തൃശൂരിൽ സുരേഷ് ഗോപി ജയിക്കും ! മുരളി ചേട്ടൻ ജയിക്കുമോ എന്ന് ജാതകം നോക്കിയാലേ പറയാൻ പറ്റുള്ളൂ ! അദ്ദേഹത്തെ പാർട്ടി തന്നെ തോൽപ്പിച്ചുകൊള്ളും ! പദ്മജ വേണുഗോപാൽ !
മലയാളികൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും അധികം ചർച്ച ചെയ്ത ഒന്നാണ് പദ്മജ വേണുഗോപാൽ ബിജെപി യിലേക്ക് എത്തിയത്. ഇപ്പോഴിതാ തൃശൂരിൽ സുരേഷ് ഗോപിക്ക് എതിരായി കോൺഗ്രസ് സ്ഥാനാർത്ഥിയായി നിൽക്കുന്നത് മുരളീധരനാണ്, തൃശൂരിൽ ആര് ജയിക്കാനാണ് സാധ്യത എന്ന് പദ്മജയോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അവരുടെ മറുപടിയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പാർട്ടിയിൽ കരുണാകരന്‍റെ മക്കളോടെ അവര്‍ക്ക് ദേഷ്യമാണ്. പാവം മുരളീയേട്ടൻ വടകര നിന്ന് ജയിച്ചുപോയേനേ. എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്ന് ഇതിന്‍റെ ഇടയില്‍ കൊണ്ടിട്ടതെന്നും പത്മജ ചോദിച്ചു.
എന്നാൽ ജാതക പ്രകാരം അദ്ദേഹത്തിന്‍റെ സമയം നോക്കണം എന്നാലെ പറയാൻ പറ്റു, മുരളിയേട്ടൻ ജയിക്കുമോയെന്ന്. കാരണം ഇത് തൃശൂരാണ്. നല്ല ആളുകള്‍ ഉണ്ട്, പക്ഷേ കുറച്ച് വൃത്തിക്കെട്ട കോണ്‍ഗ്രസ് നേതാക്കളുണ്ട്. അവരുടെ അടുത്തുനിന്ന് ഓടിപ്പോയതില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. എന്നോട് ചെയ്തതുപോലെ മുരളീയേട്ടനോടും അവര്‍ ചെയ്യും. തൃശൂരില്‍ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തിനാണ് ഇവിടേക്ക് മുരളീയേട്ടനെ കൊണ്ടുവന്നത്.. എനിക്ക് വിലയില്ല, കഴിവില്ല എന്ന് പറയുന്നവര്‍ ഞാൻ കാരണമാണ് മുരളീയേട്ടനെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്.
കൂടെ നിന്നവർ എല്ലാം ചതിക്കുകയായിരുന്നു, എന്‍റെ കൂടെ ഊണ് കഴിച്ചയാളാണ് എനിക്കിട്ട് രാത്രി പോയി കുത്തുന്നത്. കോൺഗ്രസിൽ നിന്നപ്പോൾ ചന്ദനക്കുറി തൊടാൻ ഭയമുണ്ടായിരുന്നുവെന്നും നേതാക്കള്‍ വിലക്കിയിരുന്നുവെന്നും പത്മജ ആരോപിച്ചു. ചന്ദനക്കുറിയിടുന്നതില്‍ കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടായിരുന്നു. ഞാൻ വര്‍ഗീയ വാദിയാണ്. ചന്ദനിക്കുറിയിട്ട് നടക്കുന്നുവെന്ന് പറഞ്ഞിരുന്നു. അതോടെയാണ് ചന്ദനക്കുറിയിടുന്നത് നിര്‍ത്തിയത്. ഇപ്പോ പൊട്ടിമുളച്ചവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍.
അവര് എന്നെ കുറിച്ച് പറയുന്നത് കേട്ട് എനിക്ക് പുച്ഛം മാത്രമാണ് ഉള്ളത്, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുക്കാനാണ് ഷാഫിയെ വടകരയിലേക്ക് കൊണ്ടുപോയത്. മുരളിയേട്ടനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കും. കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടി വിട്ടേനെ. കോൺഗ്രസുകാരെക്കൊണ്ട് അവസാന കാലത്ത് അച്ഛൻ അത്രയധികം വേദനിച്ചിരുന്നു. വടകരയിൽ ജയിക്കാൻ നിന്നിരുന്ന മുരളീധരനെ തൃശൂരിലെത്തിച്ചത് തോൽപ്പിക്കാൻ വേണ്ടിയാണ്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
Leave a Reply