
വേര് പിരിയേണ്ട അവസ്ഥകളില്‍ നിന്നും കൂടുതല്‍ കരുത്തരായി നമ്മള്’ ! അവൾക്ക് കരുത്തായി ഞാൻ ഉണ്ടാകും ! ഭാവനയും നവീനും പറയുന്നു !
മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രിയാണ് ഭാവന. കാർത്തിക എന്നാണ് താരത്തിന്റെ യഥാർഥ പേര്, സിനിമക്ക് വേണ്ടിയാണ് അത് ഭാവന ആക്കിമാറ്റിയത്, 1986 ജൂൺ 6 ന് തൃശ്ശൂരിൽ ജനിച്ച താരം അവിടെ തന്നെയാണ് തന്റെ പഠനവും പൂർത്തിയാക്കിയത്, 2002 ൽ പുറത്തിറങ്ങിയ കമൽ ചിത്രം ‘നമ്മൾ’ ആണ് ഭാവനയുടെ ജീവിതത്തിൽ ഒരു വഴിത്തിരിവായത്. പിന്നീടങ്ങോട്ട് തമിഴിലും കന്നടയിലും തെലുങ്കിലും അങ്ങനെ ഒരുപാട് ചിത്രങ്ങൾ. വ്യക്തി ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ട ആളാണ് ഭാവന.
ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ കാണും എന്ന് പറയുന്നത് പോലെ ഒരു സ്ത്രീയുടെ വിജയത്തിന് പിന്നിൽ ഒരു പുരുഷൻ ഉണ്ട് എന്ന് തെളിയിക്കുന്ന ജീവിതമാണ് ഭാവനയുടേത്, അതെ നവീൻ ആണ് ഭാവനയുടെ ഭർത്താവ്. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭാവന ഇപ്പോൾ നവീൻ കുറിച്ച് പറഞ്ഞ കാര്യങ്ങളും ഒപ്പം നവീന്റെ വാക്കുകളുമാണ് ഏറെ ശ്രദ്ധ നേടുന്നത്.
നവീനെ ഇഷ്ടപ്പെടാൻ കാരണം അദ്ദേഹത്തിന്റെ ആ സ്വാഭാവം തന്നെയാണ് സ്ത്രീകളെ ബഹുമാനിക്കുന്ന ആളാണ് എല്ലാവരോടും വലിയ സ്നേഹവും കരുതലും ഉള്ള മനുഷ്യനാണ്, ലൊക്കേഷനിൽ വെച്ച് ആദ്യം നവീനെ ഇഷ്ടപെട്ടത് ‘അമ്മ ആയിരുന്നു അമ്മയാണ് പറഞ്ഞത് നല്ല പയ്യൻ, ഇതുപോലെയുള്ള ഒരാളെയാണ് ഞങ്ങൾ നിന്റെ ഭർത്താവായി വരണം എന്നാഗ്രഹിക്കുന്നത് എന്നായിരുന്നു, അങ്ങനെ ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു.

എല്ലാം പരസ്പരം തുറന്ന് പറയുന്നവരാണ് ഞങ്ങൾ. നവീൻ ആനിന്റെ ശക്തി, ഏത് പ്രതിസന്ധിയിലും ഒപ്പമുണ്ട്. എന്റെ വീട്ടിൽ എന്നെക്കാളും അമ്മയ്ക്കും ചേട്ടനും ഏറ്റവും ഇഷ്ടം നവീനോടാണ് എന്നും ഭാവന പറയുന്നു. ഇവരുടെ വിവാഹ വാർഷിക ദിനത്തിൽ ഭാവന പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. 2011 ല്‍ നിന്നെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ നീയായിരിക്കും ആ ഒരാള്‍ എന്നെനിക്ക് അറിയില്ലായിരുന്നു. നിര്‍മ്മാതാവ്-നടി എന്നതില്‍ നിന്നും നമ്മള് വളരെ പെട്ടെന്ന് അടുത്ത സുഹൃത്തുക്കളായി മാറി.
നല്ല ബന്ധങ്ങള്‍ ആരംഭിക്കുന്നത് സൗഹൃദങ്ങളില്‍ നിന്നുമാണെന്ന് പറയുന്നത് പോലെ. നമ്മള് പ്രണയിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് വര്‍ഷമായിരിക്കുന്നു. വേര്പെടുത്താമായിരുന്ന അവസ്ഥകളെ നമ്മള് നേരിട്ടു, കൂടുതല്‍ കരുത്തരായി. എല്ലാ പ്രതിസന്ധികളേയും നമ്മള് നേരിടും. നീയായിരുന്നതിന്‍ നന്ദി. എന്നെന്നും നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നായിരുന്നു ഭാവനയുടെ വാക്കുകള്‍. ഈ വാക്കുകൾ വളരെ ശ്രദ്ധ നേടിയിരുന്നു.
അതുപോലെ ഇപ്പോൾ തനിക്ക് നേരിട്ട അതിക്രമത്തിന് നീതി ലഭിക്കാൻ വേണ്ടി നി,യ,മ പോരാട്ടം നടത്തുന്ന ഭാവനക്ക് പിന്തുണയുമായി എപ്പോഴും ഒപ്പമുള്ളത് നവീൻ തന്നെയാണ്. തെറ്റ് ചെയ്തവർ ഉറപ്പായും ശിക്ഷ അനുഭവിക്കുമെന്നും, നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും അവൾക്ക് പിന്നിൽ ഞാൻ ഉണ്ടാകുമെന്നും അവൾ വളരെ കരുത്തയായ പെൺകുട്ടി ആണെന്നും നവീൻ പ്രതിയ്ക്കരിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവീന്‍ കയ്യടിക്കുകയാണ് ഇപ്പോൾ ആരാധകർ.
Leave a Reply