
വെറുമൊരു കുടുംബിനിയായി വീട്ടിൽ ഒതുങ്ങി കൂടിയ ആളല്ല, വളരെ തിരക്കുള്ള ഒരു ആളുതന്നെയാണ് ! കുടുംബത്തെ കുറിച്ച് നവാസും രഹ്നയും പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതമായ താര കുടുംബമാണ് കലാഭവൻ നവാസിന്റേത്. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാത്സല്യം, കേളി എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്. വാത്സല്യം എന്ന ചിത്രത്തിലെ കുഞ്ഞമ്മാമ എന്ന കഥാപത്രം ആ ചിത്രം കണ്ട ഒരു മലയാളികളും മറക്കില്ല. അതുപോലെ തന്നെ അബൂബക്കറിന്റെ മറ്റൊരു മകനെയും നമുക്ക് ഏറെ പരിചയമാണ്, നിയാസ് ബക്കർ, സിനിമയിലും സീരിയലുകളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നിയാസ് മറിമായം എന്ന ജനപ്രിയ പരമ്പരയിൽ മറിമായം കോയ എന്ന പേരിലാണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്.
ഇപ്പോഴിതാ തന്റെ ചില കുടുംബ വിശേഷങ്ങൾ തുറന്ന് പറയുകയാണ് നവാസ്, നവാസിന്റെ ഭാര്യ രഹ്നയും നമ്മുടെ പ്രിയങ്കരിയാണ്. ഒരു സമയത്ത് മികച്ച സിനിമകളിലും സീരിയലുകളിലും നിറ സാന്നിധ്യമായിരുന്ന രഹ്ന വിവാഹ ശേഷമാണ് അഭിനയ രംഗത്തുനിന്നും ഇടവേള എടുത്തത്. കൂടാതെ ഇവരുടെ മകൾ നഹറിൻ നവാസും അഭിനയ രംഗത്ത് എത്തിയിരുന്നു. ദുർഗ്ഗ കൃഷ്ണ നായികയായ ‘കൺഫെഷൻസ് ഓഫ് കുക്കു’ എന്ന ചിത്രത്തിൽ വളരെ മികച്ച വേഷം നഹറിൻ കൈകാര്യം ചെയ്തിരുന്നു. നവാസിന്റെ വാക്കുകൾ ഇങ്ങനെ…. മകളെ സിനിമയിൽ അഭിനയിപ്പിക്കണമെന്ന് കരുതിയിരുന്നതല്ലെന്നും എല്ലാം ഒത്തുവന്നപ്പോൾ മകൾ അഭിനയിച്ചതാണെന്നും നവാസും ഭാര്യ രഹ്നയും പറയുന്നു.

തന്റെ കുറച്ച് സിനിമകൾ ഉടൻ റിലീസിനെത്തുമെന്നും, ഇപ്പോൾ കുറച്ച് വർക്കുകൾ ഉണ്ടെന്നും നവാസ് പറയുന്നു. അതുപോലെ രഹ്നനെ കുടുംബിനിയായി ഒതുക്കി നിർത്തിയിട്ടില്ല. അവൾ അവളുടേതായ താൽപര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്. കുഞ്ഞുങ്ങളുണ്ടായപ്പോൾ അവരുടെ കാര്യങ്ങൾ നോക്കുന്ന തിരക്കായിരുന്നു. ‘കുടുംബമായി ജീവിക്കുമ്പോൾ അതും പ്രധാനപ്പെട്ടതാണെല്ലോ. കൂടാതെ രഹ്ന ബ്യൂട്ടീഷൻ കോഴ്സ്, ഫാഷൻ ഡിസൈനിങ് എന്നിവ പഠിച്ചിട്ടുണ്ട്. അവൾ അവളുടേതായ ലോകത്ത് വളരെ തിരക്കാണ്. ബൊട്ടീക്, ബ്രൈഡൽ മേക്കപ്പ് എന്നിവയും രഹ്ന ചെയ്യുന്നുണ്ട്. വീട്ടിൽ ഒതുങ്ങി കൂടാതെ തിരക്കുള്ള ജീവിതം തന്നെയാണ് രഹ്നയുടേതും നവാസ് പറഞ്ഞു.
അതുപോലെ അഭിനയം മാത്രമല്ല ഞങ്ങൾ രണ്ടുപേരും കൃഷിയും ചെയ്യുന്നുണ്ട്, ആടു വളർത്തൽ തുടങ്ങിയ ഞങ്ങൾ ഇന്ന് ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങൾ എല്ലാം ഞങ്ങൾ കൃഷ് ചെയ്ത് ഉണ്ടാക്കുന്നുണ്ട് എന്നും നവാസ് പറയുന്നു. അതുപോലെ സിനിമ രംഗത്ത് തങ്ങൾക്ക് ആരുമായും അതികം സൗഹൃദം ഇല്ലന്നും പിന്നെ കൂടുതലും സൗഹൃദം പുതുക്കുന്നത്. സംയുക്ത വർമയുമായി നല്ല സൗഹൃദം അന്നും ഇന്നുമുണ്ട്. അത് മുറിഞ്ഞ് പോയാലും വീണ്ടും എങ്ങനെയെങ്കിലും സൗഹൃദം കൂടിച്ചേരും എന്നും രഹ്നയും നവാസും പറയുന്നു. അതുപോലെ താൻ നടൻ മുരളിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു എന്നും എല്ലാവർക്കും അദ്ദേഹത്തെ ഭയമായിരുന്നു. അന്നും ഞാൻ നന്നായി അദ്ദേഹത്തോട് സംസാരിക്കുമായിരുന്നു’ രഹ്ന പറഞ്ഞു.
Leave a Reply