
മറ്റൊരു മലയാളി നടിയും ഇതുവരെ നേടാത്തത്, തെലങ്കാന സംസ്ഥാന പുരസ്‌കാരം, മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി നിവേദിതാ തോമസ് !
മലയാളത്തിൽ നിന്നും ബാല താരമായി അഭിനയ രംഗത്ത് എത്തിയ ആളാണ് നടി നിവേദിത തോമസ്. ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായാണ് നിവേദ വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. പിന്നീട് മധ്യവേനല്‍, പ്രണയം, ചാപ്പ കുരിശ്, റോമന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ‘എന്താടാ സജി’ ആണ് മലയാളത്തില്‍ നിവേദയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മലയാളത്തിൽ നായികയായി മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നില്ല എങ്കിലും മറ്റു ഭാഷകളിൽ നിവേദിത സ്റ്റാർ തന്നെ ആയിരുന്നു. തെലുങ്ക്, തമിഴ് ഭാഷകളില്‍ സജീവമാണ് താരം.
ഇപ്പോഴിതാ ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി താരം തെലുങ്കാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്നത്, ’35 ചിന്ന കഥ കാതു’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിവേദ തോമസിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. നന്ദ കിഷോറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നായിക ആയാണ് നിവേദ വേഷമിട്ടത്. അതോടൊപ്പം മലയാളത്തിൽ വീണ്ടും അഭിമാനമായി നടൻ ദുൽഖർ സൽമാന് മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിനും അർഹനായിരിക്കുകയാണ്.

അടുത്തിടെ തന്റെ ശരീര ഭാരം വർധിച്ചതിനെ പേരിൽ നിവേദിത ഏറെ സൈബർ ആക്രമണം നേരിട്ടിരുന്നു, എന്നാൽ ഈ സിനിമയ്ക്കായാണ് നടി വണ്ണം കൂട്ടിയത് എന്ന കമന്റുകളും അന്ന് എത്തിയിരുന്നു. ഹോര്‍മോണ്‍ പ്രശ്‌നങ്ങളാണ് രൂപമാറ്റത്തിന് കാരണമെന്ന ചര്‍ച്ചകളും നടന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് നിവേദയുടെ അവാര്‍ഡ് നേട്ടം.14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദുൽഖറിന്റെ ലക്കി ഭാസ്കർ എന്ന സിനിമക്ക് നാല് പുരസ്കാരങ്ങളും മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ദുല്‍ഖര്‍ നേടിയതിനൊപ്പം, മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റര്‍, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങളാണ് ലക്കി ഭാസ്‌കറിനെ തേടിയെത്തിയത്. അതേസമയം മികച്ച നടൻ അല്ലു അർജുൻ, . ‘പുഷ്പ 2’വിലൂടെ അല്ലു അര്‍ജുന്‍ ആണ് മികച്ച നടന്‍. ‘കല്‍ക്കി 2898 എഡി’യാണ് മികച്ച സിനിമ. നാഗ് അശ്വിന്‍ ആണ് മികച്ച സംവിധായകന്‍.
Leave a Reply