
ഞാൻ സമ്പാദിക്കുന്ന എന്റെ പണം മുഴുവൻ എനിക്ക് തന്നെ അനുഭവിച്ച് തീർക്കണം എന്നാണ് ആഗ്രഹം ! മ,രിക്കുമ്പോൾ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം ! നൈല ഉഷ പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ അഭിനേത്രിയാണ് നൈല ഉഷ. ‘കുഞ്ഞനന്തന്റെ കട’ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി സിനിമയിൽ എത്തിയ നൈല അതിനു ശേഷവും ഒരുപാട് ചിത്രങ്ങളിൽ വേഷമിട്ടു, ഇപ്പോൾ നൈല ദുബായിൽ റേഡിയോ ജോക്കിയും, മോഡലുമാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘പ്രിയന് ഓട്ടത്തിലാണ്’ എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്, അതിന്റെ പ്രൊമോഷന്റെ ഭാഗമായി ചില അഭിമുഖങ്ങളിൽ നൈല പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.
നൈലയുടെ വാക്കുകൾ ഇപ്പോൾ ഇങ്ങനെ, ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അങ്ങനെ തന്നെയാണ് നൈലയോടൊപ്പം ഷറഫുദ്ദീനും, അപർണ്ണയും ഉണ്ടായിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ ഞാന്‍ ഒരു കാര്യം പറയട്ടെ, ഇവര്‍ക്കൊക്കെ വീട്, കാര്‍, ബാങ്ക് ബാലന്‍സ് എല്ലാം ഉണ്ട്. എന്നെ സംബന്ധിച്ച് ഞാന്‍ മരിക്കുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് സീറോ ആയിരിക്കണം. അതാണ് എന്റെ ലക്ഷ്യം. എന്റെ പണം മുഴുവന്‍ ഞാന്‍ തന്നെ ഉപയോഗിച്ച് തീര്‍ക്കണം. ഒന്ന് ആലോചിച്ച് നോക്കൂ നമ്മള് മരിച്ച് കഴിഞ്ഞ് ഗോസ്റ്റായി കഴിഞ്ഞാല്‍ നമ്മള് ഉണ്ടാക്കിയതൊക്കെ ബാക്കിയാളുകള്‍ ഉപയോഗിക്കുന്നത് കാണുമ്പോഴുള്ള അവസ്ഥ… നോ, ഞാന്‍ ഉണ്ടാക്കുന്നതെല്ലാം എനിക്ക് ചിലവഴിക്കണം.

ലൈഫ് സ്റ്റാക്കിയാണ് മുന്നോട്ട് പോകുന്നത്, ആര്.ജെ ആണ്. മോഡലിങ് ചെയ്യുന്നുണ്ട്. അതിനിടെ അഭിനയം ഉണ്ട് ഇതെല്ലാം എങ്ങനെയാണ് ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന ചോദ്യത്തിന് നമുക്ക് ആകെ ഒരു ജീവിതമേ ഉള്ളു.. ജീവിതത്തിലെ ഓരോ മൊമന്റും എന്ജോയ് ചെയ്ത് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് താനെന്നായിരുന്നു നൈലയുടെ മറുപടി. തലവേദനകളൊക്കെ ഉണ്ടാകും.
എന്നാൽ നമ്മൾ അതൊക്കെ മാറ്റിവെച്ച് ജീവിതത്തിലെ ഓരോ നിമിഷങ്ങളും സെലിബ്രേറ്റ് ചെയ്യണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. സത്യത്തിൽ ഞാൻ എന്റെ ജീവിതത്തെ തന്നെ തിരിച്ചറിഞ്ഞത് ഈ കൊറോണ സമയത്ത് വീട്ടിലിരുന്ന സമയത്താണ്. ഓടിനടന്ന് തിരക്കുപിടിച്ച് നടക്കുമ്പോള്‍ അതിനിടെ ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് വിഷമിച്ച് ഉറങ്ങുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖം നമ്മൾ മറ്റു ഒരു പണിയുമില്ലാതെ ഫുള്‍ ടൈം വീട്ടില്‍ അടച്ചിട്ടിരുന്നപ്പോള്‍ എനിക്ക് കിട്ടിയില്ല. ഭയങ്കരമായി ആശങ്ക തോന്നി. ഫുള്‍ ബിസിയായി ഇരിക്കാന്‍ തന്നെയാണ് എനിക്ക് ഇഷ്ടം. ആഗ്രഹം തോന്നുന്ന പോലെ ജീവിക്കുന്ന ആളാണ് താനെന്നും നൈല പറയുന്നു. നടിയുടെ വാക്കുകൾക്കു നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്.
Leave a Reply