
മോഹൻലാലിന്റെ ആ ഇൻഡസ്ട്രി ഹിറ്റ് മാസങ്ങളുടെ ഇടവേള കൊണ്ട് ഒരൊറ്റ ചിത്രത്തിലൂടെ തകർത്ത ചരിത്രമുണ്ട് സുരേഷ് ഗോപിക്ക് ! കുറിപ്പ് !
സുരേഷ് ഗോപി എന്ന നടൻ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറിൽ ഒരാളാണ്. അദ്ദേഹം ഒരു ചെറിയ ഇടവേള എടുത്തു എങ്കിലും സിനിമയിൽ അദ്ദേഹം സൃഷ്ടിച്ചെടുത്ത ഒരു ഓളം ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. അതിനു ഉദാഹരണമാണ് പാപ്പാൻ എന്ന ചിത്രം നീണ്ട നാളത്തെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തിയ ചിത്രം ഇപ്പോൾ സൂപ്പർ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നു. മലയാള സിനിമ മാത്രമല്ല തെന്നിത്യൻ സിനിമ മുഴുവൻ അദ്ദേഹത്തിന്റെ ഡേറ്റിനു വേണ്ടി കാത്തുനിന്ന സമയം ഉണ്ടായിട്ടുണ്ട്.
ഇന്ന് കേരളത്തിൽ അ,ല്ലു അർജുൻ പോലെ ആയിരുന്നു അന്യ ഭാഷകളിൽ സുരേഷ് ഗോപി എന്ന നടന്റെ സ്ഥാനം. മലയാളത്തിലെ ആ,ക്ഷൻ സിനിമകളുടെ മാർക്കറ്റ് വാല്യൂ കൂടാൻ കാരണം സുരേഷ് ഗോപിയാണ്. 1994 വിഷുക്കാലത്ത് റിലീസ് ചെയ്ത ‘കമ്മീഷണർ’ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും, ആ രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വേർഷൻ ‘പോലിസ് കമ്മീഷണർ’ ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു.

സുരേഷ് ഗോപിയുടെ ‘കമ്മീ,ഷണർ’ എന്ന ചിത്രത്തിന് മുന്നേ കേരളത്തിൽ റിലീസ് ചെയ്ത ‘ഏക,ലവ്യൻ’ ‘സിബിഐ ഓഫീസർ’ എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെയാണ് ആന്ധ്രയിൽ സുരേഷേട്ടന് ‘സുപ്രീം സ്റ്റാർ’ എന്ന പദവി നേടുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിച്ചിരുന്നു. കേരളത്തിൽ അല്ലു അർജ്ജുന് ജിസ് മോനെ പോലെ തെലുങ്കിൽ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെയും അവിടെ കിട്ടി. കന്നഡ, തെലുങ്ക് നടൻ സായ് കുമാർ, അദ്ദേഹം വളരെ ഗംഭീരമായി സുരേഷ് ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഏറ്റവും മികച്ചതായിരുന്നു. അന്ന് കമലിനും രജനിക്കും ഒപ്പം തെലുങ്ക് ഡബ്ബ് മാർക്കറ്റിൽ ഒരാൾ കൂടി മത്സരത്തിന് എത്തി സുരേഷ് ഗോപി.
ഇപ്പോഴിതാ മറ്റൊരു കഥകൂടി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്, മലയാള സിനിമയിൽ രണ്ട് ഇൻഡസ്ട്രി ഹിറ്റുകൾ പിറന്ന വർഷമായിരുന്നു 2000. ജനുവരി 26 രണ്ടായിരത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം നരസിംഹം അതുവരെ മലയാള സിനിമയിൽ സംഭവിച്ച കളക്ഷൻ റെക്കോർഡുകൾ എല്ലാം തകർത്തുടച്ച് തകർപ്പൻ വിജയമായിരുന്നു ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്. എന്നാൽ സിനിമ തീർത്ത ഇൻഡസ്ട്രിയൽ ഹിറ്റിന്റെ ആയുസ്സ് അധികമൊന്നും നീന്നിരുന്നില്ല, ആ വർഷം തന്നെ ഡിസംബറിൽ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം തെങ്കാശിപ്പട്ടണം ആണ് നരസിംഹത്തിന്റെ ഇൻഡസ്സ്ട്രി ഹിറ്റ് റെക്കോർഡ് തിരുത്തിക്കുറിച്ചത്.
മോഹൻലാലിൻറെ നരസിംഹത്തെക്കാൾ വമ്പൻ വിജയമായിരുന്നു തെങ്കാശിപ്പട്ടണം സ്വന്തമാക്കിയിരുന്നത്. കുടുംബ പ്രേക്ഷകരുടെ മികച്ച പിന്തുണ ലഭിച്ച ചിത്രം കൂടിയായിരുന്നു തെങ്കാശിപ്പട്ടണം.. 175 ദിവസമായിരുന്നു നരസിംഹം പ്രദർശിപ്പിച്ചത്. എന്നാൽ 200 ദിവസങ്ങൾ തെങ്കാശിപ്പട്ടണം പൂർത്തീകരിച്ചു എന്നും അങ്ങനെ ഒരു ചരിത്രം കൂടി സുരേഷ് ഗോപിക്ക് ഉണ്ട് എന്നും ഒരു ആരാധകൻ കുറിക്കുന്നു.
Leave a Reply