
നമ്മൾക്ക് എന്തും ആഗ്രഹിക്കാം, പക്ഷെ നമ്മൾ എവിടെ എത്തണമെന്ന് തീരുമാനിക്കുന്നത് കാലമാണ് ! വാപ്പയെ അവസാനമായി ഒന്ന് കാണാൻ പോലും കഴിഞ്ഞില്ല ! നവാസ് പറയുന്നു !
നവാസ് എന്ന നടനെ മലയാള സിനിമ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. നവാസ് അങ്ങനെ പറയത്തക്ക അതി ഗംഭീര വേഷങ്ങൾ ഒന്നും സിനിമ രംഗത്ത് ചെയ്തിട്ടില്ല എങ്കിലും അദ്ദേഹം എന്നും നമ്മുടെ ഇഷ്ട നടന്മാരിൽ ഒരാളാണ്. കലാഭവൻ എന്ന മിമിക്രി സാമ്രജ്യത്തിൽ നിന്നും സിനിമയിൽ എത്തിയവരിൽ ഒരാളാണ് നവാസും. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. വാത്സല്യം, കേളി എന്നീ ചിത്രങ്ങളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്.
അദ്ദേഹത്തിന്റെ അച്ഛനെയും മലയാളി പ്രേക്ഷകർക്ക് അങ്ങനെ മറക്കാൻ കഴിയില്ല. വാത്സല്യം എന്ന ചിത്രത്തിലെ കുഞ്ഞമ്മാമ എന്ന കഥാപത്രം ആ ചിത്രം കണ്ട ഒരു മലയാളികളും അബൂബക്കർ എന്ന നടനെ മറക്കില്ല.ആധാരത്തിലെ കുട്ടൻ നായർ, കേളിയിലെ ചെട്ടിയാർ, സല്ലാപത്തിലെ ദാമോദരൻ… അങ്ങനെ ചെയ്ത വേഷങ്ങളിലെല്ലാം സ്വന്തം കൈയൊപ്പ് ചാർത്തിയ നടനാണ് അബൂബക്കർ. അദ്ദേഹത്തിന്റെ രണ്ടു ആണ്മക്കളും നമുക്ക് പരിചിതരാണ്. കലാഭവൻ നവാസും അതുപോലെ നിയാസ് ബക്കർ. സിനിമയിലും ടെലിവിഷൻ ഹാസ്യ പാരമ്പരകളിലും നിറ സാന്നിധ്യമാണ് നിയാസ് ബക്കറും.
ഇപ്പോഴിതാ മകൻ നവാസ് കഴിഞ്ഞ ദിവസം തന്റെ അച്ഛനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് യിരേറെ ശ്രദ്ധ നേടുന്നത്. നവാസിന്റെ വാക്കുകൾ ഇങ്ങനെ, വാപ്പ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, പഠനം അത് പ്രധാനമാണ്. ഏത് മേഖലയിൽ നമ്മൾ എത്തണം എന്ന് ആഗ്രഹിയ്ക്കുന്നതും ന്യായം. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് കാലമാണ്. പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിയ്ക്കും ചിലപ്പോൾ നമ്മൾ ശോഭിയ്ക്കുന്നത് എന്ന് വാപ്പ പറഞ്ഞത് പോലെ തന്നെ സിനിമയിൽ അഭിനയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഞാൻ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്.

വാപ്പയുടെ കാര്യം ഓർക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ ഓടി എത്തുന്നത് ആ വലിയ വിഷമമാണ്. വാപ്പയുടെ മരണത്തെ സമയത്ത് ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹറൈനിലായിരുന്നു. വേദിയിൽ വാപ്പയെ അനുകരിച്ച് കൊണ്ടിരിയ്ക്കെയാണ് ഇവിടെ വാപ്പ മരണപ്പെടുന്നത്. ശേഷം ഷോ കഴിഞ്ഞ് ഞാൻ ബാക്ക് സ്റ്റേജിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖം വാടിയിരിയ്ക്കന്നു. ഇനി പ്രോഗ്രാം എന്തെങ്കിലും കുഴപ്പമായോ എന്നാണ് ആദ്യം സംശയിച്ചത്. പക്ഷെ പിന്നീടാണ് ഈ വിവരം അറിയുന്നത്.
അതുകൊണ്ടുതന്നെ വാപ്പയെ അവസാനമായി എനിക്ക് ഒന്ന് കാണാൻ കഴിഞ്ഞില്ല. അന്നത്തെ സാഹചര്യത്തിൽ ബഹറൈനിൽ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ നാട്ടിലേക്ക് തിരിച്ചെത്താൻ സാധിയ്ക്കില്ല. മൃതദേഹം അധികം താമസിപ്പിക്കാനും പാടില്ലായിരുന്നു. ആ ദിവസം ഞാൻ മുറിയിൽ തന്നെ കഴിച്ചു കൂട്ടി. വല്ലാത്ത ഒരു മാനസിക അവസ്ഥ ആയിരുന്നു അപ്പോൾ. രണ്ട് ദിവസത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്താൻ സാധിച്ചത് എന്നും നവാസ് പറയുന്നു.
Leave a Reply