
ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവ് എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്ന് മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭൻ !
ബിജെപിക്ക് അഭിമാന വിജയം കേരളത്തിൽ കരസ്ഥമാക്കിയ ആളാണ് സുരേഷ് ഗോപി, ചരിതം കുറിച്ചുകൊണ്ടാണ് സുരേഷ് ഗോപി ലോകസഭയിൽ എത്തിയിരിക്കുന്നത്, എന്നാൽ കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപിയുടെ ചില വാക്കുകൾ ബിജെപി സംസ്ഥാന നേതൃത്വത്തിനും അതുപോലെ കേന്ദ്രത്തിനും അതൃപ്തി ഉണ്ടാക്കിയിരുന്നതായി വാർത്ത വന്നിരുന്നു. അതിൽ ഒന്ന് ഇന്ദിരാഗാന്ധി ഭാരത മാതാവാണെന്ന് പറഞ്ഞതും, താൻ കേന്ദ്രമന്ത്രി ആണെങ്കിലും ഒരു നടൻ എന്ന നിലയിൽ പണം വാങ്ങി ഉത്‌ഘാടനങ്ങൾക്ക് പോകും എന്ന അദ്ദേഹത്തിന്റെ വാക്കും പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾ ലഭിച്ചിരുന്നു.
ഇപ്പോഴിതാ സുരേഷ് ഗോപിക്കെതിരെ മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭന്റെ വാക്കുകൾ വലിയ ചർച്ചയായി മാറുകയാണ്, സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നായിരുന്നു സികെ പത്മനാഭന്‍റെ വിമര്‍ശനം.ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു നടക്കുന്ന ആളുകളാണ് ബിജെപി പ്രവർത്തകർ. സുരേഷ് ഗോപിയാകട്ടെ ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവ് എന്നാണ് വിശേഷിപ്പിച്ചത്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും സികെ പത്മനാഭൻ പറഞ്ഞു.

അതുപോലെ തന്നെ ബിജെപിയിലേക്ക് ആളുകൾ വരുന്നത് അടിസ്ഥാനപരമായ ആദർശത്തിന്‍റെ പ്രേരണ കൊണ്ടല്ലെന്നും അധികാരം മോഹിച്ചാണെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് മുക്ത ഭാരതം എന്ന് ആലങ്കാരികമായി പറയാം എന്നല്ലാതെ പ്രായോഗികമാക്കാൻ ആവില്ല. കോൺഗ്രസിന്‍റെ സംസ്കാരം ഒരു പാർട്ടിയിലേക്ക് വന്നാൽ അതിനർത്ഥം കോൺഗ്രസിനെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നാണെന്നും സികെ പത്മനാഭൻ വിവരിച്ചു. കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സികെ പത്മനാഭൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
എന്നാൽ ഇതിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണവും വളരെ ശ്രദ്ധ നേടിയിരുന്നു, സികെ പത്മനാഭന്‍റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആ വാര്‍ത്ത താൻ കണ്ടില്ലെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം. അത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത ഞാൻ കണ്ടില്ലെന്നും അത് പറയാൻ അല്ല ഈ വാര്‍ത്താ സമ്മേളനമെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ മറുപടി.ഈ കാര്യത്തെ കുറിച്ച് മാധ്യമങ്ങളിടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ കെ സുരേന്ദ്രൻ ഒഴിഞ്ഞുമാറുകയായിരുന്നു.
Leave a Reply