മമ്മൂട്ടിയുടെ സംസാര രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല ! മമ്മൂക്കയെ വെച്ച് സിനിമ ചെയ്യാനുള്ള എന്റെ മൂഡ് പോയി ! ഒമർ ലുലു പറയുന്നു !

ഇന്ന് യുവ സംവിധായകരിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. ‘ഒരു അടാർ  ലവ്’ എന്ന ചിത്രത്തിലൂടെ ലോക പ്രശസ്തനായ ആളുകൂടിയാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ നല്ല സമയത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രൊമോഷൻ പരിപാടികളിലാണ് ഒമർ. ഈ സാഹചര്യത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

മറ്റുള്ള താരങ്ങളെ അപേക്ഷക്ക്‌ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ ആളാണ് ഒമർ ലുലു. തന്റെ എല്ലാ വിശേഷങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ തന്റെ ഇഷ്ട താരത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പണ്ട് ഞാൻ മമ്മൂക്കയുടെ ഫാൻ ആയിരുന്നു. ഇപ്പോൾ അത് അത് മാറി, ഞാൻ എന്റെ തന്നെ ആരാധകനാണ്, കാരണം എനിക്ക് ബുദ്ധിവെച്ചു എന്നും അദ്ദേഹം പറയുന്നു.

എന്റെ ചെറുപ്പ കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ലാലേട്ടന്റെ ആയിരുന്നു. ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇൻ ഹരിഹർ ന​​ഗർ എന്നിവയായിരുന്നു ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ടത്. അന്ന് മമ്മൂക്കയുടെ പടങ്ങൾ ഒരു തവണയെ ഞാൻ കണ്ടിട്ടുള്ളു.’ ‘അന്ന് മമ്മൂക്കയുടെ പടത്തിൽ സെന്റിമെൻസായിരുന്നു കൂടുതൽ. അതുകൊണ്ടാണ് ഒരു തവണ മാത്രം കണ്ടത്. പക്ഷെ ലാലേട്ടന്റെ പടങ്ങൾ അക്കാലത്ത് ഫുൾ എന്റർടെയ്ൻമെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടൻ ചെയ്യുമായിരുന്നു. പക്ഷെ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാൻ പറയാറുണ്ടായിരുന്നുള്ളു. പക്ഷെ ഇന്ന് ഞാൻ ആരുടെയും ഫാൻ അല്ല, ഞാൻ എന്റെ തന്നെ ആരധകനാണ് എന്നും അദ്ദേഹം പറയുന്നു…

അതുപോലെ തനിക്ക് ലാലേട്ടനെ വെച്ച് സിനിമ ചെയ്യാൻ വല്ലാത്ത ആഗ്രഹമാണെന്നും, അതേസമയം തനിക്ക് മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. ലോക്ക് ഡൗൺ സമയത്ത് ഞാനൊരു മ്യൂസിക് ആൽബം ചെയ്തിരുന്നു. അതു കണ്ട് ലാൽ സാർ വിളിച്ചിരുന്നു, 10 മിനിറ്റ് ആ പാട്ടിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. അത് കേട്ടപ്പോൾ വല്ലാതെ ഞെട്ടിപ്പോയി. തന്റെ അടാർ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം കണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അന്നുമുതൽ ലാലേട്ടനോടുള്ള എന്റെ ഇഷ്ടം കൂടി.

എന്നാൽ ഞാൻ മമ്മൂക്കയുടെ അടുത്തുപോയപ്പോൾ, അദ്ദേഹം പറഞ്ഞത് ‘നിന്റെ പടം ഞാൻ കണ്ടു, പക്ഷെ സ്ക്രിപ്റ്റ് നന്നാക്കി നോക്കണം, എന്നാണ്. എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ലാലേട്ടന്റെ സംസാര രീതിയാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഓരോ വ്യക്തികൾക്കും ഓരോ സ്വഭാവമാണ്. താൻ സിനിമ പഠിച്ചിട്ടുള്ള വ്യക്തിയല്ല. അതുകൊണ്ടുതന്നെ മമ്മൂട്ടിയെ വച്ച് സിനിമ എടുക്കുമ്പോൾ അടുത്ത ഷോട്ട് ഏതാ എന്നൊക്കെ ചോദിച്ചാൽ, ഞാൻ വല്ലാതെ ഭയന്ന് പോകുമെന്നും ഒമർ ലുലു പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *