
ഉയർച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാൻ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന് ! അമ്മയെകുറിച്ച് ഉള്ളു തൊടുന്ന കുറിപ്പുമായി മുരളി ഗോപി !
മലയാള സിനിമ രംഗത്ത് എന്നും ഒരുമിക്കപെടുന്ന പേരുകളിൽ ഒന്നാണ് ഭരത് ഗോപി. അഭിനയത്തെ ഇഷ്ടപ്പെടുന്നവർ ഇന്നും ഒരു പാഠപുസ്തകമായി ഏവരും കാണുന്ന വ്യക്തിത്വം. അദ്ദേഹത്തിന്റെ യഥാർഥ പേര് വി. ഗോപിനാഥൻ നായർ എന്നായിരുന്നു. . കൊ,ടി,യേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978 ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. ശേഷം അദ്ദേഹം ഭരത് ഗോപിയായി. കൊടിയേറ്റം ഗോപി എന്നീ പേരുകളിൽ അറിയപ്പെട്ടു. ഒരു നടൻ എന്നതിലുപരി ഒരു സംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു.
ആ അതുല്യ പ്രതിഭ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇപ്പോൾ 14 വർഷങ്ങൾ ആകുന്നു, അദ്ദേഹത്തിന്റെ മകൻ മുരളി ഗോപിയും അച്ഛന്റെ അതേ പാത പിന്തുടർന്ന് സിനിമ ലോകത്ത് സജീവമാണ്, നടൻ തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ച അദ്ദേഹം ഇപ്പോഴിതാ തന്റെ അമ്മയുടെ ’80’ മത് ജന്മദിനത്തിൽ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹം കുറിച്ചത് ഇങ്ങനെ, ഇന്ന്, അമ്മയ്ക്ക് 80 തികയുന്ന ദിവസം. ജീവിതത്തിൽ, പരീക്ഷണ ഘട്ടങ്ങളിലൂടെ നടന്നു നീങ്ങുമ്പോഴൊക്കെ, അമ്മയുണ്ടല്ലോ എന്ന സമാധാനം ഒരു ഒറ്റമൂലിയായി ഹൃദയത്തിൽ കൊണ്ടുനടന്നിരുന്നു.
ഇപ്പോഴും അത് അങ്ങനെതന്നെ. ഉയർച്ചയിലും വീഴ്ചയിലും ഒരുപോലെ ഉലയാതിരിക്കാൻ സ്വജീവിതം കൊണ്ട് പറയാതെ പറഞ്ഞുതന്നതിന്… സമചിത്തതയുടെ ആൾരൂപമായി ജീവിച്ചു കാണിച്ചതിന്… ഉൾസൗഖ്യത്തിന്റെ പൊരുൾ കാട്ടിയതിന്… ഉണ്മയോടെ വാണതിന്… ഉൾക്കരുത്തായതിന്… എന്നും… അമ്മ… എന്നാണ് അദ്ദേഹം കുറിച്ചത്. അമ്മക്ക് ആശംസകൾ അറിയിച്ച് നിരവധിപേരാണ് എത്തിയത്..

അതുപോലെ അദ്ദേഹം തന്റെ അച്ഛനെ കുറിച്ച് പറഞ്ഞിരുന്ന വാക്കുകളെയും ഏറെ ശ്രദ്ധ നേടിയിരുന്നു. തിരിഞ്ഞുനോക്കുമ്പോൾ കുടുംബമെന്ന രീതിയിൽ നമ്മൾ ഫോട്ടോഷൂട്ടുകൾക്ക് പോസ് ചെയ്തത് എത്ര വിരളമാണെന്ന് ഞാൻ ഓർക്കുന്നു. ഞങ്ങളുടെ ഒരു സാധാരണ ജീവിതം നഷ്ടമാവാതിരിക്കാൻ ലൈംലൈറ്റിൽ നിന്നും താങ്കൾ ഞങ്ങളെ എത്രമാത്രം തടഞ്ഞുനിർത്തിയിരുന്നെന്ന് ഞാനോർക്കുന്നു. നിങ്ങൾ ഉയരങ്ങളിൽ നിന്ന് വീണത്, പിന്നീട് എഴുന്നേറ്റത് എങ്ങനെയെന്ന്….
താങ്കളിലെ ഗംഭീര രക്ഷാകർത്താവിനെയും താങ്കളെന്ന പ്രതിഭാസത്തെയും ഓരോ നിമിഷവും ഞാനോർക്കുന്നു. ഞങ്ങളെ ഒരിക്കലും ഒന്നും പഠിപ്പിക്കാൻ ശ്രമിക്കാത്തതിന് നന്ദി, ഞങ്ങൾക്കുള്ള പാഠമായതിനും നന്ദി എന്നും അദ്ദേഹം തന്റെ അച്ഛന്റെ ഓർമ ദിവസം ഒരിക്കൽ അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു. മുരളിയുടെ തിരക്കഥയിൽ ഒരുങ്ങാൻ പോകുന്ന മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.
Leave a Reply