
വിശന്നിരുന്ന എന്റെ അരികിലേക്ക് ആ ഭക്ഷണപ്പൊതി നീട്ടിയ വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരൻ ! ആ നന്മയുള്ള മനസ് അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ ! മണിയൻ പിള്ള രാജു !
മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം സുരേഷ് ഗോപി ഏവർക്കും വളരെ പ്രിയങ്കരനാണ്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് നടൻ മണിയൻപിള്ള രാജു പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷിനെ ഞാൻ ആദ്യമായി കാണുന്നത് ട്രെയിൽ വെച്ചാണ്. കൊല്ലത്തെ ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. രാവിലെ ഷൂട്ട് തീരുമെന്ന് പറഞ്ഞിരുന്നു എങ്കിലും അത് കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. മദ്രാസ് മെയിലിലെ യാത്രക്കിടെയാണ് ഞാൻ സുരേഷിനെ കാണുന്നത്. ട്രെയിനിൽ ഭക്ഷണം ഒന്നും ലഭിക്കാതെ ആകെ വിശന്ന് വളഞ്ഞ് ഇരിക്കുന്ന എന്റെ അരികിലേക്ക് ഒരു വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ കയറിവന്നു.
എന്നോട് സംസാരിച്ചു, രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി പോകുകയാണ് എന്ന് പറഞ്ഞു. പക്ഷെ സംസാരിക്കുന്നതിനിടെ എന്റെ കൈ വിറകുനത് സുരേഷ് കണ്ടു, കാര്യം തിരക്കിയപ്പോൾ ഞാൻ പറഞ്ഞു. ആ നിമിഷം തന്നെ തനറെ കൈയിൽ ഉണ്ടായിരുന്ന ഭക്ഷണ പൊതി അദ്ദേഹം എനിക്ക് വെച്ച് നീട്ടി. അമ്മ വൈകുന്നേരം എനിക്ക് കഴിക്കാൻ തന്നു വിട്ടതാണ് എന്നും ഇനി വൈകുന്നേരം നമുക്ക് പുറത്തുനിന്ന് എന്തെങ്കിലും കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. ആ ഭക്ഷണം ഞാൻ കഴിച്ചു, ചപ്പാത്തിയും ആടിന്റെ ബ്രെയിനുമായിരുന്നു അത്.

യാതൊരു പരിചയവുമില്ലാത്ത ഞാൻ വിശക്കുന്നു എന്ന് മനസിലാക്കി കൈയിലുള്ള ആ ഭക്ഷണപ്പൊതി എനിക്ക് വെച്ചുനീട്ടിയ അദ്ദേഹത്തിന്റെ ആ മനസ് അത് ഏല്ലാവർക്കും അത് ഉണ്ടാകണമെന്നില്ല. അതുപോലെ കോവിദഃ സമയത്ത് എന്റെ മകൾ കോവിഡ് വന്നു അസുഖം കൂടി ഗുജറാത്തിൽ ആരും ഒരു സഹായത്തിനില്ലാതെ കിടന്നപ്പോൾ, ഞാൻ കരഞ്ഞുകൊണ്ട് സുരേഷ് ഗോപിയെ വിളിക്കുകയായിരുന്നു. പിന്നീട് നടന്നതെല്ലാം ഓരോ അത്ഭുതങ്ങളായിരുന്നു. ഗുജറാത്തുലുള്ള എം.പിയെ നേരിട്ട് സുരേഷ് ഗോപി ബന്ധപ്പെട്ടു. ഒന്നല്ല നാല് എം.പിമാരുടെ സഹായമാണ് അദ്ദേഹം തേടിയത്. അദ്ദേഹം ബന്ധപ്പെട്ടതിന് പിന്നാലെ അത്യാധുനിക സൗകര്യമുള്ള ആംബുലന്‍സ് എന്റെ മകന്റെ അടുത്ത് എത്തി.
ഷേധം ഏകദേശം ഒരു അഞ്ചു മണിക്കൂർ യാത്ര ചെയ്ത് എന്റെ മകനെയും കൊണ്ട് രാജ്കോട്ടിലെ ആശുപത്രിയിൽ എത്തിയത്. അപ്പോഴേക്കും അവിടെ എല്ലാത്തിനും തയ്യാറെടുത്ത് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും കാത്തുനില്‍പ്പുണ്ടായിരുന്നു. ഒരല്‍പ്പംകൂടി വൈകിയിരുന്നെങ്കില്‍ എന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടില്ല എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. ഞാൻ ആ സമയത്ത് എല്ലാം ഈശ്വരൻ മാരെയും കണ്ടു, അതിനും മുകളിൽ ഈശ്വര തുല്യനായ സുരേഷിന്റെ ഇടപെടലുകള്‍ ഒന്നുകൊണ്ട് മാത്രമാണ് മകന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. സുരേഷിനെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. അദ്ദേഹം എന്നും എന്റെ ഹൃദയത്തില്‍ ഉണ്ടാകും എന്നും മണിയൻപിള്ള രാജു പറയുന്നു.
Leave a Reply