
അ,പ,ക,ടം പറ്റിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ വന്നു ! ഞാൻ ശെരിക്കും ഞെട്ടിപോയി ! ഒരു സിനിമയിൽ ചെറിയ ഒരു വേഷം ! നിർമൽ പാലാഴി പറയുന്നു !
മെഗാസ്റ്റാർ മമ്മൂട്ടി നമ്മെ എപ്പോഴും വിസ്മയിപ്പിച്ചുള്ള നടനാണ്, അതുല്യ പ്രതിഭ, സഹപ്രവർത്തകരോടും മറ്റുള്ളവരോടും അദ്ദേഹം കാണിക്കുന്ന കരുണയും സ്നേഹവും എപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ ആ വലിയ മനസ്സിനെ കുറിച്ച് സഹതാരങ്ങള്‍ എപ്പോഴും വാചാലരാവാറുണ്ട്. കൊവിഡ് സമയത്ത് സഹപ്രവര്‍ത്തകരെ അദ്ദേഹം നേരിട്ട് വിളിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് വാചാലനാവുകയാണ് നടന് നിര്‍മല്‍ പാലാഴി.
അദ്ദേഹം എത്രയോ വലിയ നടനാണ് എന്നാൽ നമ്മൾ ഒരു മെസേജ് അയച്ചാൽ അതിനു അപ്പോൾ താനേ മറുപടി തരുന്ന ഒരാളാണ് അദ്ദേഹം. അതുകൂടാതെ കൊവിഡ് സമയത്ത് മമ്മൂക്ക വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു എന്നും നിർമൽ പറയുന്നു. താന്‍ ജീവിതത്തില്‍ ആരാധിക്കുന്ന ഒരു വ്യക്തിയാണ് മമ്മൂക്ക. ലൈഫില്‍ ആദ്യമായി തിയേറ്ററില്‍ കാണുന്ന സിനിമ അദ്ദേഹത്തിന്റേയാണ്. മമ്മൂക്ക നമ്മളുടെ പേര് പറയുന്നത് തന്നെ ഒരു വലിയ കാര്യമാണ്. നമ്മുടെ എന്ത് വിശേഷം അറിയിച്ച് നമ്മൾ ഒരു മെസേജ് അയച്ചാലും അദ്ദേഹം കാണുമ്പോൾ തന്നെ മറുപടി തരാറുണ്ടെന്നും നിര്‍മല്‍ പറയുന്നു.
കോവിഡ് സമയത്ത് അദ്ദേഹം വളരെ സ്നേഹത്തോടെ ഒരു വല്യേട്ടൻ വിളിക്കുന്ന വാത്സല്യത്തോടെയാണ് നമ്മളെ വിളിച്ച് സംസാരികുനത്. ഞാന്‍ കട്ടിലില്‍ കിടക്കുമ്ബോഴാണ് അദ്ദേഹം വിളിച്ചത്. ബഹുമാനം കൊണ്ട് അവിടെ നിന്ന് ചാടി എഴുന്നേല്‍ക്കുകയായിരുന്നു. ബുദ്ധിമുട്ട് ഉണ്ടോ എന്ന് തിരക്കുന്നതിനോടൊപ്പം പഴയത് പോലെ വണ്ടിയും കൊണ്ട് എങ്ങും പോയി വീഴാന്‍ നില്‍ക്കേണ്ടെന്നും പറഞ്ഞിരുന്നു. വളരെ സ്നേഹത്തോടെയാണ് മമ്മൂക്ക സംസാരിക്കുന്നതെന്നും നിർമൽ പറയുന്നു.

‘പരുന്ത്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നത്. കണ്ടപ്പോൾ ഞാൻ അങ്ങനെ ഒരുപാട് നേരം നോക്കിനിന്നു. എന്നാല്‍ മമ്മൂക്ക കണ്ട ഭാവം നടിച്ചില്ല. അദ്ദേഹത്തിന് നമ്മളെ അറിയില്ലല്ലോ. പോയി അദ്ദേഹത്തിന് കൈ കൊടുക്കാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു. എന്നെ പോലെയുള്ള നിരവധി പേര് അദ്ദേഹത്തെ ആ സമയത്ത് നോക്കി നില്‍ക്കുകയായിരുന്നു. അതുപോലെ ദുൽഖർ.. ഞങ്ങൾ ‘സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു.
ഇനി എപ്പോഴെങ്കിലും വീണ്ടും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള് എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷേ എനിക്കൊരു അ, പ, ക, ടം പറ്റിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ദുല്‍ഖറിന്റെ വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്സ് ഏട്ടന് വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു. നന്ദിയും സ്നേഹവും കടപ്പാടും മാത്രം. ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. നിര്‍മല്‍ പാലാഴി കുറിച്ചിരുന്നു.
Leave a Reply