
തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്, നമ്മള്‍ കൊടുക്കുവോ ! നിമിഷ സഞ്ജയന് സമൂഹ മാധ്യമങ്ങളിൽ ട്രോൾ !
സുരേഷ് ഗോപിയുടെ വിജയത്തിനൊപ്പം ഏറെ ശ്രദ്ധ നേടുന്ന നടിയാണ് നിമിഷ സഞ്ജയൻ. അതിനു കാരണം മുമ്പൊരിക്കൽ പൗര സമ്മേളനത്തിൽ നടി നിമിഷ സജയൻ പറഞ്ഞ വാക്കുകൾ ചികഞ്ഞെടുത്ത് ട്രോൾ ചെയ്ത് സോഷ്യൽ മീഡിയ. സുരേഷ് ഗോപി തൃശൂരിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയിച്ചതിനു പിന്നാലെയാണ് നിമിഷാ സജയന് മേൽ ട്രോൾ പെരുമഴയുടെ പൂരം.
അന്നത്തെ നിമിഷയുടെ ആ വാക്കുകൾ ഇങ്ങനെ, “തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല.” എന്നായിരുന്നു നിമിഷയുടെ വാക്കുകൾ. എഴുത്തുകാരനായ എൻ.എസ്. മാധവൻ മുഖ്യാതിഥിയായ പരിപാടിയിലായിരുന്നു നിമിഷ സംസാരിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ വിജയത്തിന് ശേഷം നിമിഷയുടെ ഈ വീഡിയോ ഇപ്പോൾ ഏറെ പരിഹാസം കലർന്ന ട്രോളുകളായി ,മാറുകയാണ്.

വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ ഒരു വാക്കിന്റെ പേരിൽ നിമിഷ ഇപ്പോൾ ട്രോളുകൾ നേരിടുന്നത്, “പൊങ്ങാത്ത തൃശൂർ സുരേഷ് ഗോപി എടുത്തു. വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ…”, “തൃശൂർ ചോദിച്ചു കൊടുത്തിട്ടില്ല എന്ന് തള്ളി മറിച്ചല്ലോ ഇപ്രാവശ്യം കണക്ക് കംപ്ലീറ്റ് തീർത്തു തൃശൂർ ഇങ്ങു എടുത്തിട്ടുണ്ട്”, “നിന്നെ അന്നേ ഓങ്ങി വെച്ചതാ അടിമ കമ്മി..”, “അടുത്ത അഞ്ചുവര്ഷത്തേക്കുള്ള കരച്ചിൽ ആശംസകൾ ഇപ്പോഴേ നേരുന്നു” എന്നൊക്കെയാണ് കമന്റുകളിലൂടെ ഉയരുന്ന ട്രോളുകളിൽ ചിലത്.
എന്നാൽ തനിക്കെതിതിരെ ഉയരുന്ന ട്രോളുകൾ കൊണ്ടാവാം നിമിഷ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ കമന്റ്റ് ബോക്‌സിന് പരിധിവച്ചു കഴിഞ്ഞു. ഇപ്പോൾ കമന്റുകൾ പലതും വരുന്നത് നിമിഷയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റുകളിലെ കമന്റ്റ് ബോക്സുകളിലാണ്. അതേസമയം സുരേഷ് ഗോപിയുടെ വിജയം ഇപ്പോൾ കേരളമൊട്ടാകെ ആഷോഷിക്കുന്ന കാഴ്ചയാണ് കാണുന്നത്.
Leave a Reply