നടനാകാനുള്ള ‘രൂപഭംഗി’യില്ല എന്നു പറഞ്ഞ് തിരിച്ചയച്ചു, വാശിയില്‍ നാടകം പഠിച്ചു ! വർഷങ്ങളായി ഒരു മാടക്കടയിൽ ജീവിതം !

മലയാള സിനിമയിലെ പല്ലില്ലാത്ത മോണ കാട്ടി ചിരിപ്പിച്ച അപ്പൂപ്പനെ ആരും മറക്കില്ല. കെ ടി എസ് പടന്നയില്‍ നാടകത്തിൽ നിന്നുമാണ് സിനിമ രംഗത്ത് എത്തിയത്. ചെറുപ്പം മുതലേ അദ്ദേഹത്തിന് നാടകത്തോട് വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ടു തന്നെ നാടകത്തിൽ ഒരു വേഷത്തിനായി അദ്ദേഹം പലരെയും സമീപിച്ചു. പക്ഷെ ഒരു നടനാകാനുള്ള രൂപ ഭംഗി ഇല്ലന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ അപമാനിച്ചു വിട്ടു. അതോടെ എങ്ങനെയെങ്കിലും നാടക രംഗത്ത് എത്തണമെന്ന ആഗ്രഹം ഒരു വാശിയായി മാറി..

അങ്ങനെ അദ്ദേഹം തൃപ്പൂണിത്തുറ ഊട്ടുപുര ഹാളില്‍ ചര്‍ക്ക ക്ലാസില്‍ ചേര്‍ന്നു. വാര്‍ഷികാഘോഷത്തില്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ അഭിനയിക്കാം എന്ന ഉദ്ദേശത്തോടെയായിരുന്നു ആ തീരുമാനം. അങ്ങനെ 65 വര്‍ഷം മുമ്ബ് ‘വിവാഹദല്ലാളി’ എന്ന നാടകത്തില്‍ ദല്ലാളിയായി അഭിനയിച്ചു. പടന്നയിലിന്റെ നാടക അരങ്ങേറ്റമായിരുന്നു അത്. അതിനു ശേഷം ഏവരെയും ഞെട്ടിച്ചുകൊണ്ട് 1957ല്‍ സ്വന്തമായി ‘കേരളപ്പിറവി’ എന്ന നാടകം നാടകം എഴുതി തൃപ്പൂണിത്തുറയില്‍ അവതരിപ്പിച്ച് കയ്യടിനേടി..

അതിനു ശേഷം അഞ്ചുരൂപ പ്രതിഫലത്തിൽ അമെച്വര്‍ നാടകങ്ങളില്‍ അഭിനയം തുടര്‍ന്നു. അതിനുശേഷം പ്രൊഫഷണല്‍ നാടകരംഗത്ത് എത്തുകയും
50 വർഷത്തോളം അവിടെ തുടരുകയുമായിരുന്നു. വൈക്കം മാളവിക, ചങ്ങനാശേരി ഗീഥ, കൊല്ലം ട്യൂണ, ആറ്റിങ്ങല്‍ പത്മശ്രീ, ഇടക്കൊച്ചി സര്‍ഗചേതന തുടങ്ങിയ  ഒട്ടേറെ സമിതികളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. അങ്ങനെ ഒരു ദിവസം സംവിധയകാൻ രാജസേനൻ തിരുവനതപുരത്ത് നാടകം കാണാൻ എത്തുകയും തുടർന്ന് അദ്ദേഹത്തിന്റെ സിനിമ ‘അനിയന്‍ ബാവ, ചേട്ടന്‍ ബാവ’ യിലൂടെ പടന്നയില്‍ ആദ്യമായി സിനിമയിലെത്തി. പടം വിജയിച്ചതോടെ  കൈനിറയെ ചിത്രങ്ങളായി. ശേഷം ‘ ‘വൃദ്ധന്‍മാരെ സൂക്ഷിക്കുക’, ‘ശ്രീകൃഷ്ണണപുരത്തെ നക്ഷത്രത്തിളക്കം’ തുടങ്ങിയ സിനിമകളിലെ തമാശരംഗങ്ങള്‍ ഏറെ കയ്യടി നേടിയിരുന്നു.

ഇതിനോടകം 140 മലയാള സിനിമകളിൽ അഭിനയിച്ചിരുന്നു, സിനിമയിലുപരി അദ്ദേഹം സീരിയലുകളിലും നിറഞ്ഞു നിന്നു, സാമ്ബത്തിക പരാധീനതകള്‍ മൂലം 1947ല്‍ ഏഴാം ക്ലാസില്‍ വെച്ച്‌ പഠനം മുടങ്ങിയ പടന്നയില്‍, കുട്ടിക്കാലത്ത് കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്നു. സിനിമയിൽ നിറഞ്ഞു നിന്ന സമയത്താണ് അദ്ദേഹം തൃപ്പൂണിത്തുറയിൽ ഒരു മാടകട തുടങ്ങുകയും, തനറെ ബാക്കി സമയങ്ങൾ അദ്ദേഹം ആ കടയിൽ തന്നെയായിരുന്നു.. ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ ‘മാനം തെളിഞ്ഞു’, ‘അവരുടെ വീട്’, ‘ജമീലാന്റെ പൂവന്‍കോഴി’ തുടങ്ങിയവയാണ്. മോഹൻലാൽ, മമ്മൂട്ടിയ്ബ് തുടങ്ങിയ താരങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അരിപ്പിച്ചു, എന്നാൽ കെടി സുബ്രഹ്മണ്യന്‍ എന്ന എണ്‍പത്തിയഞ്ചുകാരന് അവസാന നാളുകളില്‍ തുണയാകാന്‍ താരസംഘടനയ്ക്കൊ സഹപ്രവര്‍ത്തകര്‍ക്കോ സാധിച്ചില്ല. ‘അമ്മ സംഘടയിൽ നിന്ന പെൻഷൻ തുക ലഭിക്കുന്നതായിരുന്നു. പക്ഷെ താരങ്ങളുടെ മീറ്റിംഗിന് പോകുമ്പോൾ തന്നോട് ആരും സുഖമാണോ  എന്ന് പോലും ചോദിക്കാറില്ല എന്ന് ഏറെ വിഷമത്തിൽ അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു, ജഗതി തന്നോട് വലിയ സ്നേഹം കാണിച്ചിരുന്നു പക്ഷെ വേറെ ആരും തിരിഞ്ഞു നോക്കിയില്ല എന്നും ഒരിയ്ക്കൽ അദ്ദേഹം പരഞ്ഞിരുന്നു….

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *