
2021 ലെ തീരാ നഷ്ടങ്ങൾ !! ഓർമകളിൽ ഒരിക്കലൂം മായില്ല ! അനിൽ പനച്ചൂരാൻ മുതൽ നെടുമുടി വേണുവരെ !!
2021 ൽ മലയാള സിനിമക്ക് ഒരുപാട് വലിയ നഷ്ടങ്ങൾ സംഭവിച്ചിരുന്നു, നമ്മൾ സ്നേഹിക്കുന്ന ഒരുപാട് താരങ്ങൾ നമ്മെ വിട്ട് യാത്രയായിരുന്നു. അതിൽ കൂടുതലും വളരെ അപ്രതീക്ഷിത വിയോഗങ്ങൾ ആയിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ച ഒരു മേഖല കൂടി ആയിരുന്നു ഇത്. കഴിഞ്ഞ വർഷം നമുക്ക് ആദ്യം നഷ്ടമായത് കലാകാരൻ, ഗാന രചയിതാവ്, കവി അനിൽ പനച്ചൂരാൻ ആയിരുന്നു. ജനുവരി 3 ഹൃദയാഘാതത്തെ തുടർന്ന് യാത്ര പറയുകയായിരുന്നു. ആ പ്രതിഭയെ നമ്മൾ ഓർത്തിരിക്കാൻ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്’ എന്ന കവിത തന്നെ ധാരാളമാണ്. വ്യത്യസ്തനാം ബാലനെ എന്ന ഗാനവും എന്നും ഓർമ്മിക്കപ്പെടും.
പിന്നേട് അതേ മാസം 20 ന് നമ്മുക്ക് മറ്റൊരു പ്രതിഭയെ കൂടി നഷ്ടമായി. മലയാള സിനിമയുടെ മുത്തച്ഛൻ, കല്യാണരാമൻ എന്ന ഒരൊറ്റ ചിത്രം തന്നെ ധാരാളമാണ് ണ്ണികൃഷ്ണന്‍ നമ്ബൂതിരിയെ നമ്മൾ എക്കാലവും ഓർത്തിരിക്കാൻ. ദേശാടനം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം പിന്നീട് മലയാള സിനിമയുടെ തന്നെ മുത്തച്ഛനായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ അദ്ദേഹത്തിന് സാധിച്ചു, വളരെ കുറച്ച് ചിത്രങ്ങൾ മാത്രെമേ ചെയ്തിരുന്നു എങ്കിലും അതെല്ലാം ഹിറ്റ് ചിത്രങ്ങളായിരുന്നു. രാപ്പകല്‍, ഫോട്ടോഗ്രാഫര്‍, പോക്കിരി രാജ ,മായാമോഹിനി..
ഏപ്രിൽ അഞ്ചിന് നമുക്ക് വളരെ അപ്രതീക്ഷിതമായി നഷ്ടമായ നടനും അധ്യാപകനുമായ പി ബാലചന്ദ്രൻ. തിരക്കഥാകൃത്ത്, നാടക-സിനിമ സംവിധായകന്‍, നാടക രചയിതാവ്, നിരൂപകന്‍ തുടങ്ങിയ മേഖലകളിലെല്ലാം സജീവമായി പേരെടുത്ത അദ്ദേഹം ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്തിരുന്നു. കുറുപ്പിലും വളരെ ഒരു പ്രധാന കഥാപാത്രത്തെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു.

മെയ് പതിനൊന്നിനാണ് പ്രശസ്ത നടനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ വിയോഗം. ഒരു നടൻ എന്നതിലുപരി ഒരുപാട് പ്രശസ്തമായ നോവലുകളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം, ആറാം തമ്പുരാൻ, വടക്കുംനാഥന്‍, പോത്തന്‍വാവ, കരുണം, ദേശാടനം തുടങ്ങി ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ജൂലായ് 22 നാണ് മലയാള സിനിമയുടെ മറ്റൊരു മുത്തച്ഛനെ കൂടി നഷ്ടമായത്. കെടിഎസ് പടന്നയില്‍. 1990മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ അദ്ദേഹം നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ കയറിക്കൂടുകയായിരുന്നു.
മലയാളികളെ ഒരുപാട് വേദനിപ്പിച്ച ഒരു വേർപാടാണ് ശരണ്യ ശശി, അർബുദം ബാധിച്ചതിനെ തുടർന്ന് ഒരുപാട് വർഷമായി ചികിത്സയിൽ കഴിഞ്ഞ ശരണ്യ ആഗസ്ത് 9നായിരുന്നു ഈ ലോകത്തോട് വിടപറഞ്ഞത്. അതുപോലെ തന്നെ അതേമാസം ആഗസ്ത് 21 ന് പൊന്നോണ നാളിൽ നമ്മെ വേദനിപ്പിച്ച ഒരു വളരെ പ്രതീക്ഷിമായ വിയോഗമായിരുന്നു നടി ചിത്രയുടേത്. അതേ മാസം തൊട്ടടുത്ത ആഴ്ച ആഗസ്ത് 27നായിരുന്നു പാചക വിദഗ്ദനും സംവിധായകനും നിര്‍മാതാവുമായ നൗഷാദും വിടപറഞ്ഞത്.
സെപ്തംബര്‍ 13നായിരുന്നു നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ റിസ ബാവ നമ്മെ വിട്ടുപോയത് ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തിലൂടെ എന്നും നമ്മുടെ ഉള്ളിൽ ആ കലാകാരൻ നിലനിൽക്കും. ഒക്ടോബര്‍ 1 ന് മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു തീരാ നഷ്ടമായിരുന്നു നടൻ നെടുമുടി വേണുവിന്റെ വിയോഗം. നാല് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം എന്നും മലയാളികളുടെ ഉള്ളിൽ നിലനിൽക്കും. ഏറ്റവും ഒടുവിൽ ഈ വർഷം മറ്റൊരു വിയോഗം കൂടി ഉണ്ടായിരുന്നു പ്രശസ്ത ചലച്ചിത്ര -നാടക നടി കോഴിക്കോട് ശാരദ നവംബര്‍ 9നായിരുന്നു അന്തരിച്ചത്.
Leave a Reply