അതാണ് അവരുടെ വിജയ രഹസ്യം ! ആൻ്റണിയെയും ജോർജിനെയും പോലെ ആരും അവർക്ക് ഒപ്പമില്ല ! വാക്കുകൾ ശ്രദ്ധ നേടുന്നു !

ഇന്ന് മലയാള സിനിമ രംഗത്തെ യുവ നടന്മാരിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഫഹദ് ഫാസിലും നടൻ നിവിൻ പോളിയും. ഫഹദ് ഇന്ന് മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അതുപോലെ നീണ്ടൊരു ഇടവേളക്ക് ശേഷം നിവിൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം മഹാവീര്യർ സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും സിനിമയിലെ കാഴ്ചപ്പാടുകളെ പറ്റി പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്ന് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇ കാര്യങ്ങൾ സംസാരിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… ഇന്ന് മലയാളത്തിൽ അസാധ്യ അഭിനയം കാഴ്ചവെക്കുന്ന നടന്മാരാണ് ഫഹദ് ഫാസിലും നിവിൻ പോളിയും. അഭിനയത്തിൽ മാത്രമല്ല സിനിമ തിരഞ്ഞെടുക്കുന്നതിലും അവർ വ്യത്യസ്ത പുലർത്താറുണ്ട്. പലപ്പോഴും  കഥകൾ കേൾക്കുന്ന സമയത്ത് ഇരുവരും ഫോൺ പോലും  എടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിവിൻ പോളിക്ക് ഒരു ആൻ്റണിയുമില്ല, ഫഹദ് ഫാസിലിന് ഒരു ജോർജുമില്ല അതാണ് അവരുടെ വിജയത്തിന്റെ രഹസ്യമെന്നും അദ്ദേഹം പറയുന്നു.

ഇന്നത്തെ സൂപ്പർ താരങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കും ഉള്ളത് പോലെ ഇന്നത്തെ യുവ നടൻമാർക്ക് അസിസ്റ്റൻ്റസ് ഇല്ല. അതുകൊണ്ട് തന്നെ അവർ തന്നെയാണ് കഥ കേൾക്കുന്നതും. ഡേറ്റ് നൽകുന്നതും. തീരുമാനങ്ങൾ എടുക്കുന്നതും. അതുകൊണ്ട് തന്നെ സിനിമ തിരഞ്ഞെടുക്കുന്നതിലെ എല്ലാ ബുദ്ധിമുട്ടുകളും അവർക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. കഥ പറയുന്ന രീതിയിലും ഇന്ന് ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്.

ഇപ്പോൾ ഒരു സിനിമയുടെ കഥയുണ്ട് എന്ന് പറഞ്ഞ് ആരെങ്കിലും വിളിച്ചാൽ അപ്പോൾ തന്നെ ആ കഥ ഏത് ടെെപ്പാണെന്നണ് അവർ ആദ്യം ചോദിക്കുക. അതിനു ശേഷം ഫോണിൽ കൂടി തന്നെ ആ കഥയുടെ ചെറിയ സംഗ്രഹം കേട്ടതിന് ശേഷമായിരിക്കും അവർ തീരുമാനമെടുക്കുക ഇത് ഇനി ബാക്കി സംസാരിക്കാനോ വേണ്ടയോ എന്നത്. കഥയുടെ സംഗ്രഹം കേട്ട് ഇഷ്ടമായതിന് ശേഷം മാത്രമായിരിക്കും അവർ നേരിട്ട് വരാൻ പോലും പറയുകയുള്ളൂ. അതാണ് അവരുടെ വിജയത്തിന് കാരണമെന്നും അദ്ദേഹം എടുത്ത് പറയുന്നു. അല്ലാതെ നടന്മാർ ഏത് ടൈപ്പ് സിനിമകൾ ചെയ്യണം എന്നത് അസിസ്റ്റന്റ് അല്ല തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *