
കരുവന്നൂരിനെ കരുവാക്കി തൃശൂരില്‍ സുരേഷ് ഗോപിക്കായി ഇഡി കളമൊരുക്കുകയാണ് ! എല്ലാം പ്ലാൻ ചെയ്ത തിരക്കഥ ! ആഞ്ഞടിച്ച് ഗോവിന്ദന്!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളം ചർച്ച ചെയ്യുന്ന വിഷയമായാണ് കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക ത,ട്ടി,പ്പ്. എന്നാൽ ഇതെല്ലാം ഇഡി മനപ്പൂർവം തയ്യാറാക്കിയ തിരക്കഥ ആന്നെനും ആരോപിച്ച്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്ത് വന്നിരിക്കുകയാണ്. ഗുരുതര ആരോപണമാണ് അദ്ദേഹം സുരേഷ് ഗോപിക്കും കേന്ദ സർക്കാരിനും എതിരെ ഉന്നയിച്ചിരിക്കുന്നത്. തൃശൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് വേണ്ടിയുള്ള കളമൊരുക്കലാണ് കരുവന്നൂര്‍ ബാങ്ക് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു.
ഇതൊരു സംഘടിതമായ ആസൂത്രിത നീക്കമാണ്. കേരളത്തിന്റെ സഹകരണ മേഖലയെ എങ്ങനെ തകര്‍ക്കാമെന്നാണ് ഇഡി നോക്കുന്നത്. സിപിഎമ്മിന്റെ ഉയര്‍ന്ന നേതാക്കളെ തുറങ്കിലടക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു അനുവദിക്കാനാവില്ലെന്ന് ഗോവിന്ദന് പറഞ്ഞു. ഇ ഡിയെയും സിബിഐയെയും മറ്റ് ആളുകളെയും ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെയും പാര്‍ട്ടിയേയുമൊക്കെ കടന്നാക്രമിക്കാനാണ് ശ്രമിക്കുന്നത്. അതുവഴി സഹകരണ മേഖലയെ കടന്നാക്രമിക്കാനാണ് നീക്കം. പാര്‍ട്ടി നേതാക്കന്മാരെ കല്‍തുറുങ്കിലടയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കാണുന്നത്.

വളരെ മനപ്പൂർവ്വമായി തയ്യാറാക്കിയ ഒരു തിരക്കഥയാണ്, ത്രിശ്ശൂരില് നിന്ന് ലോകസഭയിലേക്ക് സുരേഷ് ഗോപി മത്സരിക്കുന്നതിന് വേണ്ടിയുള്ള കളമൊരുക്കി. നാളെ പദയാത്ര നടത്തുകയാണ് ബിജെപി. ഒരു ബാങ്കില്‍നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പദയാത്രയെന്നും എം വി ഗോവിന്ദന് ചൂണ്ടിക്കാട്ടി. എന്നാൽ എംവി ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് രംഗത്ത് വന്നിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, എസി മൊയ്തീനും എംകെ കണ്ണനുമൊക്കെയാണോ സുരേഷ് ഗോപിക്ക് വഴിയൊരുക്കുന്നതെന്ന് ഗോവിന്ദന് വ്യക്തമാക്കണം. സുരേഷ് ഗോപി നയിക്കുന്ന പദയാത്രയില്‍ സിപിഎം അണികള്‍ പോലും പങ്കെടുക്കുമെന്ന തിരിച്ചറിവാണ് എംവി ഗോവിന്ദനെ ഭയപ്പെടുത്തുന്നത്. നിങ്ങളുടെ കൈകള്‍ ശുദ്ധമാണെങ്കില്‍ എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
Leave a Reply