
ഈ അച്ഛനും മക്കളും പ്രേക്ഷകർക്ക് എന്നും പ്രിയങ്കരരാണ് ! എന്റെ ലോകം അവളാണ് ! തന്റെ കുടുംബത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കലാഭവൻ നവാസ് !
കലാഭവൻ നവാസിനെ നമ്മൾ ഏവർക്കും വളരെ പരിചിതമാണ്. കലാഭവൻ എന്ന മിമിക്രി സാമ്രജ്യത്തിൽ നിന്നും സിനിമയിൽ എത്തിയവരിൽ ഒരാളാണ് നവാസും. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാത്സല്യം, കേളി എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. വാത്സല്യം എന്ന ചിത്രത്തിലെ കുഞ്ഞമ്മാമ എന്ന കഥാപത്രം ആ ചിത്രം കണ്ട ഒരു മലയാളികളും മറക്കില്ല. അതുപോലെ തന്നെ അബൂബക്കറിന്റെ മറ്റൊരു മകനെയും നമുക്ക് ഏറെ പരിചയമാണ്, നിയാസ് ബക്കർ, സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നിയാസ് മറിമായം എന്ന ജനപ്രിയ പരമ്പരയിൽ മറിമായം കോയ എന്ന പേരിലാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
ചുരുക്കി പറഞ്ഞാൽ ഒരു വലിയ കാലാകുടുംബമാണ് ഇവരുടേത്, പക്ഷെ ഇവർ ഒരു കുടുംബമാണ് എന്ന് പലർക്കും ഇപ്പോഴും അറിയില്ല. ഇനി നവാസിന്റെ ഭാര്യ ഒരു സമയത്ത് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്ന രഹ്ന നവാസ്. കൂടാതെ ദാദാസാഹിബ്, ലേലം, കണ്ണാടികടവത്ത് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന രഹ്ന ഇന്നും ഏവരുടെയും പ്രിയങ്കരിയാണ്. 2002 ലായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ നിന്നും വിവാഹിതരായവരിൽ പലരും ദാമ്പത്യം പകുതിവഴിയിൽ ഉപേക്ഷിച്ചു പോകുന്ന വാർത്തകൾക്ക് ഇന്നും ഒരു കുറവുമില്ല, അത്തരം സാഹചര്യങ്ങളിലാണ് നമ്മൾക്ക് ഇവരെപോലെയുള്ള താര ദമ്പതികളോട് ഇഷ്ടവും ബഹുമാനവും കൂടുന്നത്.
ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടേത് എന്ന രീതിയിൽ പലരും കരുതിയിരുന്നു എങ്കിലും പക്ഷെ വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു രഹ്നയുടേതും നവാസിന്റേതും. ഒരു സിനിമയില്‍ ഇരുവരും ജോഡി ആയി അഭിനയിച്ചിരുന്നു. ഈ സമയത്ത് നവാസിന് കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം സെറ്റിലെത്തിയ നവാസിന്റെ അനുജന് നിയാസാണ് രഹ്നയെ വിവാഹം ആലോചിച്ചത്. പിന്നീട് വീട്ടുകാര്‍ ഇത് ഉറപ്പിച്ചു. ഈ സിനിമ പരാജയമായെങ്കിലും ഇവരുടെ ജീവിതം വന്‍ ഹിറ്റായി മുന്നേറുകയാണ്. മൂന്നു മക്കളാണ് ദമ്പതികള്‍ക്കുള്ളത്. ഇവർ ഇപ്പോഴും പരസ്പരം സ്നേഹിച്ച് മത്സരിക്കുകയാണ്. നവാസ് രഹ്നയെ എത്ര സ്നേഹിക്കുന്നു എന്നറിയാന്‍ നടന്റെ റസ്റ്ററന്റിന് നവാസ് ഇട്ട പേര് തന്നെ ധാരാളമാണ്. രഹ്നാസ് എന്ന പേരിലാണ് അദ്ദേഹം മതിലകത്ത് ഒരു ഷോപ്പ് തുറന്നത്.

രഹ്ന വിവാഹത്തോടെ അഭിനയ രംഗത്ത് നിന്ന് മാറി നിന്നെങ്കിലും പ്രേക്ഷകര്‍ ഇന്നും രഹ്നയെ മറന്നിട്ടില്ല. അത് മാത്രമല്ല തന്റേതായ മേഖലയിൽ രഹ്ന വളരെ തിരക്കിലാണ്, ചെറിയ ബിസിനെസ്സ് മേഖലയിലും താരം വളരെ തിരക്കിലാണ്, അത് കൂടാതെ രഹ്ന നല്ലൊരു ഡ്രൈവര്‍ കൂടിയാണ്. പക്ഷെ വണ്ടിയോടിക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ നവാസ് നല്കിയ രസകരമായ മറുപടിയെപ്പറ്റി രഹ്ന പറയുമ്പോൾ ആ മനസും മുഖവും തിളങ്ങുന്നത് നമുക്ക് കാണാൻ കഴിയും.
വിവാഹത്തിന് മുമ്പേ തനിക്ക് ഡ്രൈവിംഗ് അറിയാം. ഷൂട്ടിംഗിന്റെ സമയത്ത് വണ്ടി കൈയില്‍ തന്നിരുന്നില്ല. വിവാഹ ശേഷം ഫാഷന്‍ ഡിസൈനിംഗ് ചെയ്യാന്‍ പോയപ്പോള്‍ യാത്രയൊക്കെ ബുദ്ധിമുട്ടായി. ആ സമയത്ത് അദ്ദേഹത്തോട് വണ്ടി ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞു അത് പറ്റില്ലെന്ന്. കാരണം ചോദിച്ചപ്പോള്‍ വണ്ടി പോയാൽ പുതിയതൊന്ന് വാങ്ങാം പക്ഷെ എന്റെ രഹ്ന പോയാല്‍ അത് വേറെ കിട്ടില്ല എന്നായിരുന്നു, കൂടാതെ ഇവരുടെ മകളും അടുത്തിടെ അഭിനയ രംഗത്ത് എത്തിയിരുന്നു. ദുർഗ്ഗ കൃഷ്ണ നായികയായ ‘കൺഫെഷൻസ് ഓഫ് കുക്കു’ എന്ന സിനിമയിലാണ് മൂത്ത മകൾ നഹറിൻ നവാസ് തുടക്കം കുറിച്ചിരിക്കുന്നത്.
Leave a Reply