അനി ചേട്ടനോടൊപ്പം ഇറങ്ങി ചെല്ലാൻ ഞാൻ തയ്യാറായിരുന്നു ! പക്ഷെ അദ്ദേഹത്തിന്റെ ആ വാശി കാരണം അത് നടക്കാതെ പോയി ! തങ്ങളുടെ പ്രണയ കഥ തുറന്ന് പറഞ്ഞ് മായ !!
മലയാള ഭാഷയിൽ പല കവിതകളും പിറവി എടുത്തിട്ടുണ്ട് എങ്കിലും ഇതുപോലെ ഒരു കവിയും കവിതകളും അപൂർവം. നമ്മളുടെ മനസ്സിൽ ഇന്നും മായാതെ നിലകൊള്ളുന്ന അതുല്യ പ്രതിഭയാണ് അനിൽ പനച്ചൂരാൻ. ആ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടി എത്തുന്നത് അദ്ദേഹം ബാക്കി വെച്ചിട്ടുപോയ ശ്കതമായ ആ വരികളാണ്.. മലയാളികൾ ഉള്ള കാലത്തോളം അനിൽ പനച്ചൂരാൻ എന്ന പ്രതിഭയും നിലകൊള്ളും..
അദ്ദേഹവുമായുള്ള പ്രണയ നിമിഷങ്ങൾ ഓർത്ത് അതിൽ തന്റെ ജീവിതം തള്ളി നീക്കുന്ന മായ ആ പഴയ ഓർമ്മകൾ വീണ്ടും ഓർത്തെടുക്കുന്നു. കായംകുളത്തെ ദേവി കുളങ്ങര പുതുപ്പള്ളിൽ അനിൽ അന്തി ഉറങ്ങുന്ന മണ്ണിൽ എന്നും വെളുത്ത പൂവ് ഇറുത്തുവെക്കാൻ മായ മറക്കാറില്ല, ഒരു കവിതയും തിരക്കഥയും ബാക്കി വെച്ചിട്ടാണ് അദ്ദേഹം യാത്രയായത്.
അത് ആ മേശപ്പുറത്ത് അങ്ങനെ തന്നെ അടുക്കിവെച്ചിരിക്കുന്നു. പഠിക്കുന്ന സമയം തൊട്ടേ ആദ്യഹത്തിനു സിനിമ സംവിധായകൻ ആകാനായിരുന്നു ആഗ്രഹം, പക്ഷെ ഞാനാണ് ഒരു കവിയും ഗാന രചയിതാവ് എന്ന നിലയിലേക്ക് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചത്. കാരണം എനിക്ക് അത്രമേൽ ഇഷ്ടമായിരുന്നു കവിതകൾ, കവിതകളോടെയുള്ള പ്രണയമാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്.
കവിതകൾ വായിക്കാനും കേൾക്കാനും എനിക്ക് ഒരുപാട് ,ഇഷ്ടമായിരുന്നു, ഒരിക്കൽ അമ്മയുടെ നാടായ മാവേലിക്കരയിൽ പോയപ്പോൾ അവിടെ വെച്ചാണ് ആദ്യമായി ആ പേര് കേൾക്കുന്നത്, ഒരു കവിയാണ് ചെറുപ്പമാണ് പക്ഷെ ഒരു സ്വാമിജിയാണ് എന്നൊക്കെയാണ് അവർ എന്നോട് പറഞ്ഞത്. കൂടാതെ അദ്ദേഹത്തിന്റെ പൂക്കാത്ത മുല്ല എന്ന കവിതയും അവർ ചൊല്ലി കേൾപ്പിച്ചു. അങ്ങനെ ഒരിക്കൽ ഞാൻ എന്റെ ഒരു സുഹൃത്തിനെ വിളിക്കുന്ന സമയത്ത് പിന്നണിയിൽ ആരോ ഈ കവിത വീണ്ടും ചൊല്ലുന്നത് ഞാൻ കേട്ടു..
അതാരാണ് ആ കവിത ഞാൻ ഒരുപാട് അന്വേഷിച്ചു പക്ഷെ എവിടെയും കിട്ടിയില്ല എന്റെ കൂടെ താമസിക്കുന്ന ആളാണ്, അന്ന് അദ്ദേഹം സന്യാസം ഒക്കെ ഉപേക്ഷിച്ച് ലോ കോളേജിൽ പഠിക്കാൻ തീരുമാനിച്ച സമയം ആയിരുന്നു. എന്നെ ഒന്ന് പരിചയപ്പെടുത്തി തരുമോ എന്ന് അപ്പോൾ ചോദിച്ചിരുന്നു എങ്കിലും ദിവസങ്ങൾ കഴിഞ്ഞാണ് സംസാരിച്ചത്, വളരെ അറിവുള്ള ഒരു മനുഷ്യൻ മോളെ എന്നൊക്കെ വിളിച്ചാണ് സംസാരിച്ചത്..
ശേഷം ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും ഞാൻ വിളിച്ചു. ആരാ എന്ന ചോദ്യത്തിന് ഞാൻ മായയാണ് എന്ന് പറഞ്ഞപ്പോൾ ഞാൻ സത്യമാണ് എന്നായിരുന്നു മറുപടി. അത് ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു എന്നെനിക്ക് അറിയില്ലായിരുന്നു, ഞങ്ങളുടെ ബന്ധത്തിന് ശക്തമായ എതിർപ്പായിരുന്നു, അദ്ദേഹം ജ്യോതിഷം, സന്യാസം എന്ന രീതിയിലൊക്കെ ജീവിച്ചതുകൊണ്ട് കുടുംബമായി ജീവിക്കുന്നതിനോട് അവരുടെ വീട്ടുകാർക്ക് താല്പര്യമില്ലായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിതിക പ്രശ്നങ്ങളും മറ്റു കാരണങ്ങൾ കൊണ്ട് എന്റെ വീട്ടിലും ഈ ബന്ധം ഇഷ്ടമല്ലായിരുന്നു.
പക്ഷെ ഞാൻ ആദ്യഹത്തിനോടൊപ്പം ഇറങ്ങി പോകാൻ തയ്യാറായിരുന്നു. പക്ഷെ ‘അമ്മ കൈപിടിച്ച് തരണം എന്ന വാശി അനിലേട്ടനു ഉണ്ടായിരുന്നു, എന്റെ നിർബന്ധത്തിനു വഴങ്ങി അമ്മ സമ്മതിച്ചു അച്ഛൻ വന്നില്ല, അമ്മ രണ്ടു ബന്ധുക്കളെയും കൂട്ടി പുലർച്ചെ അമ്പലത്തിൽ എത്തി, സമയം കഴിഞ്ഞിട്ടും അദ്ദേഹം വന്നില്ല അമ്മ തിരിച്ചുപോകാൻ ഒരുങ്ങിയപ്പോഴും എനിക്ക് ഉറപ്പുണ്ടായിരുന്നു അദ്ദേഹം വരുമെന്ന്..
വൈകിയെത്തിയതിന്റെ പരിഭ്രമത്തിൽ എന്റെ അരികിലേക്ക് ഓടി വന്ന് എന്റെ കൈകൾ കവർന്ന ആ നിമിഷം….. ഇന്നും ഓർമകളിൽ അങ്ങനെതന്നെ..
Leave a Reply