
‘ജീവിതത്തിലെ മറ്റൊരു മനോഹര നിമിഷം’ ! സന്തോഷ വാർത്തയുമായി നിവിനും ഭാര്യ റിന്നയും ! ആശംസകളുമായി ആരാധകർ !!
മലയാളികളുടെ പ്രിയങ്കരനായ യുവ നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ചിത്രം മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ കൂടി സിനിമ ലോകത്ത് ചുവട് വെച്ച താരം ഇന്ന് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടൻമാരിൽ ഒരാളാണ്. നടന്റെ മുത്തച്ഛൻ കേരളത്തിിലെ ആദ്യകാല ഫോട്ടോഗ്രാഫർ ആയിരുന്നു. താരത്തിന്റെ മാതാപിതാക്കൾക്ക് വിദേശത്തായിരുന്നു ജോലി. 2006ൽ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ നിന്നും ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിങ്ങ് ബിരുദം നേടുകയും തുടർന്ന് ബാംഗളൂരിൽ. ഇൻഫോസിസിൽ ജോലി ചെയ്യുകയുമായിരുന്നു നിവിൻ അഭിനയ മോഹം കാരണം തനറെ ജോലി ഉപേക്ഷിക്കുകയായിരുന്നു.
ആക്ഷൻ ഹീറോ ബിജു, പ്രേമം എന്നീ ചിത്രങ്ങളുടെ മലയാളത്തിലെ സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു നിവിൻ പോളി. നടനെ പോലെ നമുക്ക് വളരെ സുപരിചിതയായ ആളാണ് താരത്തിന്റെ ഭാര്യ റിന്ന. പ്രണയ വിവാഹമായിരുന്നു ഇവരുടേത്, കോളേജ് കാലം മുതലേയുള്ള നിവിന്റെ കൂട്ടായിരുന്നു റിന്ന. താൻ ഒന്നുമില്ലാതിരുന്ന സമയത്ത് തനിക്ക് പിന്തുണയും സപ്പോർട്ടും നൽകി, ജോലി ഉപേക്ഷിക്കുമ്പോൾ പോലും തന്റെ സ്വപ്ങ്ങൾക് പൂർണ പിന്തുണയുമായി റിന്ന ഒപ്പമുണ്ടായിരുന്നു.

2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്. ഇന്നിപ്പോൾ ഇവർ ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് 11 വര്‍ഷങ്ങളായെന്ന് പറയുകയാണ് താര ദമ്പതികൾ. തങ്ങളുടെ പതിനൊന്നാം വിവാഹ വാർഷികമാഘോഷിക്കുന്ന ഇവർക്ക് ആശംസകൾ അറിയിച്ച് നിരവധിപേരാണ് രംഗത്ത് വരുന്നത്. റിന്നക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ് നിവിൻ തന്റെ ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. നിരവധി താരങ്ങളും നിവിനും റിന്നയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്. ഫര്‍ഹാന്‍ ഫാസില്‍, ഗ്രേസ് ആന്റണി, സെന്തിൽ കൃഷ്‌ണ, റോഷൻ ആൻഡ്രുസ് തുടങ്ങി നിരവധി പേർ. ദാവീദ്, റോസ് ട്രീസ എന്നീ രണ്ടു മക്കളാണ് ഇരുവര്‍ക്കും ഉള്ളത്.
താൻ സിനിമയുടെ തുടക്കത്തിൽ സാമ്പത്തിയേക്കാമായി ഒരുപാട് ബുദ്ധിമുട്ടിയിരുന്നു, ആകെ ഉണ്ടായിരുന്ന ജോലി കളഞ്ഞിട്ടാണ് സിനിമയിൽ എത്തിയത്, ആ സാഹചര്യത്തിൽ തന്നെ റിന്ന സാമ്പത്തികമായിവരെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും നിവിൻ തുറന്ന് പറഞ്ഞിരുന്നു, കോളജിലും ക്ലാസിലും പഠനത്തിൽ മുൻ നിരയിലായിരുന്നു തനറെ ഭാര്യ റിന്ന എന്നും നിവിൻ പറയുന്നു.
സിനിമ ജീവിതത്തിൽ നിവിൻ എന്ന നടന്റെ വളർച്ച വളരെ പെട്ടന്നായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നിവിന്റെ കരിയറിലെ എക്കാലത്തെയും മിച്ച ചിത്രങ്ങളിലൊന്നാണ് 5 സുന്ദരികള്‍,അരികില്‍ ഒരാള്‍ എന്നീ ചിത്രങ്ങൾ. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളെല്ലാം നിവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളാണ്.. മലയാളത്തിന് പുറമെ തമിഴിലും തന്റെ സാനിധ്യം അറിയിച്ച ആളാണ് നിവിൻ. കൂടാതെ മൂത്തോൻ എന്ന ചിത്രത്തിലൂടെ രാജ്യാന്തര ചലച്ചിത്ര മേളകളിലും നടൻ ശ്രദ്ധ നേടിയിരുന്നു.
Leave a Reply