
ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ നഞ്ചിയമ്മ പാടിയത് ! ‘ഒരു പിച്ച് ഇട്ടു കൊടുത്താല്‍ പാടാന്‍ കഴിയില്ല’ ! നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം നല്‍കിയതില്‍ വിമര്‍ശനവുമായി ലിനു ലാല്‍
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ദേശിയ പുരസ്കാരം മലയാളത്തിന് ഏറെ അഭിമാന നിമിഷങ്ങൾ സമ്മാനിച്ചിരുന്നു. നിരവധി പുരസ്കാരങ്ങളാണ് ഇത്തവണയും മലയാള സിനിമ നേടിയെടുത്തത്. അതിൽ 62 മത് ദേശിയ പുരസ്കാരത്തിൽ മികച്ച ഗായികയായി തിരഞ്ഞെടുത്തത് നഞ്ചിയമ്മ ആയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മക്ക് പുരസ്കാരം ലഭിച്ചത്. എന്നാൽ ഈ പുരസ്കാരത്തിന് നഞ്ചിയമ്മ അർഹയല്ല എന്ന രീതിയിൽ നിരവധി പേർ രംഗത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇതേ കാര്യം പറഞ്ഞുകൊണ്ട്, നഞ്ചിയമ്മ ഈ പുരസ്കാരത്തിന് അർഹയല്ല എന്ന് തുറന്ന് പറഞ്ഞുകൊണ്ട് സംഗീതജ്ഞന് ലിനു ലാല്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ഏറെ ചർച്ചചെയ്യപെടുന്നത്. ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയതെന്ന് ലിനു ചോദിക്കുന്നു. ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ എന്ന് തനിക്ക് സംശയമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറയുന്നു.
ലൈന്‍ ലാലിൻറെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ടെന്നും പിച്ച് ഇട്ടു കൊടുത്താല്‍ അതിന് അനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്ക്ക് കഴിയില്ല, അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്കാരം കൊടുക്കേണ്ടതെന്നും ഇദ്ദേഹം ചോദിക്കുന്നു. മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് ജീവിതം മുഴുവന്‍ സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെച്ചവരുണ്ട്. അങ്ങനെയുള്ളവര്‍ക്ക് നല്കേണ്ടതിന് പകരം നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുത്തത് തെറ്റാണെന്ന് ലിനു ലാല്‍ പറയുന്നു.

ഒരു ദേശിയ തലത്തിൽ മികച്ച ഗായിക എന്നൊക്കെ പറയുമ്പോൾ അത് ഏറ്റവും മികച്ചത് തന്നെ ആകേണ്ടേ, പുതിയൊരു പാട്ട് കംപോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല എന്ന് ലിനു വിമര്‍ശിക്കുന്നു. അദ്ദേഹത്തിന്റെ ഈ കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തി. മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖര്‍ പലരും നഞ്ചിയമ്മയുടെ നേട്ടത്തെ അവഗണിച്ചുവെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
എന്നാൽ ഇതേ സമയം നടൻ സുരേഷ് ഗോപി നഞ്ചിയമ്മയെ വീഡിയോ കോളിൽ വിളിച്ച് അഭിനന്ദനം അറിയിച്ച വാർത്തയാണ് ഇപ്പോൾ മറുഭാഗത്ത് ശ്രദ്ധ നേടുന്നത്.നഞ്ചിയമ്മയെ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് അദ്ദേഹം വിളിച്ചത്. ഇത്തരത്തില്‍ വലിയൊരു ആദരവ് ഒരിക്കലും നഞ്ചിയമ്മയെ തേടി വരുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും നഞ്ചിയമ്മയെ ഉടന്‍ കാണാന്‍ വരുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. താൻ ഉടൻ പ്രധാനമന്ത്രിയെക്കൊണ്ട് നഞ്ചിയമ്മയെ വിളിപ്പിക്കാമെന്നും അദ്ദേഹം വാക്ക് പറഞ്ഞു. അതേസമയം ദേശീയ അവാര്‍ഡ് ലഭിച്ചതിനു ശേഷം തന്നെ സിനിമാ മേഖലയില്‍ നിന്നും ആദ്യമായാണ് ഒരാള്‍ വീഡിയോ കോള്‍ വിളിക്കുന്നതെന്നും സംവിധായകന് സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്നും നഞ്ചിയമ്മ പ്രതികരിച്ചു. സുരേഷ് ഗോപി തന്നെ വിളിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും നഞ്ചിയമ്മ വ്യക്തമാക്കി.
Leave a Reply