
എന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് വന്ന് അമ്മയുടെ കാലിൽ വീണ് കരഞ്ഞവർ ഒരുപാടായിരുന്നു ! നടൻ നിതീഷ് ഭരദ്വാജ് പറയുന്നു !
ചില അഭിനേതാക്കളെ നമുക്ക് അത്രപെട്ടെന്ന് മറക്കാൻ കഴിയില്ല, മലയാള സിനിമ പ്രേമികൾക്ക് വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കിയ ചിത്രമായിരുന്നു പത്മരാജൻ സംവിധാനം ചെയ്ത ചിത്രം ‘ഞാൻ ഗന്ധർവ്വൻ’. അതിൽ ഗദ്ധർവനായി എത്തിയ എത്തിയ നടൻ നിതീഷ് ഭരദ്വാജ് ഇന്നും നമ്മുടെ പ്രിയങ്കരനാണ്. മഹാഭാരതം സീരിയലില്‍ ശ്രീകൃഷ്ണനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നിതീഷിന്റെ കരിയറിലെ മികച്ച വേഷമായിരുന്നു ഞാന്‍ ഗന്ധര്‍വ്വനിലേത്. ഈ സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകര്‍ നിതീഷിനെ ഓര്‍ക്കുന്നു. അദ്ദേഹത്തിന് ഇന്നും കേരളവും മലയാളികളായും എല്ലാം വളരെ പ്രിയങ്കരരാണ്.
ഇപ്പോഴിതാ തന്റെ ചില വിശേഷങ്ങൾ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ, ഭഗവാൻ കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണ് എന്റെയും നക്ഷത്രം. പലരും ഇപ്പോഴും എന്നെ ഭഗവാനായിട്ടാണ് കാണുന്നത്. വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസം ഗുരുവായൂർ അമ്പലത്തിൽ നിന്നും ക്ഷണിച്ചിരുന്നു, അവിടെ ചെന്നപ്പോൾ ചിലർ എന്റെ കാലിൽ വീണ് അനുഗ്രഹം വാങ്ങിക്കാൻ എത്തിയിരുന്നു. വെറ്റിനറി ഡോക്ടർ ആയിരുന്ന ഞാൻ ആ ജോലി ഉപേക്ഷിച്ചാണ് അഭിനയത്തിൽ എത്തിയത്. ഒരുപാട് പെൺകുട്ടികൾ അന്ധമായി എന്നെ ആരാധിച്ചിരുന്നു, പ്രണയിച്ചിരുന്നു.
എന്നാൽ ആ സമയത്ത് ഇങ്ങനെ പെൺകുട്ടികൾ ആരാധന അധികമായി നിരവധി പെൺകുട്ടികൾ എന്റെ വീട്ടിൽ വന്ന് അമ്മയുടെ കാലിൽ വീണ് ക,ര,ഞ്ഞു പറഞ്ഞിട്ടുണ്ട് അവർക്ക് എന്നെ വിവാഹം കഴിക്കണം, അല്ലെങ്കിൽ ഈ വീട്ടിൽ ഒരു ദാസിയായി നിർത്തണം എന്നായിരുന്നു ആവശ്യം, ഒരു വിധമാണ് അമ്മ ആ അവരെ ഒക്കെ പറഞ്ഞ് വിട്ടത്, അങ്ങനെയുള്ള ആരാധികമാരെ ഞാൻ എപ്പോഴും ഒരു പടി അകലെ നിർത്താറാണ് പതിവ്, അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാൻ നിന്നാൽ പിന്നെ എന്നെ രക്ഷിക്കാൻ ഭഗവാനുപോലും കഴിയില്ല.

എന്റെ വിവാഹ ജീവിതങ്ങൾ ഒന്നും വിജയമായിരുന്നില്ല. ആദ്യ വിവാഹം നടന്നു ശേഷം 2005 ൽ ആ ബന്ധം വേർപിരിഞ്ഞു, ശേഷം 2009 ലാണ് ഐ എ എസ് കാരിയായ സ്മിതയെ വിവാഹം കഴിക്കുന്നത്, ഞങ്ങൾക്ക് രണ്ടു മക്കളാണ്, പെണ്മക്കൾ ഇരട്ടകുട്ടികൾ. ഇപ്പോൾ ജീവിതത്തിൽ ആ നിർണായക തീരുമാനം കൂടി എടുത്തിരിക്കുകയാണ് താനും ഭാര്യയും വേര്‍പിരിയുകയാണ്. 2019 സെപ്റ്റംബറിലാണ് ഞാന്‍ ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്. തികച്ചും വേദനാജനകമായ കാര്യമാണ് വിവാഹമോചനം. ഒടുവിൽ നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞു. മക്കൾ ഭാര്യക്ക് ഒപ്പമാണ്.
ഇപ്പോൾ എന്റെ ഏറ്റവും വലിയൊരു ആഗ്രഹം എന്നത്, മോഹൻലാലിനെ നായകനാക്കി ഒരു സിനിമ മലയാളത്തിൽ സംവിധാനം ചെയ്യണം എന്നാണ്. അതൊരു അവതാരമാണ്, ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകർ ആണ്. ഭഗവാൻ കൃഷ്ണനും ഭഗവതിയും അനുവദിച്ചാൽ അതു നടക്കും. ഞാന്‍ ഗന്ധര്‍വന്‍’ സിനിമ ചെയ്യരുതെന്ന് ഒരുപാട് പേർ പത്മരാജനെ ഉപദേശിച്ചിരുന്നതായി കേട്ടിട്ടുണ്ട്. നായകനായി എന്നെ നിശ്ചയിക്കാൻ മുംബൈയിലേക്ക് വരുമ്പോൾ പക്ഷിയിടിച്ച് വിമാനത്തിന്റെ യാത്ര മുടങ്ങിയിരുന്നു. ആ സിനിമ ചെയ്യരുത് ഗന്ധർവ്വ ശാപം ഉണ്ടാകുമെന്ന് പലരും അദ്ദേഹത്തെ ഭയപെടുത്തിയിരുന്നു. പക്ഷെ അദ്ദേഹം പിന്മാറിയില്ല എന്നും അതിനു ശേഷം ഒരുപാട് മോശം അനുഭവങ്ങൾ തങ്ങൾ യെല്ലാവർക്കും ഉണ്ടായി എന്നും അദ്ദേഹം പറയുന്നു.
Leave a Reply