
വാഗ്ദാനങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു പക്ഷെ അതെല്ലാം വെറും വാക്കുകൾ ആയി ഒതുങ്ങി ! അവഗണനക്ക് ഇനിയെങ്കിലും ഒരു പരിഹാരം കാണണം ! മായയുടെ കുറിപ്പ് വൈറലാകുന്നു !
അനിൽ പനച്ചൂരാൻ എന്ന കവിയെ നമ്മൾ മലയാളികൾ ഒരിക്കലൂം മിറക്കില്ല. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും ശ്കതമായ കവിതകൾ പോലെ മുഴങ്ങി കേൾക്കുന്നു. കലാകാരന്മാരുടെ കുടുംബം അവരുടെ അസാന്നിധ്യത്തിൽ മിക്കവരും ദുരിതം അനുഭവിക്കുന്നവരാണ്, അതെ അവസ്ഥ തന്നെയാണ് ഇപ്പോൾ അനിലിന്റെ കുടുംബത്തിനും എന്ന് അറിയുന്നതിൽ ഏറെ സങ്കടം ഉണ്ടാകുന്ന കാര്യമാണ്.
അദ്ദേഹത്തിലിന്റെ ഭാര്യ മായ പനച്ചൂരാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വാഗ്ദാനമായി മാത്രം ഒതുങ്ങിയെന്ന് കാണിച്ച് മായ സാസ്കാരിക വകുപ്പിന്‍റെ കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെച്ചാണ് മായ വിഷയം വ്യക്തമാക്കിയത്. മായയുടെ വാക്കുകൾ ഇങ്ങനെ,അനിചേട്ടനെയും എന്നേയും സ്നേഹിക്കുന്ന, ഇപ്പോഴും അനില്‍ പനച്ചൂരാനെ ഓര്‍മിക്കുന്ന ധാരാളം പേര്‍ പലപ്പോഴും വിളിച്ചു തിരക്കാറുണ്ട്, ‘ജോലി വല്ലതുമായോ’ എന്ന്.അത്തരം കോളുകള്‍ ഒന്നും തന്നെ ഞാന്‍ ഇപ്പോള്‍ എടുക്കാറില്ല. കാരണം നല്ല വാര്‍ത്തകള്‍ ഒന്നും തന്നെ എനിക്കവരോടു പറയാനില്ലാത്തതുകൊണ്ടാണ്.
അദ്ദേഹം ഞങ്ങളെ വിട്ടുപോയ സമയത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കന്മാരും ഈ വീട്ടില്‍ കയറിയിറങ്ങിയതും പലതരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കിയതും പല മാധ്യമങ്ങളിലൂടെ നിങ്ങൾ എല്ലാവരും അറിഞ്ഞതാണ്. അത്തരം വാര്‍ത്തകള്‍ ഒന്നും തന്നെ ഞാനായിട്ട് പൊതുവേദികളില്‍ പരസ്യപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും കായംകുളം MLA ശ്രീമതി. പ്രതിഭ ഉള്‍പ്പടെയുള്ള പ്രമുഖര്‍ കവിയുടെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്ന് പല വേദികളിലും പ്രസംഗിച്ചത് (ശ്രീമതി പ്രതിഭ അനുശോചന യോഗങ്ങളില്‍ പൊട്ടികര ഞ്ഞതും) എന്റെ ശ്രദ്ധയിലും പെട്ടിരുന്നു.

സത്യത്തിൽ എന്റെ ജോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ സത്യാവസ്ഥ പറഞ്ഞുപറഞ്ഞു ഞാന്‍ തന്നെ മടുത്തിരുന്നു. ഇപ്പോള്‍ ഒരു മറുപടിയായി. അത് ഇവിടെ സമര്‍പ്പിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കണമെന്ന് അപേക്ഷിക്കുന്നു. ഒപ്പം ഒരു വാക്ക് കൂടി… ദുരന്തമുഖങ്ങളില്‍ തലകാണിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം കാണാറുണ്ട് വാഗ്ദാനങ്ങള്‍ നല്‍കുന്നത് പത്രമാധ്യമങ്ങളില്‍ കൂടി അറിയാറുണ്ട്. ഇതെല്ലാം വെറും വാഗ്ദാനങ്ങളായി ഒടുങ്ങുകയേ ഉള്ളു.
വളരെ ശക്തമായ ഭാഷയിൽ വളരെ വിഷമത്തിൽ മായ കുറിച്ച വരികളാണ് ഇതെന്ന് വായിക്കുന്ന ഏവർക്കും മനസിലാകും. ഇതേ വർഷം ജനുവരിയിലാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്, ഈ പത്ത് മാസം ആയിട്ടും ഒരു സഹായവും ഈ കുടുംബത്തിന് ലഭിച്ചില്ല എന്നത് ഏറെ അതിശയിപ്പിക്കുന്ന ഒന്നാണ്, കലാകാരന്മാരുടെ കുടുംബത്തെ ഇങ്ങനെ അവഗണിക്കരുത്, കവിയുടെ കുടുംബത്തെ സഹായിക്കണം എന്ന് തുടങ്ങുന്ന നൂറ് കണക്കിന് കമന്റുകളാണ് ലഭിക്കുന്നത്.
Leave a Reply