‘ആ പ്രണയ തകർച്ച എന്നെ മാനസികമായി തളർത്തി’ !! നിരീശ്വരവാദികളായ മാതാപിതാക്കൾ, കളിയാക്കലുകൾ ഒരുപാട് സഹിച്ചു ! നിത്യ മേനോൻ
നടി നിത്യ മേനോൻ, മാതൃഭാഷ മലയാളം ആണെങ്കിലും താരം ജനിച്ചു വളർന്നത്, ബാംഗ്ലൂരിലെ ബാണാശങ്കരിയിലാണ്. അച്ഛൻ കോഴിക്കോട് സ്വദേശിയും, ‘അമ്മ പാലക്കാടുമാണ് അതുകൊണ്ടുതന്നെ മലയാളം നിത്യക്ക് സ്വന്തം ഭാഷ തന്നെയാണ്, ഇന്ന് സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് നിത്യ മേനോൻ, ബോളിവുഡിലും താരം തന്റെ സാനിധ്യം അറിയിച്ചു കഴിഞ്ഞു, ഒപ്പം മലയാളത്തിലും സജീവമാണ്…
ആത്‌മീയ കാര്യങ്ങളിൽ ഒരുപാട് താല്പര്യമുള്ള വ്യക്തിയാണ് നിത്യ, ബാലതാരമായാണ് നിത്യ അഭിനയ മേഖലയിൽ അരങ്ങേറ്റം നടത്തിയത്. ഇന്ത്യൻ ഇംഗ്ലീഷ് ഭാഷാ ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ച് (1998) എന്ന ചിത്രത്തിൽ എട്ട് വയസുള്ളപ്പോൾ തബുവിന്റെ ഇളയ സഹോദരിയുടെ കഥാപാത്രമാണ് താരത്തിന്റെ ആദ്യ വേഷം. ഛായാഗ്രാഹകൻ സന്തോഷ് റായ് പട്ടാജെ സംവിധാനം ചെയ്ത കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്ക് എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചു.
നായിക വേഷം തന്നെ വേണമെന്ന് വാശി ഇല്ലാത്ത ആളാണ് നിത്യ, തനിക്കു കിട്ടുന്ന വേഷം ചെറുതായാലും വലുതായാലും അത് മനോഹരമാക്കി ചെയ്യുക അതാണ് നിത്യയുടെ ശൈലി. 2008 ലെ ഓഫ് ബീറ്റ് ചിത്രം ആകാശ ഗോപുരത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. സിനിമയുടെ ശൈലിക്ക് നിൽക്കാതെ സിനിമയെ നിത്യയുടെ ശൈലിക്ക് കൊണ്ടുവന്ന ആളാണ് താരം…
അവസരങ്ങൾക്കായി അവർ തന്റെ ശരീര ഘടനയിൽ ഒരു മാറ്റവും വരുത്താറില്ല, എന്റെ ഈ രൂപത്തിന് പറ്റുന്ന കഥാപത്രങ്ങൾ ഉണ്ടെങ്കിൽ തന്നാമതി എന്ന നിലപാടാണ് താരത്തിന്, പ്രണയ സീനുകൾ സിനിമകളിൽ വളരെ മനോഹരമായി ചെയ്യുന്ന നിത്യക്ക് തന്റെ പതിനെട്ടാം വയസ്സിൽ ഒരു പ്രണയം ഉണ്ടായിരുന്നു, വളരെ ആഴത്തിലുള്ള ആ ബന്ധം പക്ഷെ അതിനു അധിക ആയുസ്സ് ഉണ്ടായിരുന്നില്ല, അകാലത്തിൽ പൊലിഞ്ഞു പോയ പ്രണയം അതാ അന്ന് നിത്യയെ വല്ലാതെ തളർത്തിയിരുന്നു….
താൻ ചെയ്യുന്ന സിനിമകിൽ പ്രണയ സീനുകൾ ഭംഗി ആകുന്നത് തന്റെ ഉള്ളിൽ ആ പ്രണയം ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടാണ് എന്നും നിത്യ പറഞ്ഞിരുന്നു.. അതേപോലെ പല ഗോസിപ്പുകളും താരത്തിന് കേൾക്കേണ്ടി വന്നിരുന്നു. കന്നഡ നടൻ സുദീപുമായി പ്രണയത്തിലാണ് ഇവർ വിവാഹം കഴിക്കാൻ പോകുകയാണ് എന്ന തരത്തിലുള്ള ഗോസ്സിപ്പുകൾക്കും ഇരയായി, കൂടാതെ ദുൽഖർ സൽമാനുമായും താരത്തിന് ഗോസിപ്പുകൾ ഉണ്ടായിരുന്നു.. ഒരു ഗായിക കൂടിയായ നിത്യ ഇരുപതോളം സിനിമകളിൽ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
ശരീര വണ്ണം കൂടിയതിന്റെ പേരിൽ കളിയാക്കലുകൾ ഒരുപാട് സഹിച്ചിരുന്നു എന്നും നിത്യ പറയുന്നു…. തന്റെ എല്ലാ ചിത്രങ്ങളിലും ഡബ്ബ് ചെയ്തത് നിത്യ തന്നെയായിരുന്നു, എന്നാൽ ഇതിനോടകം തന്നെ ബോളിവുഡ് ലോകത്തും നിത്യ താനേറെ നിത്യ വിസ്മയം തീർത്തു കഴിഞ്ഞിരിക്കുകയാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന താരം ഒരു എസ്റ്റേറ്റും സ്വന്തമാക്കിയിരിക്കുകയാണ് താരം. അവിടെ തന്നെ അതിമനോഹരമായ ഒരു ഫാം ഹൗസും നിര്മിച്ചിരിക്കുകയാണ് താരം.
Leave a Reply