അയാൾ മെന്റലി ഓഫാണ് ! ആറാടിയ സന്തോഷ് വർക്കിയുടെ ശല്യത്തെ കുറിച്ച് നിത്യ മേനോൻ ! ഇപ്പോഴും താൻ കാത്തിരിക്കുകയാണ് എന്ന് സന്തോഷും !

ഇന്നത്തെ ഈ സമൂഹത്തിൽ ഒരാൾ സെലിബ്രറ്റി ആകാൻ അതികം സമയമൊന്നും വേണ്ട, അത്തരത്തിൽ നിമിഷ നേരം കൊണ്ട് ജനശ്രദ്ധ പിടിച്ച ആളാണ് സന്തോഷ് വർക്കി. മോഹൻലാലിൻറെ ഒരു വൈറൽ ഫാൻ സെലിബ്രറ്റി ആയി മാറിയിരുന്നു. അതായത് ആറാട്ട് എന്ന മോഹൻലാൽ ചിത്രം കണ്ടിറങ്ങിയ സന്തോഷ് എന്ന ചെറുപ്പക്കാരൻ  ലാലേട്ടനെ കുറിച്ചും അതുപോലെ സിനിമയെ കുറിച്ചും പറഞ്ഞ അഭിപ്രയത്തിന്റെ വീഡിയോ വളരെ വേഗം ശ്രദ്ധ നേടിയിരുന്നു. മോഹന്ലാലിനോടുള്ള സന്തോഷിന്റെ കടുത്ത ആരാധന അദ്ദേഹത്തിന്റെ വാക്കുകളിൽ സ്പർശ്ട്ടമായിരുന്നു.

ഇത് സമൂഹ മാദ്യമങ്ങളിൽ  ട്രോളന്മാർ കൂടി ഏറ്റെടുത്തതോടെ സംഭവം അങ്ങ് വൈറലായി, മാറുകയായിരുന്നു. അയാളുടെ അഭിമുഖങ്ങൾ വരാൻ തുടങ്ങി, അതിനു ശേഷം ആ അഭിമുഖത്തിൽ സന്തോഷ്  പറഞ്ഞ കാര്യങ്ങളും വൈറലാകാൻ തുടങ്ങി. നടി നിത്യാമേനോനെ കുറിച്ച് സന്തോഷ് പറഞ്ഞ കാര്യങ്ങൾ ആയി പിന്നെ  ശ്രദ്ധ നേടാൻ തുടങ്ങിയത്. സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ. ഒരു പക്ഷെ ഞാൻ  മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെ ആണ്. ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യരാണ്.

എങ്കിലും തനിക്ക് നിത്യ മേനോനോട് പ്രണയം ആയിരുന്നു. അവരെ  ഞാൻ  വിവാഹം  കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടത്തിൽ ഞാൻ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചത് നിത്യ മേനോനെ ആയിരുന്നു. ഒരുപക്ഷേ മോഹന്‍ലാലിനെക്കാള്‍. അവരെ വിവാഹം  കഴിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ  ഒരു ഫ്രണ്ടായിട്ടോ ഫാനായിട്ടോ ഒരു ഫോണ്‍ കോണ്ടാക്ടായിട്ടോ കാണണമെന്ന് പോലും ഞാന്‍ നിത്യയോട്‌ തന്നെ നേരിട്ട് പറഞ്ഞിരുന്നു.

അതുകൂടാതെ താൻ  നിത്യയുടെ മാതാപിതാക്കളോട് ഈ കാര്യം പറഞ്ഞിരുന്നു എന്നും എന്നാൽ അവരുടെ മറുപടി ‘അതൊന്നും പറ്റില്ല’ എന്നായിരുന്നു, ശേഷം ഞാൻ നിത്യയെ നേരിൽ കണ്ടു സ,സംസാരിച്ചു, കോളാമ്പി എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെന്ന് നിത്യയെ കണ്ടു. അവരോട് നേരിട്ട് സംസാരിക്കുകയും ചെയ്തു, ആ സമയത്ത്  തന്റെ ബുക്കുകളെ കുറിച്ചും ഒക്കെ സംസാരിച്ചു. പത്ത് പതിനഞ്ച് മിനിറ്റോളം സംസാരിച്ചിരുന്നു. എന്നാൽ  ‘നിങ്ങള്‍ വെറുതെ സമയം കളയണ്ടാ’ എന്നാണ് നിത്യ നല്‍കിയ മറുപടിയെന്നും ഏറെ നിരാശയോടെ സന്തോഷ് പറഞ്ഞിരുന്നു. കൂടാതെ താൻ ഇന്നും നിത്യക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും അവരുടെ മനസ് മാറുമെന്നുമുള്ള പ്രതീക്ഷയയിലാണ് താനെന്നും സന്തോഷ് പറയുന്നു.

ഇപ്പോഴിതാ കുറച്ച് നാൾ മുമ്പ് നിത്യ നൽകിയ ഒരു അഭിമുഖത്തിൽ സന്തോഷിനെ കുറിച്ച് പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ ആരാധാകരുടെ കണ്ടെത്തൽ, ആ അഭിമുഖത്തിൽ  ഒരുപാട് ശല്യപ്പെടുത്തിയ ആരാധകര്‍ ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നു എന്നാണ് നിത്യാമേനോന്‍ നല്‍കിയ മറുപടി. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പറയുന്നില്ലെങ്കിലും അദ്ദേഹം ‘മെന്റലി ഓഫ്’ ആണ് എന്നാണ്  തനിക്ക് തോന്നിയിട്ടുണ്ട് എന്ന് നിത്യമേനോന്‍ പറഞ്ഞിരുന്നു. അന്ന് നിത്യ പറഞ്ഞത് സന്തോഷിനെ തന്നെയാണ് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പലരുടേയും അഭിപ്രായം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *