
മുഖ്യ മന്ത്രിയുടെ മകൾ മാത്രമല്ല വീണ, വീണയെ പാര്‍ട്ടി സംരക്ഷിക്കും ! നീതിക്കൊപ്പമാണ് എന്നും പാർട്ടി ! മന്ത്രി മുഹമ്മദ് റിയാസ് !
പല വാർത്തകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്, അതിൽ ഇപ്പോൾ ഏറ്റവും\ കൂടുതൽ പ്രാധാന്യമുള്ള വിഷയമായി പലരും സംസാരിക്കുന്നത് മുഖ്യ മന്ത്രിയുടെ മകൾ വീണയുടെ പേർക്ക് വന്നിരിക്കുന്ന മാസപ്പടി ആരോപണമാണ്. ഇപ്പോഴിതാ ഇതിനെ കുറിച്ച് വീണയുടെ ഭർത്താവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് പറഞ്ഞ വാക്കുകളാണ്. സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്‍റെ പുതിയ ആരോപണത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ആരോപണങ്ങൾ തികച്ചും അടിസ്ഥാന രഹിതമാണ്, മാത്യു കുഴൽനാടൻ എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുന്നു. എന്താണ് പറയുന്നത് എന്നതിൽ പോലും അദ്ദേഹത്തിന് വ്യകത ഇല്ല, ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി വീണക്ക് ഒപ്പം നിൽക്കുന്നത്. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. സത്യം എന്നയാലും പുറത്ത് വരും. ആരോപണങ്ങൾക്ക് പിന്നിൽ തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് എന്നും മന്ത്രി മുഹമ്മദ് റിയാസ്. പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

അതുപോലെ തന്നെ ഈ വിഷയത്തിൽ വീണയെ പിന്തുണച്ച് സിപിഎം നേതാവ് എകെ ബാലനും രംഗത്ത് വന്നിരിക്കുകയാണ്, അദ്ദേഹം പറയുന്നത് ഇങ്ങനെ, മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാര്‍ട്ടി ഒപ്പം നില്‍ക്കുന്നത്. വീണയുടെ നിരപരാധിത്വം പാർട്ടി മുൻകൈ എടുത്ത് തെളിയിക്കുമെന്നും എകെ ബാലൻ വ്യക്തമാക്കി. അതേസമയം വീണയ്ക്കെതിരേ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ രംഗത്ത് വരികയുണ്ടായി.
അദ്ദേഹം പറയുന്നത് സിഎംആര്‍എല്‍ കമ്പനിയില്‍നിന്നു വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്സാലോജിക്, വെളിപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പണം വാങ്ങി, വീണയ്ക്കു സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നാണു പുറത്തുവന്ന വിവരം. എന്നാല്‍, അതിനുപുറമേ 42.48 ലക്ഷം കൂടി എക്സാലോജിക് വാങ്ങി. സിഎംആര്‍എല്‍ ഉടമയുടെ ഭാര്യയുടെ കമ്പനിയില്‍നിന്ന് 39 ലക്ഷം വായ്പയും വാങ്ങി. രാഷ്ട്രീയ ഫണ്ടിങ്ങാണിതെന്ന് ആരോപിച്ച മാത്യു, ആ തുകയ്ക്കു സി.എം.ആര്‍.എല്‍. നികുതിയടച്ചതിന്റെ രേഖകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ എന്നും അദ്ദേഹം പറയുന്നു. ആരോപണങ്ങൾ അല്ല ഞാൻ ഉന്നയിക്കുന്നത്, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിൽ വെളിപ്പെടുത്തലാണ് താൻ നടത്തുന്നത് എന്നും അദ്ദേഹം പറയുന്നു.
Leave a Reply