എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍.. വിവാദങ്ങൾക്ക് ശേഷം ആദ്യമായി പ്രതികരിച്ച് മുരളി ഗോപി

അനുഗ്രഹീത കലാകാരൻ ഭരത് ഗോപിയുടെ മകൻ എന്നതിനപ്പുറം സിനിമ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് മുരളി ഗോപി, ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം ഒരു തിരക്കഥാകൃത്ത് കൂടിയാണ്. ഇപ്പോഴിതാ എമ്പുരാന്‍’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്  മുരളി ഗോപി. സമകാലിക സമൂഹത്തിലെ അസിഹ്ണുതയേയും സൈബറാക്രമണങ്ങളെയും പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് മുരളി ഗോപിയുടെ പ്രതികരണം. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു മാധ്യമമായി മാറി എന്നാണ് നടന്‍ പറയുന്നത്. സംവിധായകന്‍ പി. പത്മരാജനെ അനുസ്മരിച്ച് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോര കൊണ്ട് തീര്‍ക്കാന്‍ മുഖവും തലയും മനസ്സും നാമവുമില്ലാത്ത ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്ന കാലമാണിത്. സമൂഹം ഒന്നടങ്കം കപടതയും ക്രൗര്യവുമുള്ള ഒരു ‘മാധ്യമ’മായി മാറി. രാഷ്ട്രീയ ശരി’കളുടെ പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് നൈസര്‍ഗികതയെ വരിഞ്ഞു മുറുക്കിക്കൊല്ലുകയാണ്, എന്നാണ് മുരളി ഗോപി, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.

സിനിമയുടെ റിലീസിന് ശേഷം ബിജെപി പാർട്ടി സിനിമക്കും പൃഥ്വിരാജിനും മോഹന്ലാലിനുമെതിരെ വലിയ വിമർശനങ്ങളും പ്രതിഷേധങ്ങളും അറിയിച്ചിരുന്നു, ശേഷം വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്ത് വന്നിരുന്നു, ഇതേ പോസ്റ്റ് പ്പ്രിഥ്വിരാജൂം പങ്കുവെച്ചിരുന്നു, എന്നാൽ മുരളി ഗോപി ,മാത്രം ഒന്നും പ്രതികരിച്ചിരുന്നില്ല.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *