43 ഓളം സിനിമകൾ ചെയ്തു, ആ സിനിമകളിൽ ഒന്നും പ്രതിഫലമായി ഇന്നുവരെ ഒരു രൂപപോലും തന്നിട്ടില്ല ! ജീവിതമാർഗം തേടിയാണ് ആ ജോലി ചെയ്തുതുടങ്ങിയത് ! നന്ദു പൊതുവാൾ !

മലയാളികൾക്ക് വളരെ പരിചിതനായ നടനാണ് നന്ദു പൊതുവാൾ. അദ്ദേഹത്തിന്റെ പേര്  ഇപ്പോഴത്തെ തലമുറക്ക് അത്ര പരിചയം ഇല്ലങ്കിലും, ആളെ കണ്ടാൽ എല്ലാവർക്കും പിടികിട്ടും. ചെറിയ വേഷങ്ങളാണ് അദ്ദേഹം അധികവും ചെയ്തിരിക്കുന്നത് എങ്കിലും അതെല്ലാം ഏറെ ശ്രദ്ധ നേടിയവ ആയിരുന്നു. മിമിക്രി രംഗത്ത് നിന്നാണ് താരം സിനിമയിലേക്ക് എത്തുന്നത്. ശേഷം സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തു തുടങ്ങിയ നന്ദു പിന്നീട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി മാറുകയായിരുന്നു. തന്റെ സിനിമ ജീവിതത്തെ കുറിച്ച് ഇതിന് മുമ്പ് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ..

കല്യാണ രാമൻ, വെട്ടം എന്നീ സിനിമകളിലെ വേഷങ്ങൾ അദ്ദേഹത്തിന് ഏറെ സ്വീകാര്യത നേടി കൊടുത്തിരുന്നു, പ്രൊഡക്ഷന്‍ കണ്‍ട്രോളറായി ജോലി ചെയ്യുന്നതാണോ അഭിനയമാണോ ഇഷ്ടം എന്ന ചോദ്യത്തിന് നന്ദുവിന്റെ മറുപടി ഇങ്ങനെയായിരുന്നു. അഭിനയമാണ് എന്റെ എന്‍ജോയ്മെന്റ് എന്നും പക്ഷെ  പ്രൊഡക്ഷന്‍ കണ്‍ട്രോളിംഗ് എന്റെ വരുമാനമാണ് എന്നും
നന്ദു പറയുന്നു. അതുമാത്രമല്ല  ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി വര്‍ക്ക് ചെയ്ത സിനിമകളിലെ  അഭിനയത്തിന് എനിക്ക് ഇതുവരെ ഒരു പൈസ പോലും പ്രതിഫലം കിട്ടിയിട്ടില്ല എന്നും അല്ലാതെ ചെയ്ത സിനിമകളിൽ കിട്ടിയിരുന്നു എന്നും അദ്ദേഹം പറയുന്നു..

43 ഓളം സിനിമനകൾ ചെയ്തിരുന്നു എങ്കിലും അതൊന്നും അങ്ങനെ പറയത്തക്ക വിശേഷപ്പെട്ട കഥാപാത്രങ്ങൾ ആയിരുന്നില്ല, പക്ഷെ ഞാൻ ചെയ്തിരുന്നത് അത്രയും ചെറിയ വേഷങ്ങൾ ആയിരുന്നു എങ്കിലും അവയെലാം ഇപ്പോഴും പ്രേക്ഷകർ ഓർക്കുന്നുണ്ട് എന്നുള്ളതാണ് എനിക്ക് കിട്ടിയ ഏറ്റവും വലിയ പ്രതിഫലം എന്നും നന്ദു പറയുന്നു. മലയാള സിനിമയലെ പ്രമുഖരായ അബി, ദിലീപ്, നാദിര്‍ഷ തുടങ്ങിയവരോടൊപ്പം മിമിക്രി രംഗത്ത് ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്ന നന്ദകുമാര്‍ പൊതുവാള്‍ അവരോടൊപ്പംതന്നെ  സിനിമകളില്‍ എത്തുകയും അഭിനയ കലയിൽ അസാധ്യ കഴിവ് ഉണ്ടായിരുന്നിട്ടും  ചെറിയ വേഷങ്ങളില്‍ ഒതുങ്ങി പോകുകയുമായിരുന്നു നന്ദു.

നാദിർഷ, ദിലീപ് എന്നിവരാണ് തനിക്ക് കൂടുതൽ നല്ല വേഷങ്ങൾ തന്നത്. ഉപജീവന മാർഗമായിട്ടാണ് അദ്ദേഹം പ്രൊഡക്ഷൻ മേഖലയിലേക്ക് തിരിഞ്ഞത്. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്,പ്രൊഡക്ഷന്‍ മാനേജര്‍ ഒക്കെയായി സിനിമയില്‍ സജീവമാണ്. സിനിമയ്‌ക്കൊപ്പം ഏതാനും സീരിയലുകളിലും അദ്ദേഹം ചെയ്തിരുന്നു. ചെറിയ വേഷങ്ങൾ ആയിരുന്നിട്ടും വീണ്ടും വീണ്ടും അത് ചെയ്യാൻ തയാറാകുന്നത് അഭിനയം തനിക്ക് അത്ര ഇഷ്ടപെട്ട മേഖലയായതുകൊണ്ടാണെന്നും നന്ദു പറയുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *