
ദൃശ്യങ്ങള്‍ വിദേശത്ത് എത്തിയിട്ടുണ്ട് എന്നൊക്കെ അഭ്യൂഹം ഉണ്ട് ! മാധ്യമ നോട്ടം ഉള്ളതുകൊണ്ട് വിചാരിച്ച പോലെ ചിലര്‍ക്ക് കാര്യങ്ങള്‍ നടക്കുന്നില്ല ! നികേഷ് കുമാറിന്റെ കുറിപ്പ് വൈറലാകുന്നു !
ഭാവന ഇപ്പോഴും നീതിക്ക് വേണ്ടിയുള്ള പോ,രാ,ട്ടത്തിലാണ്. തുടർന് അന്വേഷണത്തിന് അനുവദിച്ച സമയം ഇന്ന് കഴിയുകയാണ്. ഇനി എന്താകും തുടർനടപടികൾ എന്ന് കണ്ടുതന്നെ അറിയേണ്ടി വരും. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ മാധ്യമപ്രവർത്തകൻ നികേഷ്കുമാര്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്ന പ്രധാന കാര്യങ്ങൾ ഇങ്ങനെ. ബാലചന്ദ്ര കുമാർ റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞ വെളിപ്പെടുത്താക്കളാണ് ഇപ്പോൾ ഈ കേസിൽ പുതിയ ഒരു വഴിത്തിരിവിന് കാരണമായത്. അതിജീവിതയ്ക്ക് നീതി കിട്ടണമെങ്കില്‍, കുറ്റവാളികളിലേക്ക് കൂടുതല്‍ അടുക്കണമെങ്കില്‍ അന്വേഷണം എത്രയും പെട്ടെന്ന് മുന്നോട്ടുപോകേണ്ടതുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം കോടതിയിൽ ഈ ദൃശ്യങ്ങൾ ലീക്കായത്. ലൈം,ഗി,ക കു,റ്റ,കൃ,ത്യം ചിത്രീകരിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തു എന്ന് അ,ന്വേ,ഷണ ഉ,ദ്യോ,ഗസ്ഥരും കണ്ടെത്തിയിരുന്നു. ദൃശ്യങ്ങള്‍ വിദേശത്ത് എത്തിയിട്ടുണ്ട് എന്നൊക്കെ അഭ്യൂഹമുള്ള കേസാണിത്. അതുപോലെ ദിലീപിന്റെ ഫോൺകോടതിയിൽ ഹാജരാക്കണം എന്ന് പറഞ്ഞതിന് ശേഷം അന്ന് ഉച്ചയ്ക്ക് ദിലീപ് അഡ്വ. രാമന് പിള്ളയുടെ ഓഫീസില്‍ എത്തി ഫിലിപ്പ് ടി. വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ ഇരുന്ന് നാനൂറിലധികം ഡോക്യുമെന്റുകള്‍ നീക്കം ചെയ്തു എന്ന് ഹാക്കര്‍ സായി ശങ്കര്‍ എന്നോട് ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുകയുണ്ടായി.

പിണറായി അഭ്യന്തര മന്ത്രിയായത് കൊണ്ടാണ് ഈ കേസ് ആര്‍ജവത്തോടെ ഇവിടെയെങ്കിലും എത്തിക്കാന്നായത് എന്നാണ്. അതാണ് ശരിയും. എന്നാല്‍, നേരത്തെ ഡി.ജി.പി ആയിരുന്ന ലോക്നാഥ് ബെഹ്റ അടക്കമുള്ളവര്‍ ദുരൂഹമായി കേസില്‍ ഇടപെട്ട കാര്യം ഏറെ ഞെട്ടിക്കുന്നത്. ഇത്തരം ഭൂതങ്ങള്‍ ഇനിയും പൊലീസില്‍ ഉണ്ടോ എന്ന് അന്വേഷിക്കപ്പെടണം. അത്പോലെ തന്നെ ഈ വിഷയത്തെ പൂർണമായും ദിലീപില്‍ കേന്ദ്രീകരിച്ച് ഈ വിഷയത്തെ ചുരുക്കരുത്. ആ നടനോട് അദ്ദേഹത്തിന്റെ പ്രൊഫഷനല്‍ മികവില്‍ വലിയ ബഹുമാനമാണ്. എന്നാല്‍ ഈ കുറ്റകൃത്യത്തില്‍ നീതി നടപ്പാകുന്നില്ല എന്ന തോന്നലുണ്ട്.
രണ്ട് സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇതിനിടെ രാജിവെച്ചു. ഇതുവരെ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല, ഇതൊക്കെ നിരവധി ചോദ്യങ്ങളിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് ശേഷം അഞ്ചു കേസുകളാണ് എനിക്കെതിരെ എടുത്തത്. മലയാള മനോരമ ഇതിനിടെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചിരിക്കുന്നു. ഓണ്‍ലൈന്‍ ചാനലുകളും ദിലീപ് വാദികളും സാമ്പത്തിക ആരോപണവും ഐ.എസ് തീ,വ്ര,വാ,ദി ബന്ധവും എനിക്കെതിരെ ഉന്നയിക്കുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനു ശേഷം റിപ്പോട്ടർ ടി.വി ഈ കേസിൽ ജാഗ്രത പുലർത്തുന്നുണ്ട്. മാധ്യമ നോട്ടം ഉള്ളതുകൊണ്ട് വിചാരിച്ച പോലെ ചിലര്‍ക്ക് കാര്യങ്ങള്‍ നടക്കുന്നില്ല എന്ന് തോന്നുന്നു. മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ ഹൈക്കോടതിയില്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് വീണ്ടും അപേക്ഷയുമായി എത്തിയിട്ടുണ്ട്. ഭാവന എന്ന പെൺകുട്ടി അനുഭവിക്കാനുള്ളതെല്ലാം അനുഭവിച്ചു കഴിഞ്ഞു. അവരുടെ പോരാട്ടം ഇനി നമ്മുടെ കുട്ടികള്‍ക്ക് വേണ്ടിയാണ്. അതിജീവിതയ്ക്ക് വേണ്ടിയല്ല നമ്മുടെ കുട്ടികള്‍ക്ക് വേണ്ടി എങ്കിലും നമ്മള് ഒന്നിച്ചു നില്‍ക്കണ്ടേ, വേണം. സമൂഹത്തിന്റെ ജാഗ്രതയായി ഈ സന്ദേശം പടരട്ടെ. ജസ്റ്റിസ് ഫോര്‍ ഭാവന.
Leave a Reply