‘തെരുവ് നായ്ക്കളെ കൊ,ന്നൊ,ടുക്കുന്നത് നിർത്തു’….! പകരം അവയെ പാര്‍പ്പിച്ചു പരിപാലിക്കു ! മൃദുല മുരളി പങ്കുവെച്ച പോസ്റ്റിനെതിരെ വിമർശനം !

ഇന്ന് നമ്മുടെ കേരളം ‘ഗോഡ്‌സ് ഓൺ കൺട്രി’ എന്നതിന് പകരം, ‘ഡോഗ്‌സ് ഓൺ കൺട്രി’ ആകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് നാളുകളായി നമ്മൾ കണ്ടുവരുന്നത്, അക്രമാസക്തരായ തെരുവ് നായ്ക്കൾ റോഡിലും തെരുവുകളിലും എന്തിന് വീടിനകത്ത് വരെ കയറി കടിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നാട്ടിലെങ്ങും കണ്ടുവരുന്നത്.  അവസ്ഥ വളരെ മോശമാകുന്ന സാഹചര്യത്തിൽ പേപ്പട്ടികളെ കൊ,ല്ലാന്‍ അനുമതി തേടി കേരളം സു,പ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ ഇതിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും നർത്തകിയുമായ മൃദുല മുരളി.

സർക്കാരിന്റെ അനുമതി കാത്ത് നിൽക്കാതെ ഇപ്പോൾ പല സ്ഥലങ്ങളിലും തെരുവുകളിൽ കൂട്ടത്തോടെ നായ്ക്കളെ കൊല്ലുന്നതും കണ്ടുവരുന്ന സാഹചര്യത്തിലാണ് മൃദുല ഇതിനെതിരെ പ്രതിഷേധ കുറിപ്പുമായി രംഗത്ത് വന്നത്. മൃദുലയുടെ വാക്കുക്കൾ ഇങ്ങനെ, പൈശാചികമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മറ്റുള്ളവരെ കൊന്നൊടുക്കുന്ന മനുഷ്യരുണ്ട്. എന്താണ് ഇതിന് പരിഹാരം. മുഴുവന്‍ മനുഷ്യവര്‍ഗത്തെയും കൊന്നൊടുക്കുക! ഇങ്ങനെയാണോ കാര്യങ്ങള്‍ നടത്തേണ്ടത്” എന്നാണ് മൃദുല സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

അതോടൊപ്പം തെരുവുനായ്ക്കളെ കൊ,ല്ലു,ന്നത് നിര്‍ത്തൂ എന്ന ഹാഷ്ടാഗും താരം പങ്കുവയ്ക്കുന്നു. മൃദുലയെ എതിര്‍ത്തും അനുകൂലിച്ചും കമന്റുകള്‍ എത്തുന്നുണ്ട്. മൃഗ സ്‌നേഹികള്‍ ഇറങ്ങി എന്ന കമന്റിന് ‘ഇറങ്ങണോല്ലോ…ആ പാവങ്ങള്‍ക്ക് അതിന് പറ്റൂല്ലല്ലോ’ എന്നാണ് മൃദുല മറുപടി കൊടുത്തിരിക്കുന്നത്. കൂടാതെ ചേച്ചി റോഡില്‍ ഇറങ്ങി നായ് കടിച്ചു പേ പിടിച്ചാല്‍ പോലും ആരും തിരിഞ്ഞു നോക്കില്ല” എന്ന കമന്റിന്, ”എനിക്ക് കടി കിട്ടി പേ പിടിച്ചാല്‍ തിരിഞ്ഞു നോക്കാന്‍ ആളുകള്‍ ഉണ്ടാകുമോ ഇല്ലയോ എന്നുള്ളത് നിങ്ങള്‍ ആരാണ് തീരുമാനിക്കാന്‍… നായ്ക്കളെ കൊ,ല്ലു,ക എന്നതല്ല ഇതിന് പരിഹാരം എന്നത് മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്” എന്നും  മൃദുല പറയുന്നു.  ഇതേ സമയം സംവിധയകാൻ ഒമർ ലുലു നായ്ക്കളെ സപ്പോർട്ട് ചെയ്ത് വരുന്നവരെ രൂക്ഷമായി വിമർശിച്ചതും വാർത്ത ആയിരുന്നു.

മനുഷ്യനേക്കാൾ വലുതല്ല പേ പിടിച്ച നായ്ക്കൾ, നായകളെ  സ്നേഹമെങ്കിൽ വീട്ടിൽ കൊണ്ടുപോയി വളർത്തു, എനിക്ക് എന്റെ വർഗ്ഗമായ മനുഷ്യരോടാണ് കൂടുതൽ സ്നേഹം എന്നും ഒമർ ലുലു പറയുന്നു. അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *