നമിതയുടെ വാക്കുകൾക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് മീനാക്ഷി !!!

മീനാക്ഷിയുടെ വാർത്തകൾക്കും ചിത്രങ്ങൾക്കും എന്നും സോഷ്യൽ മീഡിയിൽ വളരെ വലിയ സ്ഥാനംതന്നെയുണ്ട്, താരപുത്രിക്ക് നിരവധി ആരാധരുണ്ട്…  ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും പ്രിയങ്കരായ താര ജോഡികൾ ആയിരുന്നു ദിലീപും മഞ്ജുവും, പക്ഷെ      ഇന്ന് അവർ തികച്ചും അന്യ രണ്ട് വ്യക്തികളായി മാറിക്കഴിഞ്ഞു..  മഞ്ജുവും ദിലീപും വേർപിരിയുന്ന സമയത്ത് മീനാക്ഷി അച്ചനൊപ്പമാണ് നിന്നത്, അതുമാത്രമല്ല ദിലീപിന്റെയും കാവ്യയുടെയും കല്യാണത്തിനും മുന്നിൽ നിന്നത് മീനാക്ഷി ആയിരുന്നു.. ഇന്ന് ദിലീപിനും കാവ്യക്കും ഒപ്പം വളരെ സന്തോഷത്തിലാണ് മീനാക്ഷിയുടെ ജീവിതം…  സോഷ്യൽ മീഡിയിൽ ആക്റ്റീവ് അല്ലാതിരുന്ന താരം അടുത്തിടെയാണ് ഇൻസ്റ്റയിൽ അക്കൗണ്ട് എടുത്തത്, മീനാക്ഷിയുടെ അടുത്ത സുഹൃത്തായ നാദിർഷയുടെ മകളുടെ വിവാഹം അടുപ്പിച്ചായിരുന്നു അത്, ഇന്ന് നിരവധിപേരാണ് താരത്തിനെ ഫോളോ ചെയുന്നത്…

കഴിഞ്ഞ ദിവസം താരപുത്രി തന്റെ വളരെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചിരിന്നു, ചുവന്ന ഗൗണിൽ അമ്മയെപ്പോലെ അതി സുന്ദരിയായിട്ടാണ് താരത്തെ ഫോട്ടോയിൽ  കാണാൻ സാധിക്കുന്നത്..  ഒരു സിനിമയിലോ , പരസ്യത്തിന്റെ എന്തിനതികം ഒരു പൊതു പരിപാടികളിൽ പോലും അത്ര സജീവമല്ലാത്ത മീനാക്ഷിക്ക് നിരവധി ഫാൻസ് ഗ്രൂപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്, ടിക് ടോക്കിലെ താരത്തിന്റെ പ്രകടനങ്ങൾ കണ്ട് അഭിനയത്തിൽ മീനാക്ഷിക്ക് നല്ല കഴിവ് ഉണ്ടെന്ന് ആരാധകർ കണ്ടെത്തിയിരുന്നു…  മറ്റൊരു പ്രധാന കാര്യം മാർച്ച് 24 നാണ് മീനാക്ഷിയുടെ പിറന്നാൾ…

മീനാക്ഷിയുടെ ഫാൻസ്‌ ഗ്രുപ്പുകൾ രണ്ടു ദിവസം മുമ്പ്തന്നെ തങ്ങളുടെ പ്രിയ താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു, മീനാക്ഷിയുടെ മനോഹരമായ ചിത്രത്തിനൊപ്പമായാണ് ആശംസ കുറിച്ചിട്ടുള്ളത്. ഇപ്പോൾ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തും മലയാള സിനിമയിലെ അഭിനേത്രിയുമായ നമിത പ്രമോദ് തന്റെ പ്രിയ കൂട്ടുകാരിക്ക് നൽകിയ പിറന്നാൾ ആശംസയാണ് താരപുത്രിയുടെ കണ്ണ് നിരയിച്ചിരിക്കുന്നത്…  എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിക്ക് ഏറ്റവും സന്തോഷകരമായ ജന്മദിന ആശംസകൾ എന്ന കുറിപ്പും കൂടാതെ ഇരുവരും തോളോട് തോള്‍ ചേര്‍ന്ന് നടന്നുനീങ്ങുന്ന ഒരു ചിത്രവും നമിത പങ്കുവെച്ചിട്ടുണ്ട്..

നമിതയുടെ പോസ്റ്റിനു, ഞാൻ അതിനേക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുന്നു എന്നായിരുന്നു എന്നായിരുന്നു മീനാക്ഷിയുടെ മറുപടി ഒപ്പം . ‘ലവ് മോജി’യും കണ്ണ് നിറഞ്ഞ സ്മൈലിയുമാണ് താരപുത്രി നല്‍കിയിരിക്കുന്നത്.. അതേസമയം താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും ഇതേകുറിച്ചുളള പ്രതികരണമൊന്നും മീനാക്ഷിയുടെയോ ദിലീപിന്റെയോ  ഭാഗത്തു നിന്നുണ്ടായിട്ടില്ല.  സിനിമയിൽ അഭിനയിച്ചില്ലെങ്കിലും നിരവധി ആരാധകർ ഇപ്പോഴേ താരത്തിന് സ്വന്തമായിട്ടുണ്ട്… 2016ലായിരുന്നു ദിലീപ് കാവ്യ വിവാഹം വിവാഹ ശേഷം കാവ്യ സിനിമ വിട്ടിരുന്നു. നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിലാണ് വീണ്ടും  ദിലീപിനെയും കുടുംബത്തെയും ഒരുമിച്ച്  കാണാൻ ആരധകർക്ക് സാധിച്ചത്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *