
എന്റെ അമ്മയെയും അച്ഛനെയും പോലും അയാൾ വെറുതെ വിട്ടില്ല ! മുപ്പത് നമ്പറുകളാണ് ബ്ലോക്ക് ചെയ്തത് ! നിത്യ മേനോൻ പറയുന്നു !
മലയാളിയായ നിത്യ മേനോൻ വളരെ പെട്ടെന്നാണ് സൗത്തിന്ത്യൻ സിനിമകളിലും അതുപോലെ ബോളുവുഡിലും സജീവമായത്. ഇതിനുമുമ്പും നിത്യ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് വൈറലായ ആരാധകരാണ് സന്തോഷ് വർക്കി. നിത്യയെ തനിക്ക് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞുകൊണ്ട് തന്നെ അയാൾ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തെ കുറിച്ച് നിത്യ പറയുന്നത് ഇങ്ങനെ.
ഇങ്ങനെയും മനുഷ്യർ ഉണ്ടോ.. ഇത് ശെരിക്കും അഞ്ചാറ് വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവമാണിത്, കുറെ നാൾ അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നുവെന്നും നിത്യ മേനോൻ പറയുന്നു. ആ സംഭവത്തിന് ശേഷം അടുത്തിടെ ഇയാൾ വീണ്ടും ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയെന്നും നിത്യ പറഞ്ഞു. ഫോൺ നമ്പർ തപ്പി പിടിച്ചു തന്റെ അമ്മയേയും അച്ഛനെയും വരെ അയാൾ ഫോൺ ചെയ്തിട്ടുണ്ടെന്നും അവരോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു. അവരെ പോലും അയാൾ വെറുതെ വിട്ടില്ല.

അയാളെ കൊണ്ടുള്ള ശല്യം അത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു, ഞാനായിട്ടാണ് ഇതൊക്കെ സഹിച്ചത് പോ,ലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നു എന്നാൽ അത് താൻ ചെയ്തില്ലെന്നും നിത്യ പറഞ്ഞു. അയാളുടെ ഇരുപതു മുപ്പതു നമ്പറുകൾ ബ്ലോക്ക് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും, അയാൾക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായത് കൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ പറയുന്നു.
Leave a Reply