
സിനിമ എന്ന ഞങ്ങളുടെ ‘മാനത്തെ കൊട്ടാരം’പണിതുയർത്തിയ രാജാവും രാജ്ഞിയും ! സന്തോഷം പങ്കുവെച്ച് നാദിർഷ !
മലയാളികൾക്ക് എന്നും ഇഷ്ടമുള്ള ചിത്രങ്ങളിൽ ഒന്നാണ് ‘മാനത്തെകൊട്ടാരം’ 1994 ൽ കലാഭവൻ അൻസാറും റോബിൻ തിരുമലയും ചേർന്ന് തിരക്കഥ എഴുതി സുനിൽ സംവിധാനം ചെയ്ത് ചിത്രം സഭലമാക്കിയത് സിനിമ എന്ന സ്വപ്നമവുമായി നടന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്. പുതുമുഖങ്ങളെ അണിനിരത്തി എടുത്ത ചിത്രത്തിൽ സുരേഷ് ഗോപിയും കുശ്ബുവും വളരെ പ്രധാന വേഷങ്ങളിൽ എത്തിയതോടെ ചിത്രം കൂടുതൽ ശ്രദ്ധ നേടുകയും സൂപ്പർ ഹിറ്റായി മാറുകയുമായിരുന്നു. ഹമീദ് ആയിരുന്നു ചിത്രത്തിന്റെ നിർമ്മാണം.
ചിത്രത്തിൽ തിളങ്ങിയ താരങ്ങൾ പിന്നീട് മലയാള സിനിമയുടെ നേടും തൂണുകൾ ആയി മാറുകയായിരുന്നു. നാദിർഷ, ദിലീപ്, ഹരിശ്രീ അശോകൻ, ജഗതി എന്നിവർ ശ്രദ്ധേയ കഥാപാത്രങ്ങളിൽ സിനിമയിലുടനീളം നിറഞ്ഞു നിന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം നാദിർഷ ഇപ്പോൾ ഒരു ഒത്ത് ചേരലിന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ്, സുരേഷ് ഗോപിയെയും ഖുശ്ബുവിനെയും ചേർത്ത് നിർത്തി സിനിമ എന്ന ഞങ്ങളുടെ ‘മാനത്തെ കൊട്ടാരം’പണിതുയർത്തിയ രാജാവും രാജ്ഞിയും എന്ന തലക്കെട്ടോടെ ചിത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്.
നിമിഷ നേരം കൊണ്ട് ചിത്രം വൈറലായി മാറിയിരിക്കുകയാണ്. ദിലീപിന്റെയും നാദിർഷയുടെയും സിനിമ ജീവിതത്തിന്റെ വളർച്ചയിൽ മാനത്തെകൊട്ടാരം എന്ന ചിത്രം വഹിച്ച പങ്ക് ചെറുതൊന്നുമല്ല എന്ന് ഇതിനുമുമ്പും താരങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ഏതായാലും താരങ്ങളെ വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞതിലുള്ള സന്തോഷവും ഏവരും പങ്കുവെക്കുന്നു.

കുശ്ബുവും സുരേഷ് ഗോപിയും ഇപ്പോഴും വളരെ അടുത്ത സുഹൃത്തുക്കൾ തന്നെയാണ്, ഈ സൗഹൃദത്തെ കുറിച്ച് സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു യാദവം, മലയാളത്തിൽ വലിയ വിജയമായിരുന്ന ചിത്രത്തിലെ ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി കുഷ്ബുവിനെ കാണുന്നത്. ആദ്യ കാഴ്ചയിൽ തന്നെ വളരെ ആരാധനയോടെയാണ് ഞാൻ അവരെ നോക്കികണ്ടത്, കാരണം അന്ന് അവർ സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന നായികയാണ്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് എനിക്ക് തോന്നുന്നില്ല, ഒരു സമയത്തെങ്കിലും ഞാന് ഖുശ്ബുവിന് അടുത്തൊരു കസേര വലിച്ചിട്ടിരുന്ന് സംസാരിച്ചിട്ടുണ്ടെന്ന് കാരണം അത്രക്ക് ബഹുമാനം തോന്നിപോയിരുന്നു. ചിന്ന തമ്പി സിനിമയിലെ നായകൻ പ്രഭു സാർ ആണെങ്കിലും പക്ഷെ നമ്മൾ എല്ലാവരും ഇപ്പോഴും ഓർക്കുന്നത് ഖുശ്ബുവിനെയാണ്. എന്നാൽ ഇത്രയും വലിയ നടിയായിരുന്നിട്ടും അതിന്റെ ഒരു ജാടയും ഖുശ്ബുവിൽ കണ്ടിരുന്നില്ല, സഹ പ്രവർത്തകരോട് വളരെ നല്ല പെരുമാറ്റം കൊണ്ടും അവർ വലിയ അഭിനേത്രി തന്നെയാണ്.
ഞാൻ വളരെ ആരാധനയോടെയാണ് ഖുശ്ബുവിനെ നോക്കികണ്ടത്, ഞാൻ വളരെ ബഹുമാനവും നൽകിയ ഒരലയിരുന്നു ഖുശ്ബു. യഥാവത്തിന് ശേഷം ഞങ്ങൾ വീണ്ടും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇന്ന് ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളാണ്. എന്നെ കൂടാതെ എന്റെ കുടുംബവുമായി ഖുശ്ബുവിന് വളരെ നല്ല അടുപ്പമാണ്, കേരളത്തിൽ വരുമ്പോൾ എന്റെ വീട്ടിൽ വരികയും അവിടെ താമസിക്കുകയും ചെയ്യും. രാധികയും മക്കളുമായൊക്കെ നല്ല അടുപ്പമാണ്, എന്റെ വീട്ടിലെ ഒരംഗത്തെ പോലെയാണ് ഖുശ്ബു എന്നും സുരേഷ് ഗോപി പറയുമ്പോൾ, താൻ കണ്ട ചുരുക്കം നല്ല മനസുള്ള മനുഷ്യരിൽ ഒരാളാണ് അദ്ദേഹം എന്നാണ് കുശ്ബുവും പറയുന്നത്.
Leave a Reply