
മലയാളികളുടെ സ്വന്തം നാഗകന്യക ഇനി മലയാളി സൂരജ് നമ്പ്യാരിന് സ്വന്തം ! ആ പ്രണയ കഥ ഇങ്ങനെ !!
മലയാളികൾക്ക് ഒരു പുതിയ ദൃശ്യാനുഭവം സമ്മാനിച്ച പരമ്പര ആയിരുന്നു സൂര്യ ടിവിയിലെ നാഗകന്യക. അതിലെ നായികയായി മലഎലി മനസ് കീഴടക്കിയ താരമാണ് മൗനി റോയ്. കൂടാതെ മറ്റൊരു ഹിറ്റ് പരമ്പര ആയിരുന്ന കൈലാസ നാഥൻ എന്ന സീരിയലിൽ സതി ദേവിയായി എത്തിയതും മൗനി റോയ് ആയിരുന്നു. ഇപ്പോൾ താരത്തിന്റ വിവാഹ വാർത്തയാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. മലയാളിയും ദുബായിലെ ബിസിനസുകാരനുമായ സൂരജ് നമ്ബ്യാരാണ് മൗനി റോയിയുടെ കഴുത്തില്‍ മിന്നുകെട്ടുന്നത്. ഇരുവരും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ദുബായില്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കറാണ് സൂരജ് നമ്ബ്യാര്‍. ബംഗളുരുവില്‍ ജനിച്ചു വളര്‍ന്ന സൂരജ് നമ്ബ്യാര്‍ പിന്നീട് ദുബായിലേക്ക് ചേക്കേറുകയായിരുന്നു.
സൂരജുമായി വളരെ ഒഫീഷ്യലായ ആദ്യ കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാകുകയായിരുന്നു, ആ സൗഹൃദം പിന്നീട് പ്രണയമായി മാറി, വ്യക്തി ജീവിതത്തിന് വളരെ പ്രാധാന്യം നൽകുന്ന ആളാണ് മൗനി റോയ്, ഇഷ്ടംഇരുവരും വീട്ടുകാരെ അറിയുകയുകയും തുടർന്ന് വിവാഹം എന്ന നിലപാടിലേക്ക് എത്തുകയുമായിരുന്നു. ഇപ്പോൾ മൗനിയുടെ ബന്ധുവായ വിദ്യുത് റോയ് സര്‍ക്കാര്‍ ഒരു പ്രാദേശിക പത്രത്തിനോട് മൗനിയുടെ വിവാഹം ജനുവരിയില്‍ നടക്കുമെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വിവാഹം ദുബായിലോ ഇറ്റലിയിലോ വെച്ചായിരിക്കുമെന്നും സൂചനയുണ്ട്. കോവിഡ് കാലമായതിനാല്‍ തന്നെ ഇരു കൂട്ടരും തങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പ്രത്യേകം വിവാഹ സത്കാരം രണ്ട് ദിനങ്ങളിലായി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

അടുത്ത വർഷം ജനുവരിയിൽ ജനുവരിയില്‍ ആയിരിക്കും ഇരുവരുടെയും വിവാഹം നടക്കുക എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. നടിയും അവതാരകയുമായ മന്ദിര ബേദിയുടെ വസതിയില്‍വെച്ച് ഇരുവരുടെയും കുടുംബാംഗങ്ങള്‍ വിവാഹം കാര്യം തീരുമാനിച്ച് ഉറപ്പിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മൗനി അറിയപ്പെടുന്ന നടി എണ്ണത്തില്ഏപ്രി അവർ ഒരു ഗായികയും കഥക് നര്‍ത്തകിയും മോഡലുമാണ്. പ്രധാനമായും ഹിന്ദി സിനിമകളിലും സീരിയലുകളിലൂടെയുമാണ് അവര്‍ പ്രശസ്തി നേടിയത്. 2007 ല്‍ സ്റ്റാര്‍ പ്ലസിലെ ക്യൂങ്കി സാസ് ഭി കഭി ബഹു തി എന്ന പരമ്ബരയിലെ കൃഷ്ണ തുളസിയുടെ വേഷത്തിലൂടെ അവര്‍ ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
സര്‍പ്പമായ ശിവന്യയുടെ കഥാപാത്രത്തിലൂടെ മൗനി റോയ് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഹിന്ദി ടെലിവിഷന്‍ നടിമാരില്‍ ഒരാളായി മാറി. ഷോയുടെ രണ്ടാം ഭാഗമായ നാഗിന്‍ 2 ല്‍, താരം അതിഥി വേഷത്തില്‍ ശിവന്യയുടെ വേഷം അവതരിപ്പിക്കുകയും ശിവാനിയയുടെ മകള്‍ ശിവാംഗിയുടെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുകയും ചെയ്തു, സിനിമയിലും മിനിസ്ക്രീനിലും തിളങ്ങുമ്ബോഴും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ് മൗനി റോയി. മോഡലിങ് രംഗത്ത് സജീവമായതുകൊണ്ട് തന്നെ തന്‍റെ ആകര്‍ഷകമായ ചൂടൻ ചിത്രങ്ങള്‍ നടി ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങയിൽ പങ്കുവെക്കാറുണ്ട്.
Leave a Reply