ദുൽഖർ സൽമാനും പ്രണവും എന്റെ മക്കൾ തന്നെയാണ്, പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണ് ! ചിത്രം വൈറലാകുന്നു !
കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച ഒരു ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു , “എടാ മോനെ! ലവ് യൂ,” എന്ന അടിക്കുറിപ്പോടെ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രവും ശ്രദ്ധ നേടിയിരുന്നു. തന്നെ ഉമ്മ വയ്ക്കുന്ന ഫഹദിനെ ചേർത്തുപിടിയ്ക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാനാവുക. നിമിഷ നേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയത്. മോഹൻലാൽ സംബന്ധിച്ച് ഫാസിൽ ഗുരുതുല്യനാണ്. 1980ൽ ഫാസിലിന്റെ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു മോഹൻലാൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പാച്ചിക്ക എന്നു എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഫാസിലിനെയും കുടുംബത്തെയുമെല്ലാം അത്രയേറെ സ്നേഹത്തോടെ ജീവിതത്തിലേക്ക് ചേർത്തുപിടിക്കുന്ന ആളാണ് മോഹൻലാൽ.
എന്നാൽ യുവ നടന്മാരിൽ തനിക്ക് ഏറ്റവുമിഷ്ടം ഫഹദ് ഫാസിലിനെ ആണെന്നാണ് മോഹൻലാൽ മുമ്പും പറഞ്ഞിരുന്നത്. ഇപ്പോഴിതാ ഈ ചിത്രം വൈറലാകുന്നതിനൊപ്പം മോഹൻലാലിൻറെ ആ ഒരു വീഡിയോ കൂടി വൈറലാകുകയാണ്, ഒരു പ്രോഗ്രാമിനിടെ, പ്രണവിനെയാണോ ദുൽഖർ സൽമാനെയാണോ കൂടുതൽ ഇഷ്ടം എന്ന് കുട്ടികൾ ചോദിക്കുമ്പോൾ ‘ഫഹദ് ഫാസിലിനെയാണ് എനിക്ക് കൂടുതലിഷ്ടം’ എന്നാണ് മോഹൻലാലിന്റെ മറുപടി. ഏതാനും വർഷങ്ങൾക്കു മുൻപ് ഓണാഘോഷവുമായി ബന്ധപ്പെട്ട് ഫ്ളവേഴ്സ് ടിവിയുടെ ടോപ് സിംഗർ പ്രോഗ്രാമിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു കുട്ടിഗായകരുടെ ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി നൽകിയത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ദുൽഖർ സൽമാനും പ്രണവും എന്റെ മക്കൾ തന്നെയാണ്, പക്ഷേ കൂടുതലിഷ്ടം ഫഹദ് ഫാസിലിനെയാണ്,” എന്നായിരുന്നു… അതുപോലെ മോഹൻലാൽ എന്ന നടന് തുല്യം ഇന്ന് മലയാള സിനിമയിൽ ഫഹദ് ഫാസിൽ മാത്രമാണ് ഉള്ളതെന്ന സംവിധായകൻ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ കൂടി ശ്രദ്ധ നേടുകയാണ്.
അദ്ദേഹത്തിന്റെ ആ വാക്കുകളിങ്ങനെ, എന്റെ സിനിമ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചുള്ള ഒരു അഭിനേതാവാണ് മോഹൻലാൽ. ലാലിൻറെ പകരക്കാരനായി ഞാൻ കാണുന്നത് മറ്റൊരു നടനെയാണ്, ഫഹദ് ഫാസിൽ. ഫാസില്‍ മലയാള സിനിമയ്ക്ക് നല്‍കിയ രണ്ട് നടന്മാര്‍ ഒന്ന് മോഹന്‍ലാലും മറ്റൊരാള്‍ ഫഹദുമാണ്. ലപ്പോഴും ഫഹദിന്റെ അഭിനയം ലാലിനെ ഓര്‍മ്മിപ്പിക്കാറുണ്ട്. അഭിനയം എന്ന് പറഞ്ഞാല്‍ എല്ലാ ഭാഗം കൊണ്ടും, കണ്ണ്, മുഖം, കൈ, വിരല്‍ ഇതെല്ലാം കൂടി അഭിനയിക്കുന്നതാണ്. മോഹന്‍ലാല്‍ അങ്ങനെ ആണല്ലോ, മോഹന്‍ലാലിന്റെ വിരലൊക്കെ അഭിനയിക്കുമല്ലോ. അതുപോലെയാണ് ഫഹദും എന്നും മുമ്പൊരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply