
‘ഞങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഒരു കുഞ്ഞതിഥി എത്തുന്നു’ ! സന്തോഷ വാർത്ത ഏറ്റെടുത്ത് ആരാധകർ ! ആശംസകൾ !
നസ്രിയയും ഫഹദും ഇന്ന് ആരാധകർ ഏറെയുള്ള താര ജോഡികളാണ്. പ്രണയിച്ച് വിവാഹിതർ ആയവരാണ് ഇവർ, ബാംഗ്ലൂര്‍ ഡെയിസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമാണ് ഇവരുടെ പ്രണയം പൂവണിഞ്ഞു തുടങ്ങിയത്. മറ്റുള്ളവരെപ്പോലെ ഒരുപാട് നാൾ പ്രണയിച്ച് നടക്കാതെ ഇവർ വിവാഹിതരാകുകയായിരുന്നു. ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷങ്ങൾ കഴിയുന്നു. ഇന്നും അതെ സ്നേഹത്തോടെയും ഇഷ്ടത്തോടെയും മനോഹരമായ ദാമ്പത്യത്തിലൂടെ മുന്നോട്ട് പോകുന്നു.
ഇവരുടെ ഓരോ വാർത്തകളും വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം നസ്രിയയുടെ ജന്മദിനമായിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഇരുവരും ഏറ്റവും കൂടുതൽ നേരിട്ടൊരു ചോദ്യമായിരുന്നു കുഞ്ഞുങ്ങൾ ആയില്ലേ എന്നത്. അടുത്തിടെ ഇരുവരും കൊച്ചിയിൽ സ്വന്തമായൊരു ഫ്ലാറ്റ് വാങ്ങിരുന്നു. അവിടെ വെച്ചാണ് ഈ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. നസ്രിയ നാല് മാസം ഗർഭിണി ആണെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇവരുടെ കുടുംബം തന്നെയാണ് ഈ വാർത്ത പങ്കുവെച്ചിരിക്കുന്നത്.

ഏതായാലും ആരാധകർ കേൾക്കാൻ ഏറെ കൊതിച്ചിരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. താരങ്ങൾ ഇരുവരും ഒഫീഷ്യലായി ഈ വിവരം പുറത്ത് വിട്ടിട്ടില്ല എങ്കിലും ആരാധകർ ഇതിനോടകം താര ജോഡികൾക്ക് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് നസ്രിയ എന്ന് പലതവണ ഫഹദ് തുറന്ന് പറഞ്ഞിരുന്നു. എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയക്ക് ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്നു വെക്കേണ്ടി വന്നിട്ടുണ്ട്. താന്‍ അര്‍ഹിക്കുന്നതിലും കൂടുതല്‍ കാര്യങ്ങളാണ് നസ്രിയയിലൂടെ കിട്ടുന്നതെന്നും ഫഹദ് പലപ്പോഴും തുറന്ന് പറഞ്ഞിരുന്നു.
ഞങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ ബാംഗ്ലൂര്‍ ഡെയിസ് എന്ന സിനിമയുടെ ഏഴാം വാര്‍ഷികവും ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതുമൊക്കെ അവിടുന്നാണ്. ഒരു എഴുത്തും ഒപ്പം മോതിരവും നല്‍കിയാണ് എന്റെ ഇഷ്ടം ഞാന്‍ നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് എന്നും നോ എന്നും പറഞ്ഞില്ല. എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതിനാല്‍ നസ്രിയ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തില്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. പക്ഷേ അത്തരം ചിന്തകളൊക്കെ എന്നെ അലട്ടിയിരുന്നപ്പോള്‍ നസ്രിയ പറയുന്നതിങ്ങനെയാണ്. ‘ഹലോ മെത്തേഡ് ആക്ടര്‍. നിങ്ങള്‍ ആരാണെന്നാണ് നിങ്ങൾ കരുതിയിരിക്കുന്നത്. ഇത് ലളിതമായൊരു ജീവിതമാണ്. നിങ്ങള്‍ക്ക് എല്ലാവരില്‍ നിന്നും ആവശ്യമുള്ളതെല്ലാം പാക്ക് ചെയ്ത് വെക്കു എന്നും അവള് പറയും’.
Leave a Reply