
കാൽ തൊട്ട് വന്ദിക്കാൻ ശ്രമിച്ച് നവ്യനായർ ! തടഞ്ഞ് മോദിജി ! ഇടത് പരിപാടികളിൽ സ്ഥിരം സാന്നിധ്യമായിരുന്ന നവ്യ നായർ ബി.ജെ.പി പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ എന്നാണ് ചോദ്യങ്ങൾ !
കഴിഞ്ഞ രണ്ടു ദിവസമായി കേരളം ഉറ്റുനോക്കി കാണുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ്. കേരള സന്ദർശനത്തിന് എത്തിയ അദ്ദേഹം വിവിധ പരിപാടികളുടെ ഭാഗമായി കഴിഞ്ഞു. അതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു യുവം 2023. ഈ പരിപാടിയിൽ മലയാള സിനിമ രംഗത്തെ പല പ്രമുഖ താരങ്ങളും പങ്കാളികളായിരുന്നു. നടൻ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, വിജയ് യേശുദാസ്, അനിൽ ആന്റണി, അപർണ ബാലമുരളി തുടങ്ങിയവർ യുവം വേദിയിലെത്തി. ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ പദ്മശ്രീ ശോശാമ്മ ഐപ്പ് എന്നിവരും യുവം വേദിയിലെത്തി. ചലച്ചിത്രതാരം നവ്യാ നായർ ഉൾപ്പടെയുള്ളവർ നൃത്തം അവതരിപ്പിച്ചു.
മോദി വേദിയിൽ എത്തി ഓരോരുത്തരെയും കൈ കൂപ്പി വണങ്ങുന്ന സമയത്ത് പലരും അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വണങ്ങാൻ ശ്രമിച്ചിരുന്നു. സുരേഷ് ഗോപി നവ്യ നായർ എന്നിവരും ഈ കൂട്ടത്തിൽ ഉണ്ട്. പക്ഷെ മോദി അത് തടയുകയായിരുന്നു, പക്ഷെ അത് അരുത് എന്ന രീതിയിൽ മോഡി ഇവരെ എല്ലാം പിന്തിരിപ്പിക്കുക ആയിരുന്നു. മാവേലിനാടിന്റെ ചെന്താരകം എന്ന പേരിലുളള അഭിമുഖത്തിൽ ഉടനീളം പിണറായിയെ നവ്യാനായർ പുകഴ്ത്തുന്നുണ്ടായിരുന്നു.
അതുമാത്രമല്ല പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷവും അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായും വളരെയടുത്ത ബന്ധം പുലർത്തിയിരുന്ന നവ്യാനായർ പ്രശംസാവാചകങ്ങളുമായി പാർട്ടി പത്രത്തിലും ചാനലിലും പലപ്പോഴും രംഗത്ത് വരാറുണ്ടായിരുന്നു. ഇങ്ങനെയൊക്കെയുളള നവ്യാനായർ പെട്ടെന്ന് ബി.ജെ.പി പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചു.

പലരും ഈ ഞെട്ടൽ സമൂഹ മാധ്യമങ്ങളിലെ കമന്റുകളായിൽ രേഖപെടുത്തുന്നുമുണ്ട്. അതേ സമയം ഈ കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുന്ന ദേശിയ പുരസ്‌കാരം നേടിയ അപർണ്ണ ബലമുരളിയും വേദിയിൽ നിറ സാന്നിധ്യമായിരുന്നു. അപർണ്ണ പറഞ്ഞത് ഇങ്ങനെ, യൂത്ത് കോണ്‍ക്ലേവ് ആയതു കൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കുന്നത് എന്നാണ് അപര്‍ണ ബാലമുരളി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഒരു വേദി പങ്കിടാന്‍ സാധിച്ചതിന്റെ സന്തോഷവും താരം പങ്കുവയ്ക്കുന്നുണ്ട്. യൂത്ത് കോണ്‍ക്ലേവ് എന്നു പറയുമ്പോള്‍ നാളത്തെ ഫ്യൂച്ചര്‍ എന്ന കോണ്‍സെപ്റ്റ് ഉണ്ട്. പ്രധാനമന്ത്രിക്കൊപ്പം ഈയൊരു വേദി പങ്കിടാന്‍ സാധിച്ചതില്‍ ഭയങ്കര സന്തോഷമുണ്ട്. ഇതു പോലൊരു യൂത്ത് കോണ്‍ക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ഭയങ്കര സന്തോഷമുണ്ട്. ഭയങ്കര അത്യാവശ്യമായിട്ടുള്ള കാര്യമാണ്” എന്നാണ് അപര്‍ണ പറയുന്നത്.
അതുപോലെ ഉണ്ണി മുകുന്ദനും മോദിയെ കാണാനും സംസാരിക്കാരും സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തിയിരുന്നു. 45 മിനിറ്റ് തന്നോടൊപ്പം അദ്ദേഹം സമയം ചിലവഴിച്ചു എന്നും, അദ്ദേഹം എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം എന്റെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply