രാമനായി രൺവീറും, രാവണനായി യാഷും എത്തുമ്പോൾ, മഹാദേവനായി എത്തുന്നത് മോഹിത് റെയ്ന, കൈയ്യടിച്ച് ആരാധകർ !

ഇന്ത്യൻ  സിനിമ ലോകം ഏറെ പ്രതീക്ഷയുടെ കാണാൻ കാത്തിരിക്കുന്ന ഒന്നാണ് നിതേഷ് തിവാരിയുടെ ‘രാമായണം’. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ കാസ്റ്റിംഗ് തന്നെയാണ്.  ശ്രീരാമന്‍റെ വേഷത്തിൽ രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമെന്ന് റിപ്പോർട്ട്. ഇപ്പോൾ,  ഹനുമാനായി ‘സണ്ണി ഡിയോൾ’ എത്തുന്നു.

എന്നാൽ ഇപ്പോഴിതാ സിനിമയിൽ, മഹാദേവനായി എത്തുന്നത് ഏവരുടെയും പ്രിയങ്കരനായ മോഹിത് റെയ്ന ആണെന്ന വാർത്തയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്, മലയാളത്തിൽ ‘കൈലാസനാഥൻ’  എന്ന ജനപ്രിയ പരമ്പരയിൽ കൂടി മലയാളത്തിലും ഏറെ ആരാധകരുള്ള അദ്ദേഹത്തിനെ ഇതിനോടകം താനെ നിരവധി പേര് യഥാർത്ഥ ശിവ രൂപമായും കാണുന്നവരുമുണ്ട്.

അതുപോലെ തന്നെ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ചിത്രത്തിൽ രാവണനായി എത്തുന്നത് സൂപ്പർ സ്റ്റാർ യാഷ് ആണെന്നതാണ്, ഇന്ന് പല മുന്‍നിര നായകന്മാരും ബിഗ് ബജറ്റ് സിനിമകള്‍ക്കായി വാങ്ങുന്നത് തന്നെ 100 കോടിയൊക്കെയാണ്. നായകന്മാരുടെ പ്രതിഫലം വര്‍ധിച്ചതോടെ അത്ര തന്നെ അല്ലെങ്കിലും മറ്റുള്ള നടന്മാരുടെയും നടിമാരുടെയും പ്രതിഫലവും കൂടുകയും ചെയ്തു. ഇപ്പോഴിതാ ഒരു സിനിമയിലെ നായകനെക്കാൾ പ്രതിഫലം വാങ്ങുന്ന വില്ലനായി പുതിയ റെക്കോർഡ് ഉണ്ടാക്കുകയാണ് ആരാധകരുടെ റോക്കി ഭായ്. ഒരൊറ്റ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ യാഷ് വാങ്ങിയത് 200 കോടി രൂപയാണ്.

ഇക്കാരണത്താൽ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വില്ലനായി മാറിയിരിക്കുകയാണ് കെജിഎഫ് സീരിസിലൂടെ പ്രശസ്തനായ കന്നഡ സൂപ്പര്‍താരം യാഷ്. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രമായി ഒരുങ്ങുന്ന, നിതേഷ് തിവാരിയുടെ രാമായണ എന്ന ചിത്രത്തില്‍ വില്ലനും ചിത്രത്തിന്റെ സഹനിര്‍മ്മാതാവും കൂടിയാണ് യാഷ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *