
‘ഏറ്റവും സുരക്ഷിതമായ കൈകളിലാണ്’ ! നീ ആരാണെന്ന് എനിക്കും നമ്മുടെ കുടുംബത്തിനും അറിയാം ! അതുപോരെ ! ഭാവനയെ ചേർത്ത് പിടിച്ച് നവീൻ പറയുന്നു !
ഭാവന ഇന്ന് ലോകം മുഴുവൻ ആരാധകരുള്ള താരമാണ്. മലയാള സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവരുടെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായതും ശേഷം കഴിഞ്ഞ അഞ്ചുകൊല്ല കാലമായ് ഭാവന മലയാള സിനിമ രംഗത്തുനിന്നും മാറി നിൽക്കുകയായിരുന്നു, ഇപ്പോൾ വീണ്ടും സിനിമ രംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ ദുബായിൽ എത്തിയിരുന്നു. എന്നാൽ അന്നേ ദിവസം ഭാവന ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലി നിരവധി വിവാദങ്ങളും വിമർശനങ്ങളും ഭാവന നേരിട്ടിരുന്നു. രണ്ട് വശവും ഓപ്പണായുള്ള ടോപ്പിന് അടിയിൽ സ്കിൻ നിറത്തിലുള്ള ടൈറ്റ് വസ്ത്രം ഭാവന ധരിച്ചിരുന്നു. ഇത് മനസിലാക്കാതെ പലരും ഭാവനയെ വിമർശിച്ചത്. ഒടുവിൽ അതിനെതിരെ പ്രതികരിച്ചുകൊണ്ട് ഭാവന തന്നെ രംഗത്ത് വന്നിരുന്നു.
നടിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു, ഞാൻ അങ്ങനത്തെ ഒരാളല്ല, അകത്ത് സ്ലിപ്പെന്ന ഭാഗം കൂടി ചേർന്നതാണ് ആ ടോപ്പ്. സ്ലിപ്പ് ദേഹത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രമാണ്. ഇതൊരു പുതിയ കണ്ടുപിടിത്തമൊന്നുമല്ല. ധാരാളം പേർ ഉപയോഗിക്കുന്നുണ്ടെന്ന് അത് ഉപയോഗിച്ചവർക്കും കണ്ടവർക്കും അറിയാം. ടോപ് മാത്രം ധരിച്ച് പുറത്തുപോകുന്ന ഒരാളല്ല ഞാൻ. എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആക്ഷേപിക്കുന്നതിലും അസഭ്യം പറയുന്നതിലുമാണ് അവരുടെ സന്തോഷം. അവർക്ക് ഇതിലൂടെ മനസിന് സന്തോഷവും സുഖവും കിട്ടുന്നുവെങ്കിൽ കിട്ടട്ടെ. അവരോട് എനിക്കൊന്നും പറയാനേയില്ല’ ഭാവന വ്യക്തമാക്കി.

അതുപോലെ തന്നെ ഭാവനയുടെ ജീവിതത്തിലെ എന്ത് പ്രശ്നം വന്നാലും താങ്ങായും തണലായും ഒപ്പം നിൽക്കുന്ന ഒരാളാണ് നടിയുടെ ഭർത്താവ് നവീൻ. ഇപ്പോഴിതാ തന്റെ വിഷമഘട്ടത്തിൽ തന്നെ ചേർത്ത് നിർത്തി നവീൻ പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ കുറിച്ചിരിക്കുകയാണ് ഭാവന, ഇരുവരും ഒരുമിച്ചുള്ള വളരെ മനോഹരമായ ഒരു ചിത്രത്തിനൊപ്പമാണ് ഭാവന ഈ വരികൾ കുറിച്ചിരിക്കുന്നത്. ആ വാക്കുകൾ ഇങ്ങനെ, ഞാൻ നിന്നെ സ്നേഹിക്കുന്നു… നീ ആരാണെന്ന് എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ…. അപ്പോൾ ഞാൻ അദ്ദേഹത്തോട് പറഞ്ഞു… അതെ… എനിക്ക് വേണ്ടതും അതാണെന്ന്…
നവീന്റെ വാക്കുകൾക്ക് നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് ചെന്നുപെട്ടത്… നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ…’ തുടങ്ങിയ കമന്റുകളാണ് പലരും കുറിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഭാവനയും നവീനും ഒന്നിച്ചത്. ഭാവനക്ക് എല്ലാ കാര്യങ്ങൾക്കും വലിയ പിന്തുണയാണ് നവീൻ നൽകുന്നത്. ഇരുവരെയും പിന്തുണച്ചും അനുഗ്രഹിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
Leave a Reply