നോട്ട് ബുക്ക് ചിത്രത്തിലെ നായകൻ സൂരജ് മേനോൻ ഇപ്പോൾ ആളാകെ മാറി !! താരത്തിന്റെ പുതിയ വിശേഷങ്ങൾ !
ചില ചിത്രങ്ങൾ അങ്ങനെയാണ് വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ ഉള്ളിൽ അങ്ങനെതന്നെ നിലനിൽക്കുന്നുണ്ടാകും, അത്തരത്തിൽ അന്ന് യുവ തലമുറയെ ആവേശം കൊള്ളിച്ച ചിത്രമായിരുന്ന 2006 ൽ പുറത്തിറങ്ങിയ റോഷൻ ആൻഡ്രുസ് ചിത്രം നോട്ട്ബുക്ക്, പുതുമുഖങ്ങളെ വെച്ച് യുവാക്കളുടെ ജീവിതം തുറന്നുകാണിച്ച വളരെ വിജയകരമായ ചിത്രം കൂടിയായിരുന്നു നോട്ട്ബുക്ക്..
സൗഹൃദയവും പ്രണയവും കുടുംബ ബന്ധങ്ങളും എല്ലാം ഇടകലർത്തിയ ചിത്രത്തിന്റെ കഥ ബോബി സഞ്ജയ് ആയിരുന്നു, ചിത്രത്തിൽ റോമ, മരിയ , പാർവതി തിരുവോത്ത്, കൂടാതെ സുരേഷ് ഗോപി, തുടങ്ങിയവർക്കൊപ്പം നായകൻ സൂരജ് മേനോൻ ആയി എത്തിയിരുന്നത് പുതുമുഖ നടൻ സ്കന്ദ അശോക് ആയിരുന്നു…
ഏറെ പ്രാധന്യമുള്ള കഥാപാത്രമായിരുന്നു ചിത്രത്തിൽ സ്കന്ദക്ക്, കർണാടക സ്വദേശിയായ താരം നോട്ട്ബുക്കിന് ശേഷം പോസിറ്റീവ് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു അതിനു ശേഷം നയൻതാര നായികയായ ഇലക്ട്ര എന്ന ചിത്രം കൂടി മലയാളത്തിൽ ചെയ്തിരുന്നു.. തെലുങ്കിലും തമിഴിലും കന്നടയിലും മറ്റു നിരവധി ചിത്രങ്ങൾ ചെയ്തിരുന്നു, അതിൽ പ്രിയാമണി നായികയായ ചാരുലത എന്ന ഹൊറർ ചിത്രം ഏറെ വിജയകരമായിരുന്നു ഇത് മറ്റുഭാഷകളിലേക്കും മൊഴിമാറ്റി എത്തിയിരുന്നു..
ഇതല്ലാതെ സിനിമ ലൈഫിൽ പറയത്തക്ക മികച്ച ചിത്രങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല, എന്നാൽ തന്റെ ജീവിത വിജയം നേടിയെടുക്കാൻ താരത്തിന് സാധിച്ചത് സീരിയലിൽ കൂടിയായിരുന്നു, കന്നടയിൽ താരം ചെയ്ത അഗ്നിസാക്ഷി, ലക്ഷ്മി ബാരമ്മ എന്നിവയെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു, തു കൂടത്തെ 2017 ൽ രാധ രമണ എന്ന സീരിയൽ താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, ആ സീരിയൽ കന്നഡ ടെലിവിഷൻ രംഗത്തെ മികച്ച വിജയമായിരുന്നു… ഇപ്പോഴും ആ സീരിയലിനെ പെരിയലാണ് സ്കന്ദയെ ഏവരും അറിയപ്പെടുന്നത്…
രാധ രാമണയിലെ ടൈറ്റിൽ വേഷമായ രമൺ എന്ന കഥാപാതമായിരുന്നു സ്കന്ദ ചെയ്തിരുന്നത്. ഈ സീരിയൽ കാരണം നിരവതി പെൺകുട്ടികളുടെ ആരാധന പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു.. ഇപ്പോൾ മിനിസ്ക്രീൻ രംഗത്ത് സൂപ്പർ ഹീറോയാണ് സ്കന്ദ.. ശിഖ പ്രസാദാണ് താരത്തിന്റെ ഭാര്യ, 2018 മെയ് 31ന് ആയിരുന്നു ഇവരുടെ വിവാഹം, ഇപ്പോൾ ഇവർക്ക് ഒരു മകൾ കൂടിയുണ്ട്, സോഷ്യൽ മീഡിയിൽ വളരെ ആക്റ്റീവ് ആയ സ്കന്ദക്ക് നിരവധി ആരധകരുമുണ്ട് …
ഇവരുടെ വിവാഹവും, അച്ഛൻ ആകാൻ പോകുന്ന സന്തോഷവും കൂടാതെ ഭാര്യയുടെ വളകാപ്പ് ചടങ്ങുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വർത്തയായിരുന്നു. തന്റെ മകളുടെ ചിത്രം ആദ്യമായി കഴിഞ്ഞ ദീപാവലിക്കായിരുന്നു താരം ആരധകരെ കാണിച്ചിരുന്നത്. ഇതും വലിയ രീതിയിൽ മീഡിയ പ്രശംസ നേടിയിരുന്നു, ഇപ്പോൾ കന്നട സീരിയൽ രംഗത്ത് തിരക്കിലാണ് താരം, സരയു എന്ന സീരിയലിന്റെ തിരക്കിലാണ് നടൻ സ്കന്ദ. ഇനിയും മലയാളത്തിൽ അവസരം ലഭിച്ചാൽ താൻ തീർച്ചയായും അഭിനയിക്കുമെന്നും താൻ ഒരുപാട് ഇഷ്ടപെടുന്ന ഒന്നാണ് അതെന്നും താരം പറഞ്ഞിരുന്നു…..
Leave a Reply