
താര രാജാക്കന്മാരോടൊപ്പം അഭിനയിച്ച ഈ കുഞ്ഞു സുന്ദരി ഇപ്പോൾ എവിടെ ആണെന്നറിയാമോ !! നിവേദിതയുടെ ഇപ്പോഴത്തെ വിശേഷങ്ങൾ !
മലയാള സിനിമ പ്രേമികൾക്ക് അത്ര പെട്ടന്ന് മറക്കാൻ കഴിയാത്ത കുട്ടിത്താരമാണ് ബേബി നിവേദിത. മനോഹരമായ ചിരിയും കുട്ടി കുറുമ്പുകളുമായി വളരെ പെട്ടന്നാണ് നിവേദിത പ്രേക്ഷക ഹൃദയം കീഴടക്കിയത്.. ആകെ അഞ്ച് ചിത്രങ്ങൾ മാത്രമാണ് നിവേദിത ചെയ്തിരുന്നത്.. ആരാധകരുടെ മനം കവരാൻ ആ ചിത്രങ്ങൾ ധാരാളമായിരുന്നു…
മോഹൻലാൽ, മമ്മൂട്ടി ദിലീപ്, ജയറാം, വിജയ് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിരുന്നു, പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് തുടക്കം, ശേഷം ഇന്നത്തെ വിഷയം എന്ന ചിത്രത്തിലും, ഭ്രമരത്തിൽ മോഹൻലാലിൻറെ മകളായും, കാണാകണ്മണി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായും, ദിലീപിനൊപ്പം മൗസ് ആൻഡ് ക്യാറ്റ് എന്ന ചിത്രത്തിലും നിവേദിത അഭിനയിച്ചിരുന്നു..
ഇതിൽ കാണാകണ്മണി ഒരു ഹൊറർ ഫിലിം ആയിരുന്നു, ഇതിലെ പ്രകടനത്തിന് ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള സ്റ്റേറ്റ് അവാർഡും സ്വന്തമാക്കിയ ആളാണ് നിവേദിത.. മലയാളത്തിന് പുറമെ തമിഴിലും തിളങ്ങിയ താരം ഇളയ ദളപതി വിജയ്‌ക്കൊപ്പം അഴകിയ തമിഴ് മകൻ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു, എന്നാൽ അതിനു ശേഷം പിന്നെ നിവേദിതയെ ആരും കണ്ടിരുന്നില്ല, കുട്ടി താരത്തിന്റെ പഴയ ചിത്രങ്ങൾ കാണുമ്പോൾ നിവേദിതയെ ഓർക്കാത്ത പ്രേക്ഷകർ ചുരുക്കമായിരിക്കും…

കണ്ണൂരാണ് നിവേദിതയുടെ നാട്, അച്ഛൻ വിജയൻ ‘അമ്മ പ്രസീത, ഇവരുടെ ഇളയ മകളാണ് നിവേദിത, എന്നാൽ താരത്തിന്റെ മൂത്ത സഹോദരി നിരഞ്ജനയും മലയാളികൾക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു, സൂപ്പർ ഹിറ്റ് ചിത്രം തന്മാത്രയിൽ മോഹൻലാലിന്റെ മകളായി എത്തിയത് നിരഞ്ജന ആയിരുന്നു. നിരഞ്ജന പിന്നീട് സോന്‍ പപ്പടി, ഔട്ട് ഓഫ് സിലബസ്, നരന്‍, യക്ഷകന്‍, 465, അരവിന്ദന്‍ പറയട്ടെ, പകരം എന്നീ ചിത്രങ്ങളിലും കിടിലൻ പ്രകടനം കാഴ്ച വെച്ച് കൈയ്യടി നേടിയിട്ടുണ്ട്. ഭ്രമരത്തിലെ അഭിനയം കണക്കാക്കി കേരള ഫിലിംസ് ക്രിട്ടിക്‌സ് പുരസ്‌കാരവും നിവേദിതയ്ക്ക് ലഭിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ചേച്ചിയും അനിയത്തിയും സിനിമയിൽ നിന്നും അപ്രത്യക്ഷ ആകുന്നത്…
ഇരുവരും അഭിനയത്തോട് വിട പറഞ്ഞ് പഠനത്തിലേക്കാണ് പോയിരുന്നത്,സിനിമയോട് വിട പറഞ്ഞെങ്കിലും ഇരുവരും സോഷ്യൽ മീഡിയിൽ സജീവമാണ്, അടുത്തിടെ തന്റെ പുതിയ ലുക്കിലുള്ള ഒരു ചിത്രം നിവേദിത പങ്കുവെച്ചിരുന്നു, മുടിയെല്ലാം വെട്ടിയ താരത്തിന്റെ പുതിയ രൂപം ആരാധകർ അത്ര സ്വീകരിച്ചിരുന്നില്ല, അതിനു ശേഷം മെലിഞ്ഞു വിഷമത്തോടെ ഇരിക്കുന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു…
നിവേദിത ഇപ്പോൾ കോഴിക്കോട് എൻ ഐ ടിയിൽ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിനിയാണ്. നല്ലൊരു പ്രൊഫെഷണൽ ഡിഗ്രി നേടിയതിനു ശേഷം സിനിമയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് ചേച്ചിയും അനിയത്തിയും, കൂടാതെ മെറിൻ സ്ട്രിപ്പ് ഒക്കെ പഠിച്ചിറങ്ങിയ ജൂലിയാർഡ് യൂണിവേഴ്‌സിറ്റിയിലോ, ന്യൂയോർക്ക് ഫിലിം അക്കാദമിയിലോ പോയി സിനിമയെ കുറിച്ച് കൂടുതൽ പഠിക്കണം എന്നും ഇരുവരും ആലോചിക്കുന്നുണ്ട്….
അഭിനയത്തിലുപരി സിനിമയുടെ പിന്നെലെ കാര്യങ്ങളോടാണ് ഇപ്പോൾ കൂടുതൽ താൽപര്യമെന്നും ഇരുവരും പറയുന്നു, ചിലപ്പോൾ ഭാവിയിൽ സിനിമ പിന്നണി രംഗത്തും ഇവരെ പ്രതീക്ഷിക്കാം എന്ന് ചുരുക്കം……
Leave a Reply