
ഒടുവിൽ മൗനം വെടിഞ്ഞ് മോഹൻലാൽ ! പോര് മുറുകുമ്പോൾ നിലപാട് വ്യക്തമാക്കി മോഹൻലാൽ ! രണ്ടുപേരും ആത്മാർത്ഥ സുഹൃത്തുക്കൾ !
മലയാള സിനിമ താരങ്ങളും സിനിമ നിർമ്മാതാക്കളും ഇപ്പോൾ ചേരി തിരിഞ്ഞ് പരസ്യ പോരിന് ഇറങ്ങിയിരിക്കുകയാണ്, സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതുള്‍പ്പെടെ ജി സുരേഷ് കുമാര്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ വിമര്‍ശിച്ച ആന്‍റണിയെ പിന്തുണച്ച് കൂടുതൽ സിനിമ താരങ്ങൾ എത്തിയപ്പോൾ, സുരേഷ് കുമാറിനെ പിന്തുണച്ച് നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് വന്നിട്ടുണ്ട്.
ഇപ്പോൾ മലയാള സിനിമ താരങ്ങളും നിർമ്മാതാക്കളും ചേരി തിരിഞ്ഞ് തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ മോഹൻലാലിൻറെ പ്രതികരണമാണ് ഏവരും കൂടുതൽ പ്രതീക്ഷിച്ചത്, കാരണം ആന്റണിയെ കാണുന്നതിന് മുമ്പ് തൊട്ട് അതായത് മോഹൻലാൽ സിനിമയിൽ എത്തുന്നതിന് മുമ്പ് തന്നെ ഏറ്റവും അടുത്ത സൗഹൃദമുള്ളവരാണ് സുരേഷ് കുമാറും മോഹൻലാലും, അതേസമയം ഇപ്പോൾ മോഹൻലാലിൻറെ ആത്മ സുഹൃത്താണ് ആന്റണി പെരുമ്പാവൂർ.

ഇവരിൽ ആരെയാകും മോഹൻലാൽ പിന്തുണക്കുക എന്നത് ഏവരും കാത്തിരുന്ന ഒന്നായിരുന്നു, ഇപ്പോഴിതാ മൗനം വെടിഞ്ഞ് പ്രതികരണം അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ആന്റണിക്ക് പിന്തുണയാണ് മോഹൻലാൽ നൽകിയിരിക്കുന്നത്. പിന്തുണയുമായി മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് മോഹന്‍ലാല്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. ആന്‍റണി പെരുമ്പാവൂര്‍ ഇന്നലെ എഴുതിയ പോസ്റ്റ് ഷെയര്‍ ചെയ്ത മോഹന്‍ലാല്‍ “നമുക്ക് എന്നും സിനിമയുടെ ഒപ്പം നിൽക്കാം” എന്നാണ് മോഹൻലാൽ കുറിച്ചത്.
നടൻ പൃഥ്വിരാജ് ഉണ്ണി മുകുന്ദൻ, ബേസിൽ ജോസഫ്, അപർണ്ണ ബാലമുരളി അങ്ങനെ നിരവധി പേരാണ് ആന്റണിയെ പിന്തുണച്ച് എത്തിയത്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടനയും രംഗത്ത് വന്നിട്ടുണ്ട്, സിനിമാ സമരം അടക്കം രണ്ട് ദിവസം മുമ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. സംഘടന കൂട്ടായെടുത്ത സമര തീരുമാനത്തെ ആന്റണി സോഷ്യല്‍ മീഡിയയിലൂെട ചോദ്യം ചെയ്തത് ആന്റണി ചെയ്ത തെറ്റാണെന്നും സംഘടനാ പറയുന്നു.
Leave a Reply