എന്റെ ശ്രീനി എന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതാണ് ഇതെല്ലാം, എന്നൊന്നും ഞാൻ കരുതുന്നില്ല ! ശ്രീനിവാസനെ കുറിച്ച് മോഹൻലാൽ പറയുന്നു !

കഴിഞ്ഞ രണ്ടു ദിവസമായി വീണ്ടും മോഹൻലാലും ശ്രീനിവാസനും വാർത്തകളിൽ നിറയുകയാണ്. ഇതിന് മുമ്പ് പലപ്പോഴും ശ്രീനിവാസൻ മോഹൻലാലിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‌നമെന്താണെന്ന് താരങ്ങള്‍ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ താരങ്ങള്‍ക്കിടയിലെ മഞ്ഞുരുകിയെന്ന് ആരാധകര്‍ കരുതിയിരുന്നു. എന്നാൽ അങ്ങനെ അല്ല കാര്യങ്ങൾ എന്നാണ് ഇപ്പോൾ ശ്രീനിവാസൻ ഏറ്റവും പുതിയതായി നൽകിയ അഭിമുഖത്തിൽ പറയുന്നത്.

പഴയതുപോലെ തന്നെ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ചാണ് ശ്രീനിവാസൻ സംസാരിക്കുന്നത്. എന്നാൽ ഇതിന് മുമ്പ് ശ്രീനിവാസന്റെ ഇത്തരം പ്രവർത്തികളെ കുറിച്ച് മോഹൻലാൽ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, സരോജ് കുമാർ എന്ന ചിത്രം എന്നെ കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ.. ഞാനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച്‌ സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

സരോജ് കുമാർ പോലെ  ഒരു സിനിമ മനപൂര്‍വ്വം എന്നെ  അ,പമാനിക്കാന്‍ വേണ്ടി ശ്രീനി  ചെയ്തതാണ് എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇന്നിതുവരെ ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെ കുറിച്ച്‌ ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു, പക്ഷെ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു എന്നും മോഹൻലാൽ പറയുന്നു.

പക്ഷെ ഇതേ വിഷയത്തിൽ അന്ന് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു. ആന്റണിയുടെ വാക്കുകൾ ഇങ്ങനെ..   തന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണെന്ന് താരം പറയുന്നത്, മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ശ്രീനിവാസൻ എഴുതിയ ഉദനയാണ് താരത്തിൽ അഭിനയിച്ചെന്നും അത് വിജയിച്ചപ്പോൾ മറ്റൊരു സിനിമയെടുത്തപ്പോള്‍ ചോദ്യം ചെയ്തെന്നും ആന്റണി പറയുന്നു. ഇതേപ്പറ്റി ചോദിച്ചതിന് പിന്നാലെ ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് ശ്രീനിവാസൻ  മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് ആന്റണി പറയുന്നു.

അതുപോലെ ലാൽ സാറിന്റെ മഹത്വമാണ് അവിടെ വ്യക്തമാകുന്നത്, തന്നെ കളിയാക്കികൊണ്ട് ശ്രീനിവാസൻ എഴുതിയ ആ സിനിമയിൽ ഒരു മടിയും എതിർപ്പും കൂടാതെയാണ് ലാൽ സാർ അഭിനയിച്ചത്. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങ്ങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്. കുമാറിനെയും സംവിധായകനെയും വിളിച്ചു. ഇതിനെ തുടർന്ന് ശ്രീനിവാസൻ ഒരു പത്ര സമ്മേളനം നടത്തി ഞാൻ ഭീ,ഷ,ണി,പ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞു, അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ല എന്നും ആന്റണി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *