
ഞാനും വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ്. വിമർശിക്കുന്തോറും ശക്തിപ്രാപിക്കുന്നവരാണ് പ്രതിപക്ഷപാർട്ടികൾ ! മുരളീഗോപിയുടെ അന്നത്തെ ആ വാക്കുകൾ !
ഇന്ന് ഇപ്പോൾ കേരളമാകെ ചർച്ച ചെയ്യുന്നത് എമ്പുരാൻ എന്ന സിനിമയെ ചുറ്റി നടക്കുന്ന വിമര്ശനങ്ങളാണ്, ഇതിൽ സിനിമയുടെ നിർമ്മാതാവായ ,മുരളി ഗോപിയുടെ മൗനം അതിലേറെ ചർച്ചചെയ്യപെടുന്നു, മോഹൻലാൽ ഖേദം പ്രകടിപ്പിച്ച് കുറിപ്പ് പങ്കുവെച്ചിരുന്നു, ഇതേ പോസ്റ്റ് പൃഥ്വിരാജൂം പങ്കുവെച്ചിരുന്നു, എന്നാൽ അപ്പോഴും ഈ വിഷയത്തിൽ തന്റെ നിലപാട് മുരളി ഗോപി വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ മുമ്പൊരിക്കൽ മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് സംസാരിച്ചിരുന്നു, അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ…
മലയാള സിനിമയിൽ ആർഎസ്എസ് ശാഖ കാണിക്കാൻ പാടില്ല എന്ന് പറയുന്നത് താൻ അംഗീകരിക്കില്ലെന്നാണ് മുരളി ഗോപി അന്ന് പറഞ്ഞത്. അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തിൽ വച്ച് പുലർത്തുന്നവരാണെന്നും, താൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും, ആർഎസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന പലരും അസഹിഷ്ണുത ജീവിതത്തിൽ വച്ച് പുലർത്തുന്നവരാണ് എന്നതാണ് വസ്തുത. ഈ അടുത്ത കാലത്ത് എന്ന സിനിമയിൽ ആർഎസ്എസിന്റെ ശാഖ ഞാൻ കാണിച്ചു. അതിനെതിരെ വിമർശനം വന്നു. ചിലരുടെ അഭിപ്രായത്തിൽ ശാഖ കാണിക്കാനേ പാടില്ല എന്നതാണ്. ഞാൻ ജീവിക്കുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിലാണ്. എന്തുകൊണ്ടാണ് ശാഖ കാണിക്കാൻ കഴിയാത്തത് എന്നതിനെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഇങ്ങിനെ വരുന്നത് എന്നത് ചർച്ചചെയ്യപ്പെടേണ്ട കാര്യമാണ്, ശാഖാ കാണിച്ചു, കാണിച്ചു എന്നാണ് എല്ലാവരും പറയുന്നത് അതിലെന്താണ് കുഴപ്പം, ഇനിയും കാണിക്കും, ആർഎസ്എസുകാരെ മനുഷ്യരായി കണക്കാക്കാതെയാണ് വിമർശനം ഉന്നയിക്കുന്നത്.
ഇത് ഒരിക്കലും ശെരിയാ കാര്യമല്ല, അവരും മനുഷ്യരാണ്. ഇതാണ് യഥാർത്ഥ ഗാന്ധി ആശയം. ഞാനും വലതുപക്ഷ രാഷ്ട്രീയത്തിന് എതിരാണ്. വിമർശിക്കുന്തോറും ശക്തിപ്രാപിക്കുന്നവരാണ് പ്രതിപക്ഷപാർട്ടികൾ. ഇവിടുത്തെ ഇടതുപക്ഷം എന്ന് പറയുന്നവരുടെ പിന്തുണ വേണമെങ്കില്‍ അങ്ങനെ ചെയ്‌തേ പറ്റൂ എന്നാണെങ്കില്‍ ഞാനത് ചെയ്യില്ല എന്നും മുരളി ഗോപി വ്യക്തമാക്കിയിരുന്നു.
Leave a Reply