
ഈ സാഹചര്യങ്ങളിൽ എല്ലാം നീ എങ്ങനെയാണ് ഇത്രയും ബോൾഡായി നിൽക്കുന്നത് ! മീനാക്ഷിയോടുള്ള ചോദ്യവുമായി നമിത പ്രമോദ് !
ഏവർക്കും വളരെ പരിചിതയായ അഭിനേത്രിയാണ് നമിത പ്രമോദ്, ടെലിവിഷൻ രംഗത്തുനിന്നും സിനിമയിൽ എത്തിയ നമിത ഇതിനോടകം ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി നാദിർഷ സംവിധാനം ചെയ്ത ജയസൂര്യ നായകനായ ചിത്രം ഈശോ ആണ് നമിതയുടെ ഏറ്റവും പുതിയ ചിത്രം. ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷിയുമായി വളരെ അടുത്ത സൗഹൃദമുള്ള ആളാണ് നമിത, സമൂഹ മാധ്യമങ്ങളിൽ അത്ര സജീവമല്ലാത്ത മീനാക്ഷിയുടെ ചിത്രങ്ങൾ കൂടുതലും പങ്കുവെക്കാറുള്ളത് നമിതയാണ്.
പലപ്പോഴും മീനാക്ഷിയുമായുള്ള സൗഹൃദത്തെ കുറിച്ച് നമിത തുറന്ന് പറഞ്ഞിട്ടുണ്ട്, മീനാക്ഷിയെ ആദ്യം കണ്ടപ്പോൾ വലിയ ജാടക്കാരി ആണെന്ന് കരുതി ഞാൻ മിണ്ടിയില്ല എന്നും, എന്നാൽ ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഒരു വിദേശ പരിപാടിക്ക് പോകവെയാണ് തങ്ങൾ കൂടുതൽ പരിചയപ്പെട്ടതും അടുത്തതുമെന്നും നമിത പറഞ്ഞിരുന്നു. ഇപ്പോഴിതാ മീനാക്ഷിയെ കുറിച്ച് മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നമിത പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
തനിക്ക് മീനാക്ഷിയോട് ചോദിക്കാനാഗ്രഹിക്കുന്ന കാര്യമാണ് നമിത അഭിമുഖത്തിൽ പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, എങ്ങനെയാണ് നീ ഇത്ര ബോൾഡ് ആയത് എന്നാണ് നമിതയ്ക്ക് മീനാക്ഷിയോടുള്ള ചോദ്യം. ‘എങ്ങനെയാണ് നീ ഇത്രയും ബോൾഡ് ആയത്. എങ്ങനെയാണ് ഇത്രയും സാഹചര്യങ്ങളെ ബോൾഡായി നേരിടുന്നത്. എങ്ങനെയാണ് ആ ഇമോഷണൽ ബാലൻസ് എന്നെനിക്ക് ചോദിക്കണം എന്നുണ്ട് എന്നും നമിത പറയുന്നു.

കൂടാതെ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നമിത സംസാരിക്കുന്നുണ്ട്. ഞാൻ ഇപ്പോൾ കടന്ന് പോകുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ കൂടിയാണ്, മറ്റുള്ളവരുടെ നെഗറ്റിവിറ്റി നമ്മളുടെ സന്തോഷത്തെ തകർക്കാൻ അനുവദിക്കരുതെന്നും നമിത പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ പേടിയെക്കുറിച്ചും നമിത പ്രമോദ് സംസാരിച്ചു. ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം എന്ന് പരായുന്നത് നമുക്ക് പ്രിയപെട്ടവരെ നഷ്ടപെടുമ്പോഴാണ്. ‘കാരണം ഞാനെന്റെ ജീവിതത്തിൽ കൂടെ നിൽക്കുമെന്ന് വിചാരിച്ച പല സുഹൃത്തുക്കളും ഇപ്പോൾ കൂടെ ഇല്ല. കാരണം അവരുടെ മുൻഗണനകൾ മാറിയിട്ടുണ്ടാവും. എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. പക്ഷെ വളരെ അടുത്ത സുഹൃദ് വലയത്തിലുള്ളവർ കുറവാണ്.
ഞാ ഒരുപാട് വിഷ്വസിച്ച് കൂടെ നിർത്തിയവർ പലരും എന്റെ ജീവിതത്തിൽ നിന്നും പോയവരുണ്ട്. വളരെ അപ്രതീക്ഷിതമായി പലരും വന്ന് ചേർന്നിട്ടുണ്ട്. പക്ഷെ ബ്രേക്ക് അപ്പിനേക്കാൾ കൂടുതൽ നമുക്ക് വിഷമം ഉണ്ടാക്കുന്നത് നമ്മളുടെ നല്ല സുഹൃത്തുക്കൾ ജീവിതത്തിൽ നിന്ന് പോവുന്നതായിരിക്കും, നമിത പറയുന്നു.
Leave a Reply