലും കണ്ടെത്തിയിട്ടില്ലാത്ത ഒരു പ്രതിഭാസം… എന്നും ആ കുറിപ്പില്‍ യെടുത്ത്പറയുണു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *